ذٰلِكَ بِمَا قَدَّمَتْ اَيْدِيْكُمْ وَاَنَّ اللّٰهَ لَيْسَ بِظَلَّامٍ لِّلْعَبِيْدِۙ ( الأنفال: ٥١ )
നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണിത്. അല്ലാഹു തന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല.
كَدَأْبِ اٰلِ فِرْعَوْنَۙ وَالَّذِيْنَ مِنْ قَبْلِهِمْۗ كَفَرُوْا بِاٰيٰتِ اللّٰهِ فَاَخَذَهُمُ اللّٰهُ بِذُنُوْبِهِمْۗ اِنَّ اللّٰهَ قَوِيٌّ شَدِيْدُ الْعِقَابِ ( الأنفال: ٥٢ )
ഇത് ഫറവോന്‍സംഘത്തിനും അവരുടെ മുമ്പുള്ളവര്‍ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അല്ലാഹു സര്‍വശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
ذٰلِكَ بِاَنَّ اللّٰهَ لَمْ يَكُ مُغَيِّرًا نِّعْمَةً اَنْعَمَهَا عَلٰى قَوْمٍ حَتّٰى يُغَيِّرُوْا مَا بِاَنْفُسِهِمْۙ وَاَنَّ اللّٰهَ سَمِيْعٌ عَلِيْمٌۙ ( الأنفال: ٥٣ )
ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തുകൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
كَدَأْبِ اٰلِ فِرْعَوْنَۙ وَالَّذِيْنَ مِنْ قَبْلِهِمْۚ كَذَّبُوْا بِاٰيٰتِ رَبِّهِمْ فَاَهْلَكْنٰهُمْ بِذُنُوْبِهِمْ وَاَغْرَقْنَآ اٰلَ فِرْعَوْنَۚ وَكُلٌّ كَانُوْا ظٰلِمِيْنَ ( الأنفال: ٥٤ )
ഫറവോന്‍ സംഘത്തിനും അവര്‍ക്കു മുമ്പുള്ളവര്‍ക്കും സംഭവിച്ചതും ഇതുപോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ നാം അവരെ നശിപ്പിച്ചു. ഫറവോന്‍ സംഘത്തെ മുക്കിക്കൊന്നു. അവരൊക്കെയും അക്രമികളായിരുന്നു.
اِنَّ شَرَّ الدَّوَاۤبِّ عِنْدَ اللّٰهِ الَّذِيْنَ كَفَرُوْا فَهُمْ لَا يُؤْمِنُوْنَۖ ( الأنفال: ٥٥ )
തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ സത്യനിഷേധികളാണ്. സത്യം ബോധ്യപ്പെട്ടാലും വിശ്വസിക്കാത്തവരാണവര്‍.
الَّذِيْنَ عَاهَدْتَّ مِنْهُمْ ثُمَّ يَنْقُضُوْنَ عَهْدَهُمْ فِيْ كُلِّ مَرَّةٍ وَّهُمْ لَا يَتَّقُوْنَ ( الأنفال: ٥٦ )
അവരിലൊരു വിഭാഗവുമായി നീ കരാറിലേര്‍പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്‍ത്തുന്നവരല്ല.
فَاِمَّا تَثْقَفَنَّهُمْ فِى الْحَرْبِ فَشَرِّدْ بِهِمْ مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُوْنَ ( الأنفال: ٥٧ )
അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്‍ക്കതൊരു പാഠമായെങ്കിലോ.
وَاِمَّا تَخَافَنَّ مِنْ قَوْمٍ خِيَانَةً فَانْۢبِذْ اِلَيْهِمْ عَلٰى سَوَاۤءٍۗ اِنَّ اللّٰهَ لَا يُحِبُّ الْخَاۤىِٕنِيْنَ ࣖ ( الأنفال: ٥٨ )
ഉടമ്പടിയിലേര്‍പ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്‍ബലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.
وَلَا يَحْسَبَنَّ الَّذِيْنَ كَفَرُوْا سَبَقُوْاۗ اِنَّهُمْ لَا يُعْجِزُوْنَ ( الأنفال: ٥٩ )
സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്‍ക്കു നമ്മെ തോല്‍പ്പിക്കാനാവില്ല.
وَاَعِدُّوْا لَهُمْ مَّا اسْتَطَعْتُمْ مِّنْ قُوَّةٍ وَّمِنْ رِّبَاطِ الْخَيْلِ تُرْهِبُوْنَ بِهٖ عَدُوَّ اللّٰهِ وَعَدُوَّكُمْ وَاٰخَرِيْنَ مِنْ دُوْنِهِمْۚ لَا تَعْلَمُوْنَهُمْۚ اَللّٰهُ يَعْلَمُهُمْۗ وَمَا تُنْفِقُوْا مِنْ شَيْءٍ فِيْ سَبِيْلِ اللّٰهِ يُوَفَّ اِلَيْكُمْ وَاَنْتُمْ لَا تُظْلَمُوْنَ ( الأنفال: ٦٠ )
അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കുപുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം പൂര്‍ണമായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല.