ആകാശഭൂമികളെ ആറുനാളുകളിലായി പടച്ചുണ്ടാക്കിയ അല്ലാഹുവാണ് നിങ്ങളുടെ നാഥന്; സംശയമില്ല. പിന്നീട് അവന് അധികാരപീഠത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്റെ അനുവാദം കിട്ടിയ ശേഷമല്ലാതെ ശിപാര്‍ശ ചെയ്യുന്ന ആരുമില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനുമാത്രം വഴിപ്പെടുക. ഇതൊന്നും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്റെ തെറ്റുപറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാലാണിത്.
അതിന് (അതിനെ) നിര്‍ണയിക്കുക (കണക്കാക്കുക) യും ചെയ്തു
manāzila
مَنَازِلَ
ചില ഭവനം (മണ്ഡലം -രാശി) കള്‍
litaʿlamū
لِتَعْلَمُوا۟
നിങ്ങള്‍ അറിയുവാന്‍ വേണ്ടി
ʿadada l-sinīna
عَدَدَ ٱلسِّنِينَ
കൊല്ലങ്ങളുടെ എണ്ണം
wal-ḥisāba
وَٱلْحِسَابَۚ
കണക്കും
mā khalaqa
مَا خَلَقَ
സൃഷ്ടിച്ചിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
dhālika
ذَٰلِكَ
അത്
illā bil-ḥaqi
إِلَّا بِٱلْحَقِّۚ
യഥാര്‍ത്ഥ (മുറ-ന്യായ-കാര്യ) പ്രകാരമല്ലാതെ
yufaṣṣilu
يُفَصِّلُ
അവന് വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്ത (അടയാള) ങ്ങളെ
liqawmin
لِقَوْمٍ
ഒരു ജനതക്കുവേണ്ടി
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നു
അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന് തന്നെ. അതിന് അവന് വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതത്തില്‍ തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍-
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന് നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.
നീ മഹാ പരിശുദ്ധന്, നിനക്ക് സ്തോത്രം, നിന്നെ വാഴ്ത്തുന്നു (എന്നായിരിക്കും)
l-lahuma
ٱللَّهُمَّ
അല്ലാഹുവേ
wataḥiyyatuhum
وَتَحِيَّتُهُمْ
അവരുടെ ഉപചാരം, കാഴ്ച, കാണിക്ക, അഭിവാദ്യം
fīhā
فِيهَا
അതില്‍ (അവിടത്തില്)
salāmun
سَلَٰمٌۚ
സലാമായിരിക്കും, സമാധാനം- ശാന്തിയാണ്
waākhiru
وَءَاخِرُ
അവസാനത്തേത്
daʿwāhum
دَعْوَىٰهُمْ
അവരുടെ പ്രാര്‍ത്ഥനയുടെ
ani l-ḥamdu
أَنِ ٱلْحَمْدُ
സ്തുതി
lillahi
لِلَّهِ
അല്ലാഹുവിനാണ് (എന്നായിരിക്കും)
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ
അവിടെ അവരുടെ പ്രാര്‍ഥന 'അല്ലാഹുവേ, നീയെത്ര പരിശുദ്ധന്' എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം 'സമാധാനം' എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം 'ലോകനാഥനായ അല്ലാഹുവിന് സ്തുതി'യെന്നുമായിരിക്കും.