اَلْحَمْدُ لِلّٰهِ الَّذِيْ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ وَلَهُ الْحَمْدُ فِى الْاٰخِرَةِۗ وَهُوَ الْحَكِيْمُ الْخَبِيْرُ ( سبإ: ١ )
ആകാശഭൂമികളിലുള്ള എല്ലാറ്റിന്റെയും ഉടമയായ അല്ലാഹുവിനാണ് സര്‍വസ്തുതിയും. പരലോകത്തും സ്തുതി അവനുതന്നെ. അവന്‍ യുക്തിമാനാണ്. സൂക്ഷ്മമായി അറിയുന്നവനും.
يَعْلَمُ مَا يَلِجُ فِى الْاَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاۤءِ وَمَا يَعْرُجُ فِيْهَاۗ وَهُوَ الرَّحِيْمُ الْغَفُوْرُ ( سبإ: ٢ )
ഭൂമിയില്‍ പ്രവേശിക്കുന്നത്, അതില്‍നിന്ന് പുറത്തുവരുന്നത്, ആകാശത്തുനിന്നിറങ്ങുന്നത്, അവിടേക്കു കയറിപ്പോകുന്നത്; എല്ലാം അവനറിയുന്നു. അവന്‍ പരമ കാരുണികനാണ്. ഏറെ പൊറുക്കുന്നവനും.
وَقَالَ الَّذِيْنَ كَفَرُوْا لَا تَأْتِيْنَا السَّاعَةُ ۗقُلْ بَلٰى وَرَبِّيْ لَتَأْتِيَنَّكُمْۙ عٰلِمِ الْغَيْبِۙ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى السَّمٰوٰتِ وَلَا فِى الْاَرْضِ وَلَآ اَصْغَرُ مِنْ ذٰلِكَ وَلَآ اَكْبَرُ اِلَّا فِيْ كِتٰبٍ مُّبِيْنٍۙ ( سبإ: ٣ )
സത്യനിഷേധികള്‍ പറയുന്നു: ''ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ല'' പറയുക: ''എന്റെ നാഥനാണ് സത്യം. അതു നിങ്ങള്‍ക്കു വന്നെത്തുക തന്നെ ചെയ്യും. അഭൗതിക കാര്യങ്ങളറിയുന്ന എന്റെ നാഥനില്‍നിന്ന് ഒളിഞ്ഞുകിടക്കുന്ന ഒരണുപോലുമില്ല. ആകാശങ്ങളിലില്ല; ഭൂമിയിലുമില്ല. അണുവെക്കാള്‍ ചെറുതുമില്ല; വലുതുമില്ല. എല്ലാം സുവ്യക്തമായ ഒരു ഏടിലുണ്ട്. അതിലില്ലാത്ത ഒന്നുമില്ല.
لِّيَجْزِيَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِۗ اُولٰۤىِٕكَ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِيْمٌ ( سبإ: ٤ )
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്. അവര്‍ക്ക് പാപമോചനമുണ്ട്; ഉദാരമായ ജീവിതവിഭവങ്ങളും.
وَالَّذِيْنَ سَعَوْ فِيْٓ اٰيٰتِنَا مُعٰجِزِيْنَ اُولٰۤىِٕكَ لَهُمْ عَذَابٌ مِّنْ رِّجْزٍ اَلِيْمٌ ( سبإ: ٥ )
നമ്മെ പരാജയപ്പെടുത്താനുദ്ദേശിച്ച് നമ്മുടെ വചനങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കാണ് നോവേറിയ കഠിനശിക്ഷയുള്ളത്.
وَيَرَى الَّذِيْنَ اُوْتُوا الْعِلْمَ الَّذِيْٓ اُنْزِلَ اِلَيْكَ مِنْ رَّبِّكَ هُوَ الْحَقَّۙ وَيَهْدِيْٓ اِلٰى صِرَاطِ الْعَزِيْزِ الْحَمِيْدِ ( سبإ: ٦ )
അറിവുള്ളവര്‍ കണ്ടു മനസ്സിലാക്കുന്നു, നിന്റെ നാഥനില്‍ നിന്ന് നിനക്കിറക്കിക്കിട്ടിയതുതന്നെയാണ് സത്യമെന്ന്. അത് പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതാണെന്നും.
وَقَالَ الَّذِيْنَ كَفَرُوْا هَلْ نَدُلُّكُمْ عَلٰى رَجُلٍ يُّنَبِّئُكُمْ اِذَا مُزِّقْتُمْ كُلَّ مُمَزَّقٍۙ اِنَّكُمْ لَفِيْ خَلْقٍ جَدِيْدٍۚ ( سبإ: ٧ )
സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ''ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍.
اَفْتَرٰى عَلَى اللّٰهِ كَذِبًا اَمْ بِهٖ جِنَّةٌ ۗبَلِ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ فِى الْعَذَابِ وَالضَّلٰلِ الْبَعِيْدِ ( سبإ: ٨ )
''അവന് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുകയാണോ? അതല്ല; അവന് ഭ്രാന്തു ബാധിച്ചതാണോ?'' അറിയുക: പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷാര്‍ഹരാണ്. അളവറ്റ വഴികേടിലും.
اَفَلَمْ يَرَوْا اِلٰى مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْ مِّنَ السَّمَاۤءِ وَالْاَرْضِۗ اِنْ نَّشَأْ نَخْسِفْ بِهِمُ الْاَرْضَ اَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ السَّمَاۤءِۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّكُلِّ عَبْدٍ مُّنِيْبٍ ࣖ ( سبإ: ٩ )
അവരുടെ മുന്നിലും പിന്നിലുമുള്ള ആകാശഭൂമികളവര്‍ നോക്കികണ്ടിട്ടില്ലേ? നാം ഇച്ഛിക്കുകയാണെങ്കില്‍ നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ അവര്‍ക്കുമേല്‍ ആകാശത്തിന്റെ അടരുകള്‍ വീഴ്ത്തും. പശ്ചാത്തപിക്കുന്ന ഏതൊരു ദാസനും തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ട്.
۞ وَلَقَدْ اٰتَيْنَا دَاوٗدَ مِنَّا فَضْلًاۗ يٰجِبَالُ اَوِّبِيْ مَعَهٗ وَالطَّيْرَ ۚوَاَلَنَّا لَهُ الْحَدِيْدَۙ ( سبإ: ١٠ )
സംശയമില്ല; ദാവൂദിന് നാം നമ്മില്‍ നിന്നുള്ള അനുഗ്രഹമേകി. നാം നിര്‍ദേശിച്ചു: ''മലകളേ; നിങ്ങള്‍ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനമാലപിക്കുക. പക്ഷികളേ; നിങ്ങളും.'' അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുത്തു.
| القرآن الكريم: | سبإ |
|---|---|
| Ayah Sajadat (سجدة): | - |
| സൂറത്തുല്‍ (latin): | Saba' |
| സൂറത്തുല്‍: | 34 |
| ആയത്ത് എണ്ണം: | 54 |
| ആകെ വാക്കുകൾ: | 833 |
| ആകെ പ്രതീകങ്ങൾ: | 1512 |
| Number of Rukūʿs: | 6 |
| Revelation Location: | മക്കാൻ |
| Revelation Order: | 58 |
| ആരംഭിക്കുന്നത്: | 3606 |