Skip to main content

ثُمَّ الْجَحِيْمَ صَلُّوْهُۙ  ( الحاقة: ٣١ )

thumma
ثُمَّ
പിന്നെ
l-jaḥīma
ٱلْجَحِيمَ
ജ്വലിക്കുന്ന (ആളിക്കത്തുന്ന) നരകത്തില്‍
ṣallūhu
صَلُّوهُ
അവനെ കടത്തുവിന്‍, ഇട്ടെരിക്കുവിന്‍

പിന്നെ നരകത്തീയിലെറിയൂ.

തഫ്സീര്‍

ثُمَّ فِيْ سِلْسِلَةٍ ذَرْعُهَا سَبْعُوْنَ ذِرَاعًا فَاسْلُكُوْهُۗ  ( الحاقة: ٣٢ )

thumma fī sil'silatin
ثُمَّ فِى سِلْسِلَةٍ
പിന്നെ ഒരു ചങ്ങലയില്‍
dharʿuhā
ذَرْعُهَا
അതിന്‍റെ (നീള) അളവ്
sabʿūna dhirāʿan
سَبْعُونَ ذِرَاعًا
എഴുപത് മുഴമാണ്
fa-us'lukūhu
فَٱسْلُكُوهُ
അവനെ പ്രവേശിപ്പിക്കുവിന്‍

എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ.

തഫ്സീര്‍

اِنَّهٗ كَانَ لَا يُؤْمِنُ بِاللّٰهِ الْعَظِيْمِۙ  ( الحاقة: ٣٣ )

innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനായിരുന്നു
lā yu'minu
لَا يُؤْمِنُ
വിശ്വസിക്കാതെ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
l-ʿaẓīmi
ٱلْعَظِيمِ
മഹാനായ

അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.

തഫ്സീര്‍

وَلَا يَحُضُّ عَلٰى طَعَامِ الْمِسْكِيْنِۗ  ( الحاقة: ٣٤ )

walā yaḥuḍḍu
وَلَا يَحُضُّ
അവന്‍ പ്രോത്സാഹനം (പ്രേരണ) നല്‍കിയിരുന്നതുമില്ല
ʿalā ṭaʿāmi
عَلَىٰ طَعَامِ
ഭക്ഷണം നല്‍കുവാന്‍ - ഭക്ഷണത്തിന്
l-mis'kīni
ٱلْمِسْكِينِ
സാധുവിന്, പാവപ്പെട്ടവന്റെ

അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.

തഫ്സീര്‍

فَلَيْسَ لَهُ الْيَوْمَ هٰهُنَا حَمِيْمٌۙ  ( الحاقة: ٣٥ )

falaysa lahu
فَلَيْسَ لَهُ
ആകയാല്‍ അവനില്ല
l-yawma
ٱلْيَوْمَ
ഇന്ന്
hāhunā
هَٰهُنَا
ഇവിടെ
ḥamīmun
حَمِيمٌ
ഒരു ഉറ്റബന്ധുവും, ചങ്ങാതിയും

അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല.

തഫ്സീര്‍

وَّلَا طَعَامٌ اِلَّا مِنْ غِسْلِيْنٍۙ  ( الحاقة: ٣٦ )

walā ṭaʿāmun
وَلَا طَعَامٌ
ഭക്ഷണവുമില്ല
illā min ghis'līnin
إِلَّا مِنْ غِسْلِينٍ
'ഗിസ്‌ലീനി'ൽ നിന്നല്ലാതെ

ഒരാഹാരവുമില്ല. വ്രണങ്ങളുടെ പൊറ്റയല്ലാതെ.

തഫ്സീര്‍

لَّا يَأْكُلُهٗٓ اِلَّا الْخَاطِـُٔوْنَ ࣖ   ( الحاقة: ٣٧ )

lā yakuluhu
لَّا يَأْكُلُهُۥٓ
അതിനെ തിന്നുക (ഭക്ഷിക്കുക)യില്ല
illā l-khāṭiūna
إِلَّا ٱلْخَٰطِـُٔونَ
പിഴച്ച (തെറ്റു ചെയ്ത)വര്‍ അല്ലാതെ

പാപികളല്ലാതെ അതു തിന്നുകയില്ല.

തഫ്സീര്‍

فَلَآ اُقْسِمُ بِمَا تُبْصِرُوْنَۙ  ( الحاقة: ٣٨ )

falā uq'simu
فَلَآ أُقْسِمُ
എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു
bimā tub'ṣirūna
بِمَا تُبْصِرُونَ
നിങ്ങള്‍ കാണുന്നത് (കാണുന്നവ) കൊണ്ട്

വേണ്ടാ, നിങ്ങള്‍ കാണുന്ന സകല വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.

തഫ്സീര്‍

وَمَا لَا تُبْصِرُوْنَۙ  ( الحاقة: ٣٩ )

wamā lā tub'ṣirūna
وَمَا لَا تُبْصِرُونَ
നിങ്ങള്‍ കാണാത്തവകൊണ്ടും

നിങ്ങള്‍ക്കു കാണാനാവാത്തവയെക്കൊണ്ടും.

തഫ്സീര്‍

اِنَّهٗ لَقَوْلُ رَسُوْلٍ كَرِيْمٍۙ  ( الحاقة: ٤٠ )

innahu
إِنَّهُۥ
നിശ്ചയമായും അത്
laqawlu
لَقَوْلُ
വാക്ക് (വചനം, പറയുന്നത്) തന്നെ
rasūlin karīmin
رَسُولٍ كَرِيمٍ
മാന്യനായ ഒരു റസൂലിന്‍റെ (ദൂതന്‍റെ)

തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്റെ വചനങ്ങളാണ്.

തഫ്സീര്‍