قَالَ يٰقَوْمِ لَيْسَ بِيْ ضَلٰلَةٌ وَّلٰكِنِّيْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِيْنَ ( الأعراف: ٦١ )
അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, എന്നില്‍ വഴികേടൊന്നുമില്ല. ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാകുന്നു.
اُبَلِّغُكُمْ رِسٰلٰتِ رَبِّيْ وَاَنْصَحُ لَكُمْ وَاَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ ( الأعراف: ٦٢ )
''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങളുടെ നന്മമാത്രം കൊതിക്കുന്നു. നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു.
اَوَعَجِبْتُمْ اَنْ جَاۤءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰى رَجُلٍ مِّنْكُمْ لِيُنْذِرَكُمْ وَلِتَتَّقُوْا وَلَعَلَّكُمْ تُرْحَمُوْنَ ( الأعراف: ٦٣ )
''നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്‌ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ?''
فَكَذَّبُوْهُ فَاَنْجَيْنٰهُ وَالَّذِيْنَ مَعَهٗ فِى الْفُلْكِ وَاَغْرَقْنَا الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۗ اِنَّهُمْ كَانُوْا قَوْمًا عَمِيْنَ ࣖ ( الأعراف: ٦٤ )
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നാം അദ്ദേഹത്തെയും കൂടെയുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിപ്പറഞ്ഞവരെ മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ഉള്‍ക്കാഴ്ചയില്ലാത്ത ജനമായിരുന്നു.
۞ وَاِلٰى عَادٍ اَخَاهُمْ هُوْدًاۗ قَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ اَفَلَا تَتَّقُوْنَ ( الأعراف: ٦٥ )
ആദ്‌സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?''
قَالَ الْمَلَاُ الَّذِيْنَ كَفَرُوْا مِنْ قَوْمِهٖٓ اِنَّا لَنَرٰىكَ فِيْ سَفَاهَةٍ وَّاِنَّا لَنَظُنُّكَ مِنَ الْكٰذِبِيْنَ ( الأعراف: ٦٦ )
അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ''നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ ഒരു വ്യാജന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.''
قَالَ يٰقَوْمِ لَيْسَ بِيْ سَفَاهَةٌ وَّلٰكِنِّيْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِيْنَ ( الأعراف: ٦٧ )
അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.
اُبَلِّغُكُمْ رِسٰلٰتِ رَبِّيْ وَاَنَا۠ لَكُمْ نَاصِحٌ اَمِيْنٌ ( الأعراف: ٦٨ )
''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍.
اَوَعَجِبْتُمْ اَنْ جَاۤءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰى رَجُلٍ مِّنْكُمْ لِيُنْذِرَكُمْۗ وَاذْكُرُوْٓا اِذْ جَعَلَكُمْ خُلَفَاۤءَ مِنْۢ بَعْدِ قَوْمِ نُوْحٍ وَّزَادَكُمْ فِى الْخَلْقِ بَصْۣطَةً ۚفَاذْكُرُوْٓا اٰلَاۤءَ اللّٰهِ لَعَلَّكُمْ تُفْلِحُوْنَ ( الأعراف: ٦٩ )
''നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്‌ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അദ്ഭുതപ്പെടുകയോ? നൂഹിന്റെ ജനതക്കുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയതോര്‍ക്കുക. നിങ്ങള്‍ക്ക് പ്രകൃത്യാ തന്നെ കായികശേഷി പോഷിപ്പിച്ചുതന്നതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.''
قَالُوْٓا اَجِئْتَنَا لِنَعْبُدَ اللّٰهَ وَحْدَهٗ وَنَذَرَ مَا كَانَ يَعْبُدُ اٰبَاۤؤُنَاۚ فَأْتِنَا بِمَا تَعِدُنَآ اِنْ كُنْتَ مِنَ الصّٰدِقِيْنَ ( الأعراف: ٧٠ )
അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഏകദൈവത്തെ മാത്രം ആരാധിക്കാനും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ പൂജിച്ചിരുന്നവയെയൊക്കെ വെടിയാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തേക്ക് വന്നത്? എങ്കില്‍, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക; നീ സത്യവാനാണെങ്കില്‍.''