Skip to main content

وَاِذَا طَلَّقْتُمُ النِّسَاۤءَ فَبَلَغْنَ اَجَلَهُنَّ فَاَمْسِكُوْهُنَّ بِمَعْرُوْفٍ اَوْ سَرِّحُوْهُنَّ بِمَعْرُوْفٍۗ وَلَا تُمْسِكُوْهُنَّ ضِرَارًا لِّتَعْتَدُوْا ۚ وَمَنْ يَّفْعَلْ ذٰلِكَ فَقَدْ ظَلَمَ نَفْسَهٗ ۗ وَلَا تَتَّخِذُوْٓا اٰيٰتِ اللّٰهِ هُزُوًا وَّاذْكُرُوْا نِعْمَتَ اللّٰهِ عَلَيْكُمْ وَمَآ اَنْزَلَ عَلَيْكُمْ مِّنَ الْكِتٰبِ وَالْحِكْمَةِ يَعِظُكُمْ بِهٖ ۗوَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ ࣖ  ( البقرة: ٢٣١ )

wa-idhā ṭallaqtumu
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
fabalaghna
فَبَلَغْنَ
എന്നിട്ടവര്‍ എത്തി, പ്രാപിച്ചു
ajalahunna
أَجَلَهُنَّ
അവരുടെ അവധി
fa-amsikūhunna
فَأَمْسِكُوهُنَّ
എന്നാലവരെ നിങ്ങള്‍ വെച്ചു കൊണ്ടിരിക്കുവിന്‍
bimaʿrūfin
بِمَعْرُوفٍ
ആചാരം (മര്യാദ) അനുസരിച്ച്
aw sarriḥūhunna
أَوْ سَرِّحُوهُنَّ
അല്ലെങ്കില്‍ അവരെ നിങ്ങള്‍ പിരിച്ചയക്കുക, വേര്‍പെടുത്തുക
bimaʿrūfin
بِمَعْرُوفٍۚ
ആചാരപ്രകാരം, മര്യാദയനുസരിച്ച്
walā tum'sikūhunna
وَلَا تُمْسِكُوهُنَّ
അവരെ നിങ്ങള്‍ പിടിച്ചുവെക്കരുത്
ḍirāran
ضِرَارًا
ദ്രോഹം ചെയ്യാന്‍
litaʿtadū
لِّتَعْتَدُوا۟ۚ
നിങ്ങള്‍ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ്
waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നതായാല്‍
dhālika
ذَٰلِكَ
അത്
faqad ẓalama
فَقَدْ ظَلَمَ
എന്നാലവൻ അക്രമം പ്രവർത്തിച്ചു
nafsahu
نَفْسَهُۥۚ
അവനോട് തന്നെ
walā tattakhidhū
وَلَا تَتَّخِذُوٓا۟
നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളെ
huzuwan
هُزُوًاۚ
പരിഹാസം (പരിഹാസ്യം)
wa-udh'kurū
وَٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹത്തെ
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
wamā anzala
وَمَآ أَنزَلَ
അവന്‍ ഇറക്കിയതിനെയും
ʿalaykum
عَلَيْكُم
നിങ്ങള്‍ക്ക്
mina l-kitābi
مِّنَ ٱلْكِتَٰبِ
ഗ്രന്ഥത്തില്‍നിന്ന്
wal-ḥik'mati
وَٱلْحِكْمَةِ
വിജ്ഞാനത്തില്‍ നിന്നും
yaʿiẓukum bihi
يَعِظُكُم بِهِۦۚ
അതുവഴി നിങ്ങള്‍ക്ക് അവന്‍ സദുപദേശം നല്‍കിക്കൊണ്ട് (നല്‍കുവാന്‍)
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്‌വിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവന്‍

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്.

തഫ്സീര്‍

وَاِذَا طَلَّقْتُمُ النِّسَاۤءَ فَبَلَغْنَ اَجَلَهُنَّ فَلَا تَعْضُلُوْهُنَّ اَنْ يَّنْكِحْنَ اَزْوَاجَهُنَّ اِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوْفِ ۗ ذٰلِكَ يُوْعَظُ بِهٖ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللّٰهِ وَالْيَوْمِ الْاٰخِرِ ۗ ذٰلِكُمْ اَزْكٰى لَكُمْ وَاَطْهَرُ ۗ وَاللّٰهُ يَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ   ( البقرة: ٢٣٢ )

wa-idhā ṭallaqtumu
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
fabalaghna
فَبَلَغْنَ
എന്നിട്ടവര്‍ എത്തി(യാല്‍), പ്രാപിച്ചു
ajalahunna
أَجَلَهُنَّ
അവരുടെ അവധി
falā taʿḍulūhunna
فَلَا تَعْضُلُوهُنَّ
എന്നാല്‍ നിങ്ങളവരെ മുടക്കിയിടരുത്
an yankiḥ'na
أَن يَنكِحْنَ
അവര്‍ വിവാഹം ചെയ്യുന്നതിന് (ചെ യ്യുന്നതില്‍ നിന്ന്)
azwājahunna
أَزْوَٰجَهُنَّ
അവരുടെ ഭര്‍ത്താക്കളെ
idhā tarāḍaw
إِذَا تَرَٰضَوْا۟
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bil-maʿrūfi
بِٱلْمَعْرُوفِۗ
മര്യാദ (സദാചാരം) അനുസരിച്ച്
dhālika
ذَٰلِكَ
അത്
yūʿaẓu bihi
يُوعَظُ بِهِۦ
അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു
man kāna
مَن كَانَ
ആയിട്ടുള്ളവര്‍ക്ക്
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
yu'minu
يُؤْمِنُ
വിശ്വസിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۗ
അന്ത്യനാളിലും
dhālikum
ذَٰلِكُمْ
അത്
azkā lakum
أَزْكَىٰ لَكُمْ
നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതാണ്
wa-aṭharu
وَأَطْهَرُۗ
അധികം വൃത്തിയായതും
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ അറിയുകയില്ല

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ സംസ്‌കാര പൂര്‍ണവും വിശുദ്ധവും. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.

തഫ്സീര്‍

۞ وَالْوَالِدٰتُ يُرْضِعْنَ اَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ اَرَادَ اَنْ يُّتِمَّ الرَّضَاعَةَ ۗ وَعَلَى الْمَوْلُوْدِ لَهٗ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوْفِۗ لَا تُكَلَّفُ نَفْسٌ اِلَّا وُسْعَهَا ۚ لَا تُضَاۤرَّ وَالِدَةٌ ۢبِوَلَدِهَا وَلَا مَوْلُوْدٌ لَّهٗ بِوَلَدِهٖ وَعَلَى الْوَارِثِ مِثْلُ ذٰلِكَ ۚ فَاِنْ اَرَادَا فِصَالًا عَنْ تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗوَاِنْ اَرَدْتُّمْ اَنْ تَسْتَرْضِعُوْٓا اَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ اِذَا سَلَّمْتُمْ مَّآ اٰتَيْتُمْ بِالْمَعْرُوْفِۗ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِيْرٌ   ( البقرة: ٢٣٣ )

wal-wālidātu
وَٱلْوَٰلِدَٰتُ
മാതാക്കള്‍, പ്രസവിച്ച സ്ത്രീകള്‍
yur'ḍiʿ'na
يُرْضِعْنَ
അവര്‍ മുലകൊടുക്കണം
awlādahunna
أَوْلَٰدَهُنَّ
അവരുടെ കുട്ടി (സന്താനം)കള്‍ക്ക്
ḥawlayni
حَوْلَيْنِ
രണ്ട് കൊല്ലം
kāmilayni
كَامِلَيْنِۖ
പൂര്‍ണമായ
liman arāda
لِمَنْ أَرَادَ
ഉദ്ദേശിച്ചവര്‍ക്ക്
an yutimma
أَن يُتِمَّ
പൂര്‍ത്തിയാക്കുവാന്‍
l-raḍāʿata
ٱلرَّضَاعَةَۚ
മുല കുടി
waʿalā l-mawlūdi lahu
وَعَلَى ٱلْمَوْلُودِ لَهُۥ
യാതൊരുവന് ജനിച്ചുവോ അവന്‍റെ മേലാണ്
riz'quhunna
رِزْقُهُنَّ
അവരുടെ ആഹാരം, ഉപജീവനം
wakis'watuhunna
وَكِسْوَتُهُنَّ
അവരുടെ വസ്ത്രങ്ങളും
bil-maʿrūfi
بِٱلْمَعْرُوفِۚ
മര്യാദപ്ര കാരം
lā tukallafu
لَا تُكَلَّفُ
ശാസിക്കപ്പെടുകയില്ല
nafsun
نَفْسٌ
ഒരു ദേഹവും, ആത്മാവും
illā wus'ʿahā
إِلَّا وُسْعَهَاۚ
അതിന്‍റെ കഴിവ് (സാധിക്കുന്നത്) അല്ലാതെ
lā tuḍārra
لَا تُضَآرَّ
ദ്രോഹിക്കപ്പെട്ടുകൂടാ, ഉപദ്രവം ഏല്‍പിക്കപ്പെടരുത്
wālidatun
وَٰلِدَةٌۢ
ഒരു മാതാവും
biwaladihā
بِوَلَدِهَا
അവളുടെ കുട്ടി (സന്താനം) നിമിത്തം
walā mawlūdun lahu
وَلَا مَوْلُودٌ لَّهُۥ
യാതൊരുവന് ജനിച്ചുവോ അവനും (പിതാവും) പാടില്ല
biwaladihi
بِوَلَدِهِۦۚ
അവന്‍റെ കുട്ടി (സന്താനം) കാരണം
waʿalā l-wārithi
وَعَلَى ٱلْوَارِثِ
അനന്തരാവകാശിയുടെ മേലുമുണ്ട്
mith'lu dhālika
مِثْلُ ذَٰلِكَۗ
അതുപോലെയുള്ളത്
fa-in arādā
فَإِنْ أَرَادَا
എനി അവര്‍ രണ്ടാളും ഉദ്ദേശിച്ചെങ്കില്‍
fiṣālan
فِصَالًا
(മുലകുടി) പിരിക്കുവാന്‍
ʿan tarāḍin
عَن تَرَاضٍ
പരസ്പര തൃപ്തിയോടെ
min'humā
مِّنْهُمَا
അവര്‍ രണ്ടാളില്‍ നിന്നും
watashāwurin
وَتَشَاوُرٍ
അന്യോന്യം ആലോചനയോടെയും
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല, കുറ്റമില്ല
ʿalayhimā
عَلَيْهِمَاۗ
അവര്‍ രണ്ടാളുടെമേല്‍
wa-in aradttum
وَإِنْ أَرَدتُّمْ
നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍
an tastarḍiʿū
أَن تَسْتَرْضِعُوٓا۟
നിങ്ങള്‍ മുല കൊടുപ്പിക്കുവാന്‍
awlādakum
أَوْلَٰدَكُمْ
നിങ്ങളുടെ സന്താനങ്ങള്‍ക്ക്
falā junāḥa
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല, തെറ്റില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്ക്
idhā sallamtum
إِذَا سَلَّمْتُم
നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍
mā ātaytum
مَّآ ءَاتَيْتُم
നിങ്ങള്‍ കൊടുക്കുന്നത്
bil-maʿrūfi
بِٱلْمَعْرُوفِۗ
മര്യാദപ്രകാരം, ആചാരമനുസരിച്ച്
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ് (എന്ന്)

മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.

തഫ്സീര്‍

وَالَّذِيْنَ يُتَوَفَّوْنَ مِنْكُمْ وَيَذَرُوْنَ اَزْوَاجًا يَّتَرَبَّصْنَ بِاَنْفُسِهِنَّ اَرْبَعَةَ اَشْهُرٍ وَّعَشْرًا ۚ فاِذَا بَلَغْنَ اَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيْمَا فَعَلْنَ فِيْٓ اَنْفُسِهِنَّ بِالْمَعْرُوْفِۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ   ( البقرة: ٢٣٤ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടര്‍
yutawaffawna
يُتَوَفَّوْنَ
അവര്‍ മുഴുവനുമായി പിടിച്ചെടുക്ക പ്പെടുന്നു (മരിക്കുന്നു)
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
wayadharūna
وَيَذَرُونَ
അവര്‍ വിട്ടേക്കുകയും ചെയ്യുന്നു
azwājan
أَزْوَٰجًا
ഇണകളെ (ഭാര്യമാരെ)
yatarabbaṣna
يَتَرَبَّصْنَ
ആ സ്ത്രീകള്‍ കാത്തിരിക്കണം
bi-anfusihinna
بِأَنفُسِهِنَّ
അവരുടെ ദേഹങ്ങളുമായി, സ്വന്തങ്ങളും കൊണ്ട്
arbaʿata ashhurin
أَرْبَعَةَ أَشْهُرٍ
നാലു മാസങ്ങള്‍
waʿashran
وَعَشْرًاۖ
ഒരു പത്തും (പത്തുദിവസവും)
fa-idhā balaghna
فَإِذَا بَلَغْنَ
എന്നിട്ട് അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍
ajalahunna
أَجَلَهُنَّ
അവരുടെ അവധി
falā junāḥa
فَلَا جُنَاحَ
അപ്പോള്‍ തെറ്റില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
fīmā faʿalna
فِيمَا فَعَلْنَ
അവര്‍ ചെയ്യുന്നതില്‍
fī anfusihinna
فِىٓ أَنفُسِهِنَّ
അവരുടെ സ്വന്തം (കാര്യ)ങ്ങളില്‍, ദേഹങ്ങളെപ്പറ്റി
bil-maʿrūfi
بِٱلْمَعْرُوفِۗ
മര്യാദ (ആചാര) പ്രകാരം
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്

നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَلَا جُنَاحَ عَلَيْكُمْ فِيْمَا عَرَّضْتُمْ بِهٖ مِنْ خِطْبَةِ النِّسَاۤءِ اَوْ اَكْنَنْتُمْ فِيْٓ اَنْفُسِكُمْ ۗ عَلِمَ اللّٰهُ اَنَّكُمْ سَتَذْكُرُوْنَهُنَّ وَلٰكِنْ لَّا تُوَاعِدُوْهُنَّ سِرًّا اِلَّآ اَنْ تَقُوْلُوْا قَوْلًا مَّعْرُوْفًا ەۗ وَلَا تَعْزِمُوْا عُقْدَةَ النِّكَاحِ حَتّٰى يَبْلُغَ الْكِتٰبُ اَجَلَهٗ ۗوَاعْلَمُوْٓا اَنَّ اللّٰهَ يَعْلَمُ مَا فِيْٓ اَنْفُسِكُمْ فَاحْذَرُوْهُ ۚوَاعْلَمُوْٓا اَنَّ اللّٰهَ غَفُوْرٌ حَلِيْمٌ ࣖ  ( البقرة: ٢٣٥ )

walā junāḥa ʿalaykum
وَلَا جُنَاحَ عَلَيْكُمْ
നിങ്ങളുടെ മേല്‍ തെറ്റില്ല
fīmā
فِيمَا
യാതൊന്നില്‍, ഒരു കാര്യത്തില്‍
ʿarraḍtum bihi
عَرَّضْتُم بِهِۦ
അതിനെപ്പറ്റി നിങ്ങള്‍ സൂചന നല്‍കി
min khiṭ'bati
مِنْ خِطْبَةِ
വിവാഹാര്‍ത്ഥന സംബന്ധിച്ച്
l-nisāi
ٱلنِّسَآءِ
(ആ) സ്ത്രീകളുടെ
aw aknantum
أَوْ أَكْنَنتُمْ
അല്ലെങ്കില്‍ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെച്ചു
fī anfusikum
فِىٓ أَنفُسِكُمْۚ
നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍)
ʿalima l-lahu
عَلِمَ ٱللَّهُ
അല്ലാഹുവിനറിയാം
annakum
أَنَّكُمْ
നിങ്ങള്‍ (ആകുന്നു) എന്ന്
satadhkurūnahunna
سَتَذْكُرُونَهُنَّ
വഴിയെ നിങ്ങള്‍ അവരെ ഓര്‍മിക്കും
walākin
وَلَٰكِن
എങ്കിലും
lā tuwāʿidūhunna
لَّا تُوَاعِدُوهُنَّ
നിങ്ങളവരോട് വാഗ്ദാനം നടത്തരുത്
sirran
سِرًّا
രഹസ്യമായി, സ്വകാര്യത്തില്‍
illā an taqūlū
إِلَّآ أَن تَقُولُوا۟
നിങ്ങള്‍ പറയുന്നതൊഴികെ
qawlan
قَوْلًا
വല്ല വാക്കും
maʿrūfan
مَّعْرُوفًاۚ
മര്യാദയായ (മിതമായ)
walā taʿzimū
وَلَا تَعْزِمُوا۟
നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത്
ʿuq'data l-nikāḥi
عُقْدَةَ ٱلنِّكَاحِ
വിവാഹ ബന്ധത്തെ
ḥattā yablugha
حَتَّىٰ يَبْلُغَ
എത്തുന്നതുവരേക്ക്
l-kitābu
ٱلْكِتَٰبُ
നിയമം, രേഖ
ajalahu
أَجَلَهُۥۚ
അതിന്‍റെ അവധി
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
anna l-laha yaʿlamu
أَنَّ ٱللَّهَ يَعْلَمُ
അല്ലാഹു അറിയുന്നതാണെന്ന്
mā fī anfusikum
مَا فِىٓ أَنفُسِكُمْ
നിങ്ങളുടെ മനസ്സുകളിലുള്ളത്
fa-iḥ'dharūhu
فَٱحْذَرُوهُۚ
അതിനാല്‍ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവന്‍
ḥalīmun
حَلِيمٌ
സഹനശീലന്‍

ആ സ്ത്രീകളുമായി നിങ്ങള്‍ വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല്‍ സ്വകാര്യത്തില്‍ അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ അവരോട് നല്ല കാര്യം പറയുന്നതല്ലാതെ. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.

തഫ്സീര്‍

لَا جُنَاحَ عَلَيْكُمْ اِنْ طَلَّقْتُمُ النِّسَاۤءَ مَا لَمْ تَمَسُّوْهُنَّ اَوْ تَفْرِضُوْا لَهُنَّ فَرِيْضَةً ۖ وَّمَتِّعُوْهُنَّ عَلَى الْمُوْسِعِ قَدَرُهٗ وَعَلَى الْمُقْتِرِ قَدَرُهٗ ۚ مَتَاعًا ۢبِالْمَعْرُوْفِۚ حَقًّا عَلَى الْمُحْسِنِيْنَ   ( البقرة: ٢٣٦ )

lā junāḥa ʿalaykum
لَّا جُنَاحَ عَلَيْكُمْ
നിങ്ങളുടെ മേല്‍ തെറ്റില്ല
in ṭallaqtumu
إِن طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
mā lam tamassūhunna
مَا لَمْ تَمَسُّوهُنَّ
അവരെ നിങ്ങള്‍ സ്പര്‍ശിക്കാത്തപ്പോള്‍
aw tafriḍū lahunna
أَوْ تَفْرِضُوا۟ لَهُنَّ
അല്ലെങ്കില്‍ അവര്‍ക്ക് നിശ്ചയിക്കാത്ത (നിര്‍ണയിക്കാത്ത- നിര്‍ബന്ധമാക്കാത്ത)പ്പോള്‍
farīḍatan
فَرِيضَةًۚ
ഒരു നിര്‍ണയം, നിശ്ചയം, നിര്‍ബന്ധം
wamattiʿūhunna
وَمَتِّعُوهُنَّ
നിങ്ങള്‍ അവര്‍ക്ക് മുത്അത്ത് (വിഭവം- ഉപഭോഗവസ്തു) കൊടുക്കുകയും ചെയ്യുക
ʿalā l-mūsiʿi
عَلَى ٱلْمُوسِعِ
നിവൃത്തിയുള്ള (കഴിവുള്ള)വന്‍റെ മേലുണ്ട്
qadaruhu
قَدَرُهُۥ
അവന്‍റെ തോത്
waʿalā l-muq'tiri
وَعَلَى ٱلْمُقْتِرِ
ഞെരുക്ക (തിടുക്ക)ക്കാരന്‍റെ മേലും ഉണ്ട്
qadaruhu
قَدَرُهُۥ
അവന്‍റെ തോത്
matāʿan
مَتَٰعًۢا
ഒരു വിഭവം (നല്‍കല്‍)
bil-maʿrūfi
بِٱلْمَعْرُوفِۖ
ആചാര (മര്യാദ)പ്രകാരം
ḥaqqan
حَقًّا
കടമ, അവകാശം, ന്യായം
ʿalā l-muḥ'sinīna
عَلَى ٱلْمُحْسِنِينَ
സുകൃതം (നന്മ) ചെയ്യുന്നവരുടെ മേല്‍

സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് ജീവിതവിഭവം നല്‍കണം. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന്‍ തന്റെ അവസ്ഥയനുസരിച്ചും മാന്യമായ വിഭവം! സുകര്‍മികളുടെ ബാധ്യതയാണിത്.

തഫ്സീര്‍

وَاِنْ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيْضَةً فَنِصْفُ مَا فَرَضْتُمْ اِلَّآ اَنْ يَّعْفُوْنَ اَوْ يَعْفُوَا الَّذِيْ بِيَدِهٖ عُقْدَةُ النِّكَاحِ ۗ وَاَنْ تَعْفُوْٓا اَقْرَبُ لِلتَّقْوٰىۗ وَلَا تَنْسَوُا الْفَضْلَ بَيْنَكُمْ ۗ اِنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِيْرٌ   ( البقرة: ٢٣٧ )

wa-in ṭallaqtumūhunna
وَإِن طَلَّقْتُمُوهُنَّ
നിങ്ങളവരെ ത്വലാക്വ് (വിവാഹമോചനം) ചെയ്തുവെങ്കില്‍
min qabli
مِن قَبْلِ
മുമ്പായി, മുമ്പ്
an tamassūhunna
أَن تَمَسُّوهُنَّ
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
waqad faraḍtum
وَقَدْ فَرَضْتُمْ
നിങ്ങള്‍ നിര്‍ണയിച്ചിട്ടുമുണ്ട്, നിശ്ചയിച്ചിരിക്കെ
lahunna
لَهُنَّ
അവര്‍ക്ക്, അവരോട്
farīḍatan
فَرِيضَةً
ഒരു നിര്‍ണയം, നിശ്ചയം
faniṣ'fu
فَنِصْفُ
എന്നാല്‍ പകുതിയാണ്
mā faraḍtum
مَا فَرَضْتُمْ
നിങ്ങള്‍ നിര്‍ണയിച്ചതിന്‍റെ, നിശ്ചയിച്ചതിന്‍റെ
illā an yaʿfūna
إِلَّآ أَن يَعْفُونَ
അവര്‍ മാപ്പാക്കിയാലല്ലാതെ, വിട്ടുവീഴ്ച ചെയ്താലൊഴികെ
aw yaʿfuwā
أَوْ يَعْفُوَا۟
അല്ലെങ്കില്‍ മാപ്പ് ചെയ്യുക
alladhī
ٱلَّذِى
യാതൊരുവന്‍
biyadihi
بِيَدِهِۦ
അവന്‍റെ കയ്യിലാണ്
ʿuq'datu
عُقْدَةُ
ബന്ധം, ഉറപ്പ്, കെട്ട്
l-nikāḥi
ٱلنِّكَاحِۚ
വിവാഹത്തിന്‍റെ
wa-an taʿfū
وَأَن تَعْفُوٓا۟
നിങ്ങള്‍ മാപ്പു ചെയ്യുന്നതാകട്ടെ
aqrabu
أَقْرَبُ
കൂടുതല്‍ അടുത്തതാണ്
lilttaqwā
لِلتَّقْوَىٰۚ
സൂക്ഷ്മതയോട്, ഭയ ഭക്തിക്ക്
walā tansawū
وَلَا تَنسَوُا۟
നിങ്ങള്‍ മറക്കുക (വിസ്മരിക്കുക)യും അരുത്
l-faḍla
ٱلْفَضْلَ
ശ്രേഷ്ഠത, യോഗ്യത, ഔദാര്യം, ദയവ്
baynakum
بَيْنَكُمْۚ
നിങ്ങള്‍ക്കിടയില്‍ (തമ്മിലുള്ള)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

അഥവാ, ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയും നിങ്ങളവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ കയ്യിലാണോ അയാള്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ പൊരുത്തപ്പെടുന്നത്. ഇടപാടുകളില്‍ പരസ്പരം ഔദാര്യം കാണിക്കാന്‍ മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്‍ച്ച.

തഫ്സീര്‍

حَافِظُوْا عَلَى الصَّلَوٰتِ وَالصَّلٰوةِ الْوُسْطٰى وَقُوْمُوْا لِلّٰهِ قٰنِتِيْنَ   ( البقرة: ٢٣٨ )

ḥāfiẓū
حَٰفِظُوا۟
നിങ്ങള്‍ സൂക്ഷിച്ചു (കാത്തു) പോരുവിന്‍
ʿalā l-ṣalawāti
عَلَى ٱلصَّلَوَٰتِ
നമസ്കാരങ്ങളെപ്പറ്റി
wal-ṣalati
وَٱلصَّلَوٰةِ
നമസ്‌കാരത്തെയും
l-wus'ṭā
ٱلْوُسْطَىٰ
മദ്ധ്യ (നടുവിലുള്ള- ശ്രേഷ്ഠമായ)
waqūmū
وَقُومُوا۟
നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക
lillahi
لِلَّهِ
അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി
qānitīna
قَٰنِتِينَ
ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട്

നിങ്ങള്‍ നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക. വിശേഷിച്ചും നടുവിലുള്ള നമസ്‌കാരത്തില്‍. അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് നമസ്‌കരിക്കുക.

തഫ്സീര്‍

فَاِنْ خِفْتُمْ فَرِجَالًا اَوْ رُكْبَانًا ۚ فَاِذَآ اَمِنْتُمْ فَاذْكُرُوا اللّٰهَ كَمَا عَلَّمَكُمْ مَّا لَمْ تَكُوْنُوْا تَعْلَمُوْنَ   ( البقرة: ٢٣٩ )

fa-in khif'tum
فَإِنْ خِفْتُمْ
എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍
farijālan
فَرِجَالًا
അപ്പോള്‍ കാല്‍നടക്കാരായിക്കൊണ്ട്
aw ruk'bānan
أَوْ رُكْبَانًاۖ
അല്ലെങ്കില്‍ വാഹനക്കാരായി (വാഹനമേറി) ക്കൊണ്ട്
fa-idhā amintum
فَإِذَآ أَمِنتُمْ
എന്നാല്‍ നിങ്ങള്‍ സമാധാനപ്പെട്ടാല്‍, നിര്‍ഭയമായാല്‍
fa-udh'kurū l-laha
فَٱذْكُرُوا۟ ٱللَّهَ
അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുവിന്‍
kamā ʿallamakum
كَمَا عَلَّمَكُم
അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച (അറിവ് നല്‍കിയ) പോലെ
mā lam takūnū
مَّا لَمْ تَكُونُوا۟
നിങ്ങള്‍ ആയിരുന്നില്ലാത്തത്
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയുക (യായിരുന്നില്ലാത്തത്)

അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്‌കാരം നിര്‍വഹിക്കുക. എന്നാല്‍ നിങ്ങള്‍ നിര്‍ഭയരായാല്‍ അല്ലാഹുവെ സ്മരിക്കുക. നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്ന പോലെ.

തഫ്സീര്‍

وَالَّذِيْنَ يُتَوَفَّوْنَ مِنْكُمْ وَيَذَرُوْنَ اَزْوَاجًاۖ وَّصِيَّةً لِّاَزْوَاجِهِمْ مَّتَاعًا اِلَى الْحَوْلِ غَيْرَ اِخْرَاجٍ ۚ فَاِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِيْ مَا فَعَلْنَ فِيْٓ اَنْفُسِهِنَّ مِنْ مَّعْرُوْفٍۗ وَاللّٰهُ عَزِيْزٌ حَكِيْمٌ   ( البقرة: ٢٤٠ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടര്‍
yutawaffawna minkum
يُتَوَفَّوْنَ مِنكُمْ
നിങ്ങളില്‍ നിന്ന് മരിക്കുന്ന
wayadharūna
وَيَذَرُونَ
വിട്ടുപോകുകയും ചെയ്യുന്ന
azwājan
أَزْوَٰجًا
ഭാര്യമാരെ
waṣiyyatan
وَصِيَّةً
ഒരു വസ്വിയ്യത്ത്
li-azwājihim
لِّأَزْوَٰجِهِم
തങ്ങളുടെ ഭാര്യമാര്‍ക്ക്
matāʿan
مَّتَٰعًا
ഒരു വിഭവം, സാമഗ്രി
ilā l-ḥawli
إِلَى ٱلْحَوْلِ
കൊല്ലത്തേക്ക്
ghayra ikh'rājin
غَيْرَ إِخْرَاجٍۚ
പുറത്താക്കാതെ
fa-in kharajna
فَإِنْ خَرَجْنَ
എനി അവര്‍ പുറത്ത് പോയെങ്കില്‍
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
fī mā faʿalna
فِى مَا فَعَلْنَ
അവര്‍ ചെയ്ത (ചെയ്യുന്ന)തില്‍
fī anfusihinna
فِىٓ أَنفُسِهِنَّ
അവരുടെ ദേഹങ്ങളില്‍, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തില്‍
min maʿrūfin
مِن مَّعْرُوفٍۗ
മര്യാദയായിട്ട്, ആചാരമായി
wal-lahu
وَٱللَّهُ
അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്, യുക്തിമാനാകുന്നു

നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.

തഫ്സീര്‍