يُعَذِّبُ مَنْ يَّشَاۤءُ وَيَرْحَمُ مَنْ يَّشَاۤءُ ۚوَاِلَيْهِ تُقْلَبُوْنَ ( العنكبوت: ٢١ )
അല്ലാഹു അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അവനിച്ഛിക്കുന്നവരോട് കരുണകാണിക്കുന്നു. അവങ്കലേക്കാണ് നിങ്ങളൊക്കെ തിരിച്ചുചെല്ലുക.
وَمَآ اَنْتُمْ بِمُعْجِزِيْنَ فِى الْاَرْضِ وَلَا فِى السَّمَاۤءِ ۖوَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ ࣖ ( العنكبوت: ٢٢ )
നിങ്ങള്‍ക്ക് ഭൂമിയിലവനെ തോല്‍പിക്കാനാവില്ല. ആകാശത്തും സാധ്യമല്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനില്ല. സഹായിയുമില്ല.
وَالَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ وَلِقَاۤىِٕهٖٓ اُولٰۤىِٕكَ يَىِٕسُوْا مِنْ رَّحْمَتِيْ وَاُولٰۤىِٕكَ لَهُمْ عَذَابٌ اَلِيْمٌ ( العنكبوت: ٢٣ )
അല്ലാഹുവിന്റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കുതന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക.
فَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوا اقْتُلُوْهُ اَوْ حَرِّقُوْهُ فَاَنْجٰىهُ اللّٰهُ مِنَ النَّارِۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ ( العنكبوت: ٢٤ )
അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: ''നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക.'' എന്നാല്‍ അല്ലാഹു ഇബ്‌റാഹീമിനെ തിയ്യില്‍നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَقَالَ اِنَّمَا اتَّخَذْتُمْ مِّنْ دُوْنِ اللّٰهِ اَوْثَانًاۙ مَّوَدَّةَ بَيْنِكُمْ فِى الْحَيٰوةِ الدُّنْيَا ۚ ثُمَّ يَوْمَ الْقِيٰمَةِ يَكْفُرُ بَعْضُكُمْ بِبَعْضٍ وَّيَلْعَنُ بَعْضُكُمْ بَعْضًا ۖوَّمَأْوٰىكُمُ النَّارُ وَمَا لَكُمْ مِّنْ نّٰصِرِيْنَۖ ( العنكبوت: ٢٥ )
ഇബ്‌റാഹീം പറഞ്ഞു: ''അല്ലാഹുവെവിട്ട് നിങ്ങള്‍ ചില വിഗ്രഹങ്ങളെ സ്വീകരിച്ചിരിക്കുന്നു. അത് ഇഹലോകജീവിതത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സ്‌നേഹബന്ധം കാരണമായാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ തള്ളിപ്പറയും. പരസ്പരം ശപിക്കും. ഒന്നുറപ്പ്; നിങ്ങളുടെ താവളം നരകത്തീയാണ്. നിങ്ങള്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.''
۞ فَاٰمَنَ لَهٗ لُوْطٌۘ وَقَالَ اِنِّيْ مُهَاجِرٌ اِلٰى رَبِّيْ ۗاِنَّهٗ هُوَ الْعَزِيْزُ الْحَكِيْمُ ( العنكبوت: ٢٦ )
അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്‌റാഹീം പറഞ്ഞു: ''ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.''
وَوَهَبْنَا لَهٗٓ اِسْحٰقَ وَيَعْقُوْبَ وَجَعَلْنَا فِيْ ذُرِّيَّتِهِ النُّبُوَّةَ وَالْكِتٰبَ وَاٰتَيْنٰهُ اَجْرَهٗ فِى الدُّنْيَا ۚوَاِنَّهٗ فِى الْاٰخِرَةِ لَمِنَ الصّٰلِحِيْنَ ( العنكبوت: ٢٧ )
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവും വേദവും പ്രദാനം ചെയ്തു. അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്‍കി. പരലോകത്തോ തീര്‍ച്ചയായും അദ്ദേഹം സച്ചരിതരിലായിരിക്കും.
وَلُوْطًا اِذْ قَالَ لِقَوْمِهٖٓ اِنَّكُمْ لَتَأْتُوْنَ الْفَاحِشَةَ ۖمَا سَبَقَكُمْ بِهَا مِنْ اَحَدٍ مِّنَ الْعٰلَمِيْنَ ( العنكبوت: ٢٨ )
ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞതോര്‍ക്കുക: ''ലോകത്ത് നേരത്തെ ആരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തിയാണല്ലോ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
اَىِٕنَّكُمْ لَتَأْتُوْنَ الرِّجَالَ وَتَقْطَعُوْنَ السَّبِيْلَ ەۙ وَتَأْتُوْنَ فِيْ نَادِيْكُمُ الْمُنْكَرَ ۗفَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوا ائْتِنَا بِعَذَابِ اللّٰهِ اِنْ كُنْتَ مِنَ الصّٰدِقِيْنَ ( العنكبوت: ٢٩ )
''നിങ്ങള്‍ കാമശമനത്തിന് പുരുഷന്മാരെ സമീപിക്കുന്നു. നേരായവഴി കൈവെടിയുന്നു. സദസ്സുകളില്‍പോലും നീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു.'' അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇതുമാത്രമായിരുന്നു: ''നീ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.''
قَالَ رَبِّ انْصُرْنِيْ عَلَى الْقَوْمِ الْمُفْسِدِيْنَ ࣖ ( العنكبوت: ٣٠ )
അദ്ദേഹം പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, നാശകാരികളായ ഈ ജനത്തിനെതിരെ നീയെന്നെ തുണക്കേണമേ.''