يٰٓاَيُّهَا الَّذِيْنَ اٰمَنُوْا خُذُوْا حِذْرَكُمْ فَانْفِرُوْا ثُبَاتٍ اَوِ انْفِرُوْا جَمِيْعًا ( النساء: ٧١ )
വിശ്വസിച്ചവരേ, നിങ്ങള്‍ ജാഗ്രത പാലിക്കുക. അങ്ങനെ നിങ്ങള്‍ ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക.
وَاِنَّ مِنْكُمْ لَمَنْ لَّيُبَطِّئَنَّۚ فَاِنْ اَصَابَتْكُمْ مُّصِيْبَةٌ قَالَ قَدْ اَنْعَمَ اللّٰهُ عَلَيَّ اِذْ لَمْ اَكُنْ مَّعَهُمْ شَهِيْدًا ( النساء: ٧٢ )
എന്നാല്‍ അറച്ചുനില്‍ക്കുന്ന ചിലരും നിങ്ങളിലുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവന്‍ പറയും: ''അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഞാനും അവരോടൊപ്പമുണ്ടാകുമായിരുന്നല്ലോ.''
وَلَىِٕنْ اَصَابَكُمْ فَضْلٌ مِّنَ اللّٰهِ لَيَقُوْلَنَّ كَاَنْ لَّمْ تَكُنْۢ بَيْنَكُمْ وَبَيْنَهٗ مَوَدَّةٌ يّٰلَيْتَنِيْ كُنْتُ مَعَهُمْ فَاَفُوْزَ فَوْزًا عَظِيْمًا ( النساء: ٧٣ )
എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ; അവനും നിങ്ങളും തമ്മില്‍ ഒട്ടും സ്‌നേഹം ഉണ്ടായിട്ടില്ലാത്തപോലെ അവന്‍ പറയും: ''ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കു വലിയ നേട്ടം കിട്ടിയേനെ.''
۞ فَلْيُقَاتِلْ فِيْ سَبِيْلِ اللّٰهِ الَّذِيْنَ يَشْرُوْنَ الْحَيٰوةَ الدُّنْيَا بِالْاٰخِرَةِ ۗ وَمَنْ يُّقَاتِلْ فِيْ سَبِيْلِ اللّٰهِ فَيُقْتَلْ اَوْ يَغْلِبْ فَسَوْفَ نُؤْتِيْهِ اَجْرًا عَظِيْمًا ( النساء: ٧٤ )
പരലോകത്തിനു വേണ്ടി ഈ ലോകജീവിതത്തെ വിറ്റവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
وَمَا لَكُمْ لَا تُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ وَالْمُسْتَضْعَفِيْنَ مِنَ الرِّجَالِ وَالنِّسَاۤءِ وَالْوِلْدَانِ الَّذِيْنَ يَقُوْلُوْنَ رَبَّنَآ اَخْرِجْنَا مِنْ هٰذِهِ الْقَرْيَةِ الظَّالِمِ اَهْلُهَاۚ وَاجْعَلْ لَّنَا مِنْ لَّدُنْكَ وَلِيًّاۚ وَاجْعَلْ لَّنَا مِنْ لَّدُنْكَ نَصِيْرًا ( النساء: ٧٥ )
നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.''
اَلَّذِيْنَ اٰمَنُوْا يُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ ۚ وَالَّذِيْنَ كَفَرُوْا يُقَاتِلُوْنَ فِيْ سَبِيْلِ الطَّاغُوْتِ فَقَاتِلُوْٓا اَوْلِيَاۤءَ الشَّيْطٰنِ ۚ اِنَّ كَيْدَ الشَّيْطٰنِ كَانَ ضَعِيْفًا ۚ ࣖ ( النساء: ٧٦ )
സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ; തീര്‍ച്ച.
اَلَمْ تَرَ اِلَى الَّذِيْنَ قِيْلَ لَهُمْ كُفُّوْٓا اَيْدِيَكُمْ وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَۚ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ اِذَا فَرِيْقٌ مِّنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللّٰهِ اَوْ اَشَدَّ خَشْيَةً ۚ وَقَالُوْا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَۚ لَوْلَآ اَخَّرْتَنَآ اِلٰٓى اَجَلٍ قَرِيْبٍۗ قُلْ مَتَاعُ الدُّنْيَا قَلِيْلٌۚ وَالْاٰخِرَةُ خَيْرٌ لِّمَنِ اتَّقٰىۗ وَلَا تُظْلَمُوْنَ فَتِيْلًا ( النساء: ٧٧ )
നിങ്ങള്‍ നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്‍ത്തുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയും ചെയ്യുക; എന്ന കല്‍പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ?'' അവരോടു പറയുക: ''ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല.
اَيْنَمَا تَكُوْنُوْا يُدْرِكْكُّمُ الْمَوْتُ وَلَوْ كُنْتُمْ فِيْ بُرُوْجٍ مُّشَيَّدَةٍ ۗ وَاِنْ تُصِبْهُمْ حَسَنَةٌ يَّقُوْلُوْا هٰذِهٖ مِنْ عِنْدِ اللّٰهِ ۚ وَاِنْ تُصِبْهُمْ سَيِّئَةٌ يَّقُوْلُوْا هٰذِهٖ مِنْ عِنْدِكَ ۗ قُلْ كُلٌّ مِّنْ عِنْدِ اللّٰهِ ۗ فَمَالِ هٰٓؤُلَاۤءِ الْقَوْمِ لَا يَكَادُوْنَ يَفْقَهُوْنَ حَدِيْثًا ( النساء: ٧٨ )
''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.'' വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: ''ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.'' വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: ''നീയാണിതിന് കാരണക്കാരന്‍.'' പറയുക: ''എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഈ ജനതക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.''
مَآ اَصَابَكَ مِنْ حَسَنَةٍ فَمِنَ اللّٰهِ ۖ وَمَآ اَصَابَكَ مِنْ سَيِّئَةٍ فَمِنْ نَّفْسِكَ ۗ وَاَرْسَلْنٰكَ لِلنَّاسِ رَسُوْلًا ۗ وَكَفٰى بِاللّٰهِ شَهِيْدًا ( النساء: ٧٩ )
നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.
مَنْ يُّطِعِ الرَّسُوْلَ فَقَدْ اَطَاعَ اللّٰهَ ۚ وَمَنْ تَوَلّٰى فَمَآ اَرْسَلْنٰكَ عَلَيْهِمْ حَفِيْظًا ۗ ( النساء: ٨٠ )
ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.