وَالَّذِيْ نَزَّلَ مِنَ السَّمَاۤءِ مَاۤءًۢ بِقَدَرٍۚ فَاَنْشَرْنَا بِهٖ بَلْدَةً مَّيْتًا ۚ كَذٰلِكَ تُخْرَجُوْنَ ( الزخرف: ١١ )
മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും.
وَالَّذِيْ خَلَقَ الْاَزْوَاجَ كُلَّهَا وَجَعَلَ لَكُمْ مِّنَ الْفُلْكِ وَالْاَنْعَامِ مَا تَرْكَبُوْنَۙ ( الزخرف: ١٢ )
എല്ലാ ഇണകളെയും സൃഷ്ടിച്ചവനാണവന്‍. കപ്പലുകളിലും കന്നുകാലികളിലും നിങ്ങള്‍ക്ക് യാത്ര സൗകര്യപ്പെടുത്തിയതും മറ്റാരുമല്ല.
لِتَسْتَوٗا عَلٰى ظُهُوْرِهٖ ثُمَّ تَذْكُرُوْا نِعْمَةَ رَبِّكُمْ اِذَا اسْتَوَيْتُمْ عَلَيْهِ وَتَقُوْلُوْا سُبْحٰنَ الَّذِيْ سَخَّرَ لَنَا هٰذَا وَمَا كُنَّا لَهٗ مُقْرِنِيْنَۙ ( الزخرف: ١٣ )
നിങ്ങളവയുടെ പുറത്തുകയറി ഇരിപ്പുറപ്പിക്കാനാണിത്. അങ്ങനെ, നിങ്ങള്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും നിങ്ങളിങ്ങനെ പറയാനുമാണ്: ''ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്‌പെടുത്താന്‍ കഴിയുമായിരുന്നില്ല.
وَاِنَّآ اِلٰى رَبِّنَا لَمُنْقَلِبُوْنَ ( الزخرف: ١٤ )
''തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടവരാണ്.''
وَجَعَلُوْا لَهٗ مِنْ عِبَادِهٖ جُزْءًا ۗاِنَّ الْاِنْسَانَ لَكَفُوْرٌ مُّبِيْنٌ ۗ ࣖ ( الزخرف: ١٥ )
ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്.
اَمِ اتَّخَذَ مِمَّا يَخْلُقُ بَنٰتٍ وَّاَصْفٰىكُمْ بِالْبَنِيْنَ ۗ ( الزخرف: ١٦ )
അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ?
وَاِذَا بُشِّرَ اَحَدُهُمْ بِمَا ضَرَبَ لِلرَّحْمٰنِ مَثَلًا ظَلَّ وَجْهُهٗ مُسْوَدًّا وَّهُوَ كَظِيْمٌ ( الزخرف: ١٧ )
പരമകാരുണികനായ അല്ലാഹുവോട് ചേര്‍ത്തിപ്പറയുന്ന പെണ്ണിന്റെ പിറവിയെപ്പറ്റി അവരിലൊരാള്‍ക്ക് ശുഭവാര്‍ത്ത അറിയിച്ചാല്‍ അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നു. അവന്‍ അത്യധികം ദുഃഖിതനാവുന്നു.
اَوَمَنْ يُّنَشَّؤُا فِى الْحِلْيَةِ وَهُوَ فِى الْخِصَامِ غَيْرُ مُبِيْنٍ ( الزخرف: ١٨ )
ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്?
وَجَعَلُوا الْمَلٰۤىِٕكَةَ الَّذِيْنَ هُمْ عِبٰدُ الرَّحْمٰنِ اِنَاثًا ۗ اَشَهِدُوْا خَلْقَهُمْ ۗسَتُكْتَبُ شَهَادَتُهُمْ وَيُسْٔـَلُوْنَ ( الزخرف: ١٩ )
പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്.
وَقَالُوْا لَوْ شَاۤءَ الرَّحْمٰنُ مَا عَبَدْنٰهُمْ ۗمَا لَهُمْ بِذٰلِكَ مِنْ عِلْمٍ اِنْ هُمْ اِلَّا يَخْرُصُوْنَۗ ( الزخرف: ٢٠ )
ഇക്കൂട്ടര്‍ പറയുന്നു: ''പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല.'' സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍.