Skip to main content

۞ يٰٓاَيُّهَا الرَّسُوْلُ لَا يَحْزُنْكَ الَّذِيْنَ يُسَارِعُوْنَ فِى الْكُفْرِ مِنَ الَّذِيْنَ قَالُوْٓا اٰمَنَّا بِاَفْوَاهِهِمْ وَلَمْ تُؤْمِنْ قُلُوْبُهُمْ ۛ وَمِنَ الَّذِيْنَ هَادُوْا ۛ سَمّٰعُوْنَ لِلْكَذِبِ سَمّٰعُوْنَ لِقَوْمٍ اٰخَرِيْنَۙ لَمْ يَأْتُوْكَ ۗ يُحَرِّفُوْنَ الْكَلِمَ مِنْۢ بَعْدِ مَوَاضِعِهٖۚ يَقُوْلُوْنَ اِنْ اُوْتِيْتُمْ هٰذَا فَخُذُوْهُ وَاِنْ لَّمْ تُؤْتَوْهُ فَاحْذَرُوْا ۗوَمَنْ يُّرِدِ اللّٰهُ فِتْنَتَهٗ فَلَنْ تَمْلِكَ لَهٗ مِنَ اللّٰهِ شَيْـًٔا ۗ اُولٰۤىِٕكَ الَّذِيْنَ لَمْ يُرِدِ اللّٰهُ اَنْ يُّطَهِّرَ قُلُوْبَهُمْ ۗ لَهُمْ فِى الدُّنْيَا خِزْيٌ ۖوَّلَهُمْ فِى الْاٰخِرَةِ عَذَابٌ عَظِيْمٌ   ( المائدة: ٤١ )

yāayyuhā l-rasūlu
يَٰٓأَيُّهَا ٱلرَّسُولُ
ഹേ റസൂലേ
lā yaḥzunka
لَا يَحْزُنكَ
നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത്
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
yusāriʿūna
يُسَٰرِعُونَ
ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന
fī l-kuf'ri
فِى ٱلْكُفْرِ
അവിശ്വാസത്തില്‍ (പതിക്കുവാന്‍)
mina alladhīna
مِنَ ٱلَّذِينَ
യാതൊരുത്തരില്‍ നിന്ന്
qālū
قَالُوٓا۟
പറഞ്ഞ
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bi-afwāhihim
بِأَفْوَٰهِهِمْ
അവരുടെ വായകള്‍ കൊണ്ട്
walam tu'min
وَلَمْ تُؤْمِن
വിശ്വസിച്ചിട്ടുമില്ല
qulūbuhum
قُلُوبُهُمْۛ
അവരുടെ ഹൃദയങ്ങള്‍
wamina alladhīna
وَمِنَ ٱلَّذِينَ
യാതൊരുവരില്‍ നിന്നും
hādū
هَادُوا۟ۛ
യഹൂദികളായ
sammāʿūna
سَمَّٰعُونَ
അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍
lil'kadhibi
لِلْكَذِبِ
വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി
sammāʿūna
سَمَّٰعُونَ
കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍
liqawmin
لِقَوْمٍ
ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി
ākharīna
ءَاخَرِينَ
വേറെയുള്ള, മറ്റു
lam yatūka
لَمْ يَأْتُوكَۖ
അവര്‍ നിന്റെ അടുക്കല്‍ വന്നിട്ടില്ല
yuḥarrifūna
يُحَرِّفُونَ
അവര്‍ മാറ്റം വരുത്തുന്നു
l-kalima
ٱلْكَلِمَ
വാക്കുകളെ
min baʿdi
مِنۢ بَعْدِ
ശേഷം
mawāḍiʿihi
مَوَاضِعِهِۦۖ
അതിന്റെ സ്ഥാനങ്ങള്‍ക്ക്
yaqūlūna
يَقُولُونَ
അവര്‍ പറയും
in ūtītum
إِنْ أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍
hādhā
هَٰذَا
ഇത്
fakhudhūhu
فَخُذُوهُ
എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍
wa-in lam tu'tawhu
وَإِن لَّمْ تُؤْتَوْهُ
ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ
fa-iḥ'dharū
فَٱحْذَرُوا۟ۚ
നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍
waman
وَمَن
ആര്‍, ഏതൊരുവന്‍
yuridi l-lahu
يُرِدِ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍
fit'natahu
فِتْنَتَهُۥ
അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന്
falan tamlika
فَلَن تَمْلِكَ
എന്നാല്‍ നീ സ്വാധീനമാക്കുക (നിനക്ക് കഴിയുക)യേ ഇല്ല
lahu
لَهُۥ
അവന് വേണ്ടി
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
shayan
شَيْـًٔاۚ
യാതൊന്നും, ഒരു കാര്യത്തിനും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരത്രെ
lam yuridi l-lahu
لَمْ يُرِدِ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
an yuṭahhira
أَن يُطَهِّرَ
അവന്‍ ശുദ്ധിയാക്കുവാന്‍
qulūbahum
قُلُوبَهُمْۚ
അവരുടെഹൃദയങ്ങളെ
lahum
لَهُمْ
അവര്‍ക്കുണ്ട്
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
khiz'yun
خِزْىٌۖ
അപമാനം, എളിമ
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
ʿadhābun
عَذَابٌ
ശിക്ഷ
ʿaẓīmun
عَظِيمٌ
വമ്പിച്ച

പ്രവാചകരേ, സത്യനിഷേധത്തില്‍ കുതിച്ചു മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് വായകൊണ്ട് വാദിക്കുന്നവരാണ് അവര്‍. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ വിശ്വസിച്ചിട്ടില്ല. യഹൂദരില്‍പെട്ടവരോ, അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിന്റെ അടുത്തുവരാത്ത മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിക്കുന്നവരും. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ മാറ്റിമറിക്കുന്നു. അവര്‍ പറയുന്നു: ''നിങ്ങള്‍ക്ക് ഈ നിയമമാണ് നല്‍കുന്നതെങ്കില്‍ അതു സ്വീകരിക്കുക. അതല്ല നല്‍കുന്നതെങ്കില്‍ നിരസിക്കുക.'' അല്ലാഹു ആരെയെങ്കിലും നാശത്തിലകപ്പെടുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് അയാള്‍ക്ക് യാതൊന്നും നേടിക്കൊടുക്കാന്‍ നിനക്കാവില്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് മാനക്കേടാണുണ്ടാവുക. പരലോകത്തോ കൊടിയ ശിക്ഷയും.

തഫ്സീര്‍

سَمّٰعُوْنَ لِلْكَذِبِ اَكّٰلُوْنَ لِلسُّحْتِۗ فَاِنْ جَاۤءُوْكَ فَاحْكُمْ بَيْنَهُمْ اَوْ اَعْرِضْ عَنْهُمْ ۚوَاِنْ تُعْرِضْ عَنْهُمْ فَلَنْ يَّضُرُّوْكَ شَيْـًٔا ۗ وَاِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِۗ اِنَّ اللّٰهَ يُحِبُّ الْمُقْسِطِيْنَ  ( المائدة: ٤٢ )

sammāʿūna lil'kadhibi
سَمَّٰعُونَ لِلْكَذِبِ
വ്യാജത്തിന്, വ്യാജത്തിനു വേണ്ടി
akkālūna
أَكَّٰلُونَ
തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍
lilssuḥ'ti
لِلسُّحْتِۚ
ഹറാമിനെ, നിഷിദ്ധത്തെ
fa-in jāūka
فَإِن جَآءُوكَ
എന്നാലവര്‍ നിന്റെ അടുക്കല്‍ വന്നെങ്കില്‍
fa-uḥ'kum
فَٱحْكُم
എന്നാല്‍ നീ വിധിക്കുക
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
aw aʿriḍ
أَوْ أَعْرِضْ
അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക
ʿanhum
عَنْهُمْۖ
അവരില്‍ നിന്ന്, അവരെപ്പറ്റി
wa-in tuʿ'riḍ
وَإِن تُعْرِضْ
നീ തിരിഞ്ഞുകളയുന്ന പക്ഷം
ʿanhum
عَنْهُمْ
അവരില്‍ നിന്ന്
falan yaḍurrūka
فَلَن يَضُرُّوكَ
അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ
shayan
شَيْـًٔاۖ
യാതൊന്നും
wa-in ḥakamta
وَإِنْ حَكَمْتَ
നീ വിധിച്ചുവെങ്കിലോ
fa-uḥ'kum baynahum
فَٱحْكُم بَيْنَهُم
എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക
bil-qis'ṭi
بِٱلْقِسْطِۚ
നീതി മുറയനുസരിച്ച്, നീതികൊണ്ട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും
l-muq'siṭīna
ٱلْمُقْسِطِينَ
നീതിമുറ പാലിക്കുന്നവരെ

അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിഷിദ്ധധനം ധാരാളമായി തിന്നുന്നവരും. അവര്‍ നിന്റെ അടുത്തുവരികയാണെങ്കില്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല്‍ നിനക്കൊരു ദ്രോഹവും വരുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധിക്കുക. സംശയമില്ല; നീതി നടത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

وَكَيْفَ يُحَكِّمُوْنَكَ وَعِنْدَهُمُ التَّوْرٰىةُ فِيْهَا حُكْمُ اللّٰهِ ثُمَّ يَتَوَلَّوْنَ مِنْۢ بَعْدِ ذٰلِكَ ۗوَمَآ اُولٰۤىِٕكَ بِالْمُؤْمِنِيْنَ ࣖ   ( المائدة: ٤٣ )

wakayfa
وَكَيْفَ
എങ്ങിനെ
yuḥakkimūnaka
يُحَكِّمُونَكَ
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
waʿindahumu
وَعِندَهُمُ
അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ
l-tawrātu
ٱلتَّوْرَىٰةُ
തൗറാത്ത്
fīhā
فِيهَا
അതിലുണ്ട്
ḥuk'mu l-lahi
حُكْمُ ٱللَّهِ
അല്ലാഹുവിന്റെ വിധി
thumma yatawallawna
ثُمَّ يَتَوَلَّوْنَ
പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു
min baʿdi dhālika
مِنۢ بَعْدِ ذَٰلِكَۚ
അതിനു ശേഷം
wamā ulāika
وَمَآ أُو۟لَٰٓئِكَ
അക്കൂട്ടരല്ല
bil-mu'minīna
بِٱلْمُؤْمِنِينَ
വിശ്വാസികള്‍

എന്നാല്‍ അവരെങ്ങനെ നിന്നെ വിധികര്‍ത്താവാക്കും? അവരുടെ വശം തൗറാത്തുണ്ട്; അതില്‍ ദൈവിക നിയമങ്ങളുമുണ്ട്. എന്നിട്ടും അതില്‍നിന്ന് സ്വയം പിന്തിരിഞ്ഞവരാണവര്‍. അവര്‍ വിശ്വാസികളേ അല്ല.

തഫ്സീര്‍

اِنَّآ اَنْزَلْنَا التَّوْرٰىةَ فِيْهَا هُدًى وَّنُوْرٌۚ يَحْكُمُ بِهَا النَّبِيُّوْنَ الَّذِيْنَ اَسْلَمُوْا لِلَّذِيْنَ هَادُوْا وَالرَّبَّانِيُّوْنَ وَالْاَحْبَارُ بِمَا اسْتُحْفِظُوْا مِنْ كِتٰبِ اللّٰهِ وَكَانُوْا عَلَيْهِ شُهَدَاۤءَۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوْا بِاٰيٰتِيْ ثَمَنًا قَلِيْلًا ۗوَمَنْ لَّمْ يَحْكُمْ بِمَآ اَنْزَلَ اللّٰهُ فَاُولٰۤىِٕكَ هُمُ الْكٰفِرُوْنَ  ( المائدة: ٤٤ )

innā anzalnā
إِنَّآ أَنزَلْنَا
നിശ്ചയമായും നാം അവതരിപ്പിച്ചു
l-tawrāta
ٱلتَّوْرَىٰةَ
തൗറാത്തിനെ
fīhā hudan
فِيهَا هُدًى
അതിലുണ്ട് മാര്‍ഗദര്‍ശനം
wanūrun
وَنُورٌۚ
പ്രകാശവും
yaḥkumu bihā
يَحْكُمُ بِهَا
അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു
l-nabiyūna
ٱلنَّبِيُّونَ
നബി (പ്രവാചകന്‍)മാര്‍
alladhīna aslamū
ٱلَّذِينَ أَسْلَمُوا۟
ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ)വരായ
lilladhīna hādū
لِلَّذِينَ هَادُوا۟
യഹൂദികളായവര്‍ക്ക്
wal-rabāniyūna
وَٱلرَّبَّٰنِيُّونَ
റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും)
wal-aḥbāru
وَٱلْأَحْبَارُ
പണ്ഡിതന്മാരും
bimā us'tuḥ'fiẓū
بِمَا ٱسْتُحْفِظُوا۟
അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട്
min kitābi l-lahi
مِن كِتَٰبِ ٱللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു
wakānū
وَكَانُوا۟
അവര്‍ ആയിരിക്കുകയും
ʿalayhi
عَلَيْهِ
അതിന്, അതിന്റെ മേല്‍
shuhadāa
شُهَدَآءَۚ
സാക്ഷികള്‍
falā takhshawū
فَلَا تَخْشَوُا۟
അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട
l-nāsa
ٱلنَّاسَ
മനുഷ്യരെ
wa-ikh'shawni
وَٱخْشَوْنِ
എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍
walā tashtarū
وَلَا تَشْتَرُوا۟
നിങ്ങള്‍ വാങ്ങുകയും അരുത്
biāyātī
بِـَٔايَٰتِى
എന്റെ ആയത്തുകള്‍ക്ക്
thamanan qalīlan
ثَمَنًا قَلِيلًاۚ
അല്‍പ(തുച്ഛ) വില
waman lam yaḥkum
وَمَن لَّمْ يَحْكُم
ആര്‍ വിധിച്ചില്ലയോ
bimā anzala l-lahu
بِمَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍, നന്ദികെട്ടവര്‍

നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍.

തഫ്സീര്‍

وَكَتَبْنَا عَلَيْهِمْ فِيْهَآ اَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْاَنْفَ بِالْاَنْفِ وَالْاُذُنَ بِالْاُذُنِ وَالسِّنَّ بِالسِّنِّۙ وَالْجُرُوْحَ قِصَاصٌۗ فَمَنْ تَصَدَّقَ بِهٖ فَهُوَ كَفَّارَةٌ لَّهٗ ۗوَمَنْ لَّمْ يَحْكُمْ بِمَآ اَنْزَلَ اللّٰهُ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ  ( المائدة: ٤٥ )

wakatabnā
وَكَتَبْنَا
നാം രേഖപ്പെടുത്തുക (നിയമമാക്കുക)യും ചെയ്തു
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
fīhā
فِيهَآ
അതില്‍
anna l-nafsa
أَنَّ ٱلنَّفْسَ
ആള്‍ (ജീവന്‍ - ആത്മാവ് - ദേഹം)
bil-nafsi
بِٱلنَّفْسِ
ആള്‍ക്ക് പകരം എന്ന്
wal-ʿayna
وَٱلْعَيْنَ
കണ്ണും
bil-ʿayni
بِٱلْعَيْنِ
കണ്ണിനു (പകരം)
wal-anfa
وَٱلْأَنفَ
മൂക്കും
bil-anfi
بِٱلْأَنفِ
മൂക്കിനു (പകരം)
wal-udhuna
وَٱلْأُذُنَ
ചെവിയും, കാതും
bil-udhuni
بِٱلْأُذُنِ
ചെവിക്കു, കാതിനു (പകരം)
wal-sina
وَٱلسِّنَّ
പല്ലും
bil-sini
بِٱلسِّنِّ
പല്ലിനു (പകരം)
wal-jurūḥa
وَٱلْجُرُوحَ
മുറിവുകളും
qiṣāṣun
قِصَاصٌۚ
പ്രതികാര നടപടിയാകുന്നു (എന്ന്)
faman
فَمَن
എന്നാല്‍ (എനി) ആര്‍, ആരെങ്കിലും
taṣaddaqa
تَصَدَّقَ
ദാനധര്‍മമാക്കി (വിട്ടുകൊടുത്തു) എന്നാല്‍
bihi
بِهِۦ
അതിനെ
fahuwa
فَهُوَ
എന്നാലത്
kaffāratun
كَفَّارَةٌ
പ്രാശ്ചിത്തമാണ്, പൊറുപ്പിക്കുന്നതാണ്
lahu
لَّهُۥۚ
അവന്
waman lam yaḥkum
وَمَن لَّمْ يَحْكُم
ആര്‍ വിധിച്ചില്ലയോ
bimā anzala l-lahu
بِمَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം)
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

നാം അവര്‍ക്ക് അതില്‍ ഇവ്വിധം നിയമം നല്‍കിയിരിക്കുന്നു; ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയാണെങ്കില്‍ അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

وَقَفَّيْنَا عَلٰٓى اٰثَارِهِمْ بِعِيْسَى ابْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرٰىةِ ۖواٰتَيْنٰهُ الْاِنْجِيْلَ فِيْهِ هُدًى وَّنُوْرٌۙ وَّمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرٰىةِ وَهُدًى وَّمَوْعِظَةً لِّلْمُتَّقِيْنَۗ   ( المائدة: ٤٦ )

waqaffaynā
وَقَفَّيْنَا
നാം തുടര്‍ത്തുക (തുടര്‍ന്നയക്കുക)യും ചെയ്തു
ʿalā āthārihim
عَلَىٰٓ ءَاثَٰرِهِم
അവരുടെ (കാല്‍) പാടുകളിലായി, പിറകില്‍ !
biʿīsā
بِعِيسَى
ഈസായെ, ഈസായെക്കൊണ്ട്
ib'ni maryama
ٱبْنِ مَرْيَمَ
മര്‍യമിന്‍റെ മകന്‍
muṣaddiqan
مُصَدِّقًا
സത്യപ്പെടുത്തിക്കൊണ്ട്
limā bayna yadayhi
لِّمَا بَيْنَ يَدَيْهِ
തന്‍റെ മുമ്പിലുള്ളതിനെ
mina l-tawrāti
مِنَ ٱلتَّوْرَىٰةِۖ
തൗറാത്താകുന്ന, തൗറാത്തില്‍ നിന്നും
waātaynāhu
وَءَاتَيْنَٰهُ
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
l-injīla
ٱلْإِنجِيلَ
ഇന്‍ജീല്‍
fīhi
فِيهِ
അതിലുണ്ടായിക്കൊണ്ട്
hudan
هُدًى
മാര്‍ഗദര്‍ശനം, നേര്‍വഴി
wanūrun
وَنُورٌ
പ്രകാശവും
wamuṣaddiqan
وَمُصَدِّقًا
സത്യപ്പെടുത്തുന്നതായും
limā bayna yadayhi
لِّمَا بَيْنَ يَدَيْهِ
അതിന്‍റെ മുമ്പിലുള്ളതിനെ
mina l-tawrāti
مِنَ ٱلتَّوْرَىٰةِ
തൗറാത്താകുന്ന
wahudan
وَهُدًى
മാര്‍ഗദര്‍ശനമായും, മാര്‍ഗദര്‍ശനമായിക്കൊണ്ടും
wamawʿiẓatan
وَمَوْعِظَةً
സദുപദേശവും
lil'muttaqīna
لِّلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്

ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും.

തഫ്സീര്‍

وَلْيَحْكُمْ اَهْلُ الْاِنْجِيْلِ بِمَآ اَنْزَلَ اللّٰهُ فِيْهِۗ وَمَنْ لَّمْ يَحْكُمْ بِمَآ اَنْزَلَ اللّٰهُ فَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ  ( المائدة: ٤٧ )

walyaḥkum
وَلْيَحْكُمْ
വിധിച്ചുകൊള്ളട്ടെ
ahlu l-injīli
أَهْلُ ٱلْإِنجِيلِ
ഇന്‍ജീലിന്റെ ആള്‍ക്കാര്‍
bimā anzala l-lahu
بِمَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട്
fīhi
فِيهِۚ
അതില്‍
waman lam yaḥkum
وَمَن لَّمْ يَحْكُم
ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍
bimā anzala l-lahu
بِمَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട്
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
humu l-fāsiqūna
هُمُ ٱلْفَٰسِقُونَ
തോന്നിയവാസികള്‍, ധിക്കാരികള്‍

ഇഞ്ചീലിന്റെ അനുയായികള്‍ അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു അധര്‍മികള്‍.

തഫ്സീര്‍

وَاَنْزَلْنَآ اِلَيْكَ الْكِتٰبَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتٰبِ وَمُهَيْمِنًا عَلَيْهِ فَاحْكُمْ بَيْنَهُمْ بِمَآ اَنْزَلَ اللّٰهُ وَلَا تَتَّبِعْ اَهْوَاۤءَهُمْ عَمَّا جَاۤءَكَ مِنَ الْحَقِّۗ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَّمِنْهَاجًا ۗوَلَوْ شَاۤءَ اللّٰهُ لَجَعَلَكُمْ اُمَّةً وَّاحِدَةً وَّلٰكِنْ لِّيَبْلُوَكُمْ فِيْ مَآ اٰتٰىكُمْ فَاسْتَبِقُوا الْخَيْرٰتِۗ اِلَى اللّٰهِ مَرْجِعُكُمْ جَمِيْعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيْهِ تَخْتَلِفُوْنَۙ  ( المائدة: ٤٨ )

wa-anzalnā
وَأَنزَلْنَآ
നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു
ilayka
إِلَيْكَ
നിന്നിലേക്ക്, നിനക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥ പ്രകാരം
muṣaddiqan
مُصَدِّقًا
സത്യപ്പെടുത്തിക്കൊണ്ട്
limā bayna yadayhi
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ളതിനെ
mina l-kitābi
مِنَ ٱلْكِتَٰبِ
(വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും
wamuhayminan
وَمُهَيْمِنًا
മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും
ʿalayhi
عَلَيْهِۖ
അതിന്റെ മേല്‍, അതില്‍
fa-uḥ'kum
فَٱحْكُم
അതിനാല്‍ നീ വിധിച്ചുകൊള്ളുക
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bimā anzala
بِمَآ أَنزَلَ
അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം)
l-lahu
ٱللَّهُۖ
അല്ലാഹു
walā tattabiʿ
وَلَا تَتَّبِعْ
നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത്
ahwāahum
أَهْوَآءَهُمْ
അവരുടെ ഇച്ഛകളെ
ʿammā jāaka
عَمَّا جَآءَكَ
നിനക്ക് വന്നതിനെ വിട്ട്
mina l-ḥaqi
مِنَ ٱلْحَقِّۚ
യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന്
likullin
لِكُلٍّ
എല്ലാവര്‍ക്കും (തന്നെ)
jaʿalnā
جَعَلْنَا
നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
shir'ʿatan
شِرْعَةً
ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം
wamin'hājan
وَمِنْهَاجًاۚ
ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും
walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
lajaʿalakum
لَجَعَلَكُمْ
നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു
ummatan wāḥidatan
أُمَّةً وَٰحِدَةً
ഏക (ഒരേ) സമുദായം
walākin
وَلَٰكِن
എങ്കിലും
liyabluwakum
لِّيَبْلُوَكُمْ
നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു
fī mā ātākum
فِى مَآ ءَاتَىٰكُمْۖ
നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍
fa-is'tabiqū
فَٱسْتَبِقُوا۟
അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍
l-khayrāti
ٱلْخَيْرَٰتِۚ
നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക്
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കാണ്
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ്
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരുടെയും
fayunabbi-ukum
فَيُنَبِّئُكُم
അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതിനെപ്പറ്റി
fīhi
فِيهِ
അതില്‍
takhtalifūna
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും

പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.

തഫ്സീര്‍

وَاَنِ احْكُمْ بَيْنَهُمْ بِمَآ اَنْزَلَ اللّٰهُ وَلَا تَتَّبِعْ اَهْوَاۤءَهُمْ وَاحْذَرْهُمْ اَنْ يَّفْتِنُوْكَ عَنْۢ بَعْضِ مَآ اَنْزَلَ اللّٰهُ اِلَيْكَۗ فَاِنْ تَوَلَّوْا فَاعْلَمْ اَنَّمَا يُرِيْدُ اللّٰهُ اَنْ يُّصِيْبَهُمْ بِبَعْضِ ذُنُوْبِهِمْ ۗوَاِنَّ كَثِيْرًا مِّنَ النَّاسِ لَفٰسِقُوْنَ  ( المائدة: ٤٩ )

wa-ani uḥ'kum
وَأَنِ ٱحْكُم
നീ വിധിക്കണമെന്നും
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bimā anzala
بِمَآ أَنزَلَ
അവതരിപ്പിച്ചതു പ്രകാരം
l-lahu
ٱللَّهُ
അല്ലാഹു
walā tattabiʿ
وَلَا تَتَّبِعْ
നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും)
ahwāahum
أَهْوَآءَهُمْ
അവരുടെ ഇച്ഛകളെ
wa-iḥ'dharhum
وَٱحْذَرْهُمْ
അവരെ നീ കരുതി (കാത്തു - ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക
an yaftinūka
أَن يَفْتِنُوكَ
അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച്
ʿan baʿḍi
عَنۢ بَعْضِ
ചിലതിനെ വിട്ട്, ചിലരില്‍ നിന്ന്
mā anzala l-lahu
مَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതിലെ
ilayka
إِلَيْكَۖ
നിനക്ക്, നിന്നിലേക്ക്
fa-in tawallaw
فَإِن تَوَلَّوْا۟
എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം
fa-iʿ'lam
فَٱعْلَمْ
അപ്പോള്‍ നീ അറിയുക
annamā yurīdu
أَنَّمَا يُرِيدُ
ഉദ്ദേശിക്കുക തന്നെയാണെന്ന്
l-lahu
ٱللَّهُ
അല്ലാഹു
an yuṣībahum
أَن يُصِيبَهُم
അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍
bibaʿḍi
بِبَعْضِ
ചിലത് നിമിത്തം
dhunūbihim
ذُنُوبِهِمْۗ
അവരുടെ പാപങ്ങളിലെ
wa-inna kathīran
وَإِنَّ كَثِيرًا
നിശ്ചയമായും വളരെ (ആളുകള്‍)
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്
lafāsiqūna
لَفَٰسِقُونَ
തോന്നിയവാസികള്‍ തന്നെ

അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ ഇച്ഛകളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്.

തഫ്സീര്‍

اَفَحُكْمَ الْجَاهِلِيَّةِ يَبْغُوْنَۗ وَمَنْ اَحْسَنُ مِنَ اللّٰهِ حُكْمًا لِّقَوْمٍ يُّوْقِنُوْنَ ࣖ   ( المائدة: ٥٠ )

afaḥuk'ma
أَفَحُكْمَ
അപ്പോള്‍ വിധിയെയോ
l-jāhiliyati
ٱلْجَٰهِلِيَّةِ
ജാഹിലിയ്യത്തിന്റെ, അജ്ഞാനകാലത്തെ
yabghūna
يَبْغُونَۚ
അവര്‍ തേടുന്നു, അന്വേഷിക്കുന്നു
waman aḥsanu
وَمَنْ أَحْسَنُ
അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്)
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
ḥuk'man
حُكْمًا
വിധിയാല്‍, വിധി
liqawmin
لِّقَوْمٍ
ഒരു ജനതക്ക്
yūqinūna
يُوقِنُونَ
ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കു

അനിസ്‌ലാമിക വ്യവസ്ഥയുടെ വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവായി ആരുണ്ട്?

തഫ്സീര്‍