قُلْ سِيْرُوْا فِى الْاَرْضِ ثُمَّ انْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِيْنَ ( الأنعام: ١١ )
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക; എന്നിട്ട് സത്യനിഷേധികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
قُلْ لِّمَنْ مَّا فِى السَّمٰوٰتِ وَالْاَرْضِۗ قُلْ لِّلّٰهِ ۗ كَتَبَ عَلٰى نَفْسِهِ الرَّحْمَةَ ۗ لَيَجْمَعَنَّكُمْ اِلٰى يَوْمِ الْقِيٰمَةِ لَا رَيْبَ فِيْهِۗ اَلَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فَهُمْ لَا يُؤْمِنُوْنَ ( الأنعام: ١٢ )
ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.
۞ وَلَهٗ مَا سَكَنَ فِى الَّيْلِ وَالنَّهَارِ ۗوَهُوَ السَّمِيْعُ الْعَلِيْمُ ( الأنعام: ١٣ )
രാവിലും പകലിലും നിലനില്‍ക്കുന്നവയെല്ലാം അവന്റേതാണ്.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
قُلْ اَغَيْرَ اللّٰهِ اَتَّخِذُ وَلِيًّا فَاطِرِ السَّمٰوٰتِ وَالْاَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ اِنِّيْٓ اُمِرْتُ اَنْ اَكُوْنَ اَوَّلَ مَنْ اَسْلَمَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِيْنَ ( الأنعام: ١٤ )
ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: ''അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും.''
قُلْ اِنِّيْٓ اَخَافُ اِنْ عَصَيْتُ رَبِّيْ عَذَابَ يَوْمٍ عَظِيْمٍ ( الأنعام: ١٥ )
പറയുക: ഞാനെന്റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
مَنْ يُّصْرَفْ عَنْهُ يَوْمَىِٕذٍ فَقَدْ رَحِمَهٗ ۗوَذٰلِكَ الْفَوْزُ الْمُبِيْنُ ( الأنعام: ١٦ )
അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം.
وَاِنْ يَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗٓ اِلَّا هُوَ ۗوَاِنْ يَّمْسَسْكَ بِخَيْرٍ فَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ ( الأنعام: ١٧ )
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
وَهُوَ الْقَاهِرُ فَوْقَ عِبَادِهٖۗ وَهُوَ الْحَكِيْمُ الْخَبِيْرُ ( الأنعام: ١٨ )
അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.
قُلْ اَيُّ شَيْءٍ اَكْبَرُ شَهَادَةً ۗ قُلِ اللّٰهُ ۗشَهِيْدٌۢ بَيْنِيْ وَبَيْنَكُمْ ۗوَاُوْحِيَ اِلَيَّ هٰذَا الْقُرْاٰنُ لِاُنْذِرَكُمْ بِهٖ وَمَنْۢ بَلَغَ ۗ اَىِٕنَّكُمْ لَتَشْهَدُوْنَ اَنَّ مَعَ اللّٰهِ اٰلِهَةً اُخْرٰىۗ قُلْ لَّآ اَشْهَدُ ۚ قُلْ اِنَّمَا هُوَ اِلٰهٌ وَّاحِدٌ وَّاِنَّنِيْ بَرِيْۤءٌ مِّمَّا تُشْرِكُوْنَ ( الأنعام: ١٩ )
ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.
اَلَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يَعْرِفُوْنَهٗ كَمَا يَعْرِفُوْنَ اَبْنَاۤءَهُمْۘ اَلَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فَهُمْ لَا يُؤْمِنُوْنَ ࣖ ( الأنعام: ٢٠ )
നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല.