وَّاَنَّا مِنَّا الصّٰلِحُوْنَ وَمِنَّا دُوْنَ ذٰلِكَۗ كُنَّا طَرَاۤىِٕقَ قِدَدًاۙ ( الجن: ١١ )
''ഞങ്ങളോ, ഞങ്ങളില്‍ സച്ചരിതരുണ്ട്. അല്ലാത്തവരും ഞങ്ങളിലുണ്ട്. ഞങ്ങള്‍ ഭിന്നമാര്‍ഗക്കാരാണ്.
وَّاَنَّا ظَنَنَّآ اَنْ لَّنْ نُّعْجِزَ اللّٰهَ فِى الْاَرْضِ وَلَنْ نُّعْجِزَهٗ هَرَبًاۖ ( الجن: ١٢ )
''ഭൂമിയില്‍ വെച്ച് അല്ലാഹുവെ പരാജയപ്പെടുത്താനോ, ഓടിപ്പോയി അവനെ തോല്‍പിക്കാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.
وَّاَنَّا لَمَّا سَمِعْنَا الْهُدٰىٓ اٰمَنَّا بِهٖۗ فَمَنْ يُّؤْمِنْۢ بِرَبِّهٖ فَلَا يَخَافُ بَخْسًا وَّلَا رَهَقًاۖ ( الجن: ١٣ )
''സന്മാര്‍ഗം കേട്ടപ്പോള്‍തന്നെ ഞങ്ങളതില്‍ വിശ്വസിച്ചു. തന്റെ നാഥനില്‍ വിശ്വസിക്കുന്നവനാരോ, അവന് ഒരുവിധ നഷ്ടമോ പീഡനമോ ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടതില്ല.
وَّاَنَّا مِنَّا الْمُسْلِمُوْنَ وَمِنَّا الْقَاسِطُوْنَۗ فَمَنْ اَسْلَمَ فَاُولٰۤىِٕكَ تَحَرَّوْا رَشَدًا ( الجن: ١٤ )
''ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്‌പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.
وَاَمَّا الْقَاسِطُوْنَ فَكَانُوْا لِجَهَنَّمَ حَطَبًاۙ ( الجن: ١٥ )
''വഴിവിട്ട് ജീവിക്കുന്നവരോ അവര്‍ നരകത്തീയിലെ വിറകായിത്തീരും.''
وَّاَنْ لَّوِ اسْتَقَامُوْا عَلَى الطَّرِيْقَةِ لَاَسْقَيْنٰهُمْ مَّاۤءً غَدَقًاۙ ( الجن: ١٦ )
അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും.
لِّنَفْتِنَهُمْ فِيْهِۗ وَمَنْ يُّعْرِضْ عَنْ ذِكْرِ رَبِّهٖ يَسْلُكْهُ عَذَابًا صَعَدًاۙ ( الجن: ١٧ )
അതിലൂടെ നാം അവരെ പരീക്ഷിക്കാനാണത്. തന്റെ നാഥന്റെ ഉദ്‌ബോധനത്തെ നിരാകരിച്ച് ജീവിക്കുന്നവരെ അവന്‍ അതികഠിന ശിക്ഷയിലകപ്പെടുത്തും.
وَّاَنَّ الْمَسٰجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ اَحَدًاۖ ( الجن: ١٨ )
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.
وَّاَنَّهٗ لَمَّا قَامَ عَبْدُ اللّٰهِ يَدْعُوْهُ كَادُوْا يَكُوْنُوْنَ عَلَيْهِ لِبَدًاۗ ࣖ ( الجن: ١٩ )
ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റും തടിച്ചുകൂടുമാറായി.
قُلْ اِنَّمَآ اَدْعُوْا رَبِّيْ وَلَآ اُشْرِكُ بِهٖٓ اَحَدًا ( الجن: ٢٠ )
പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.