وَلَيَعْلَمَنَّ اللّٰهُ الَّذِيْنَ اٰمَنُوْا وَلَيَعْلَمَنَّ الْمُنٰفِقِيْنَ ( العنكبوت: ١١ )
സത്യവിശ്വാസം സ്വീകരിച്ചവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കപടവിശ്വാസികളെയും അവന്‍ തിരിച്ചറിയും; തീര്‍ച്ച.
وَقَالَ الَّذِيْنَ كَفَرُوْا لِلَّذِيْنَ اٰمَنُوا اتَّبِعُوْا سَبِيْلَنَا وَلْنَحْمِلْ خَطٰيٰكُمْۗ وَمَا هُمْ بِحَامِلِيْنَ مِنْ خَطٰيٰهُمْ مِّنْ شَيْءٍۗ اِنَّهُمْ لَكٰذِبُوْنَ ( العنكبوت: ١٢ )
സത്യനിഷേധികള്‍ സത്യവിശ്വാസികളോടു പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരുക. നിങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ ഏറ്റുകൊള്ളാം.'' എന്നാല്‍ അവരുടെ പാപങ്ങളില്‍നിന്ന് ഒന്നുംതന്നെ ഇവര്‍ ഏറ്റെടുക്കുകയില്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാണ്.
وَلَيَحْمِلُنَّ اَثْقَالَهُمْ وَاَثْقَالًا مَّعَ اَثْقَالِهِمْ وَلَيُسْـَٔلُنَّ يَوْمَ الْقِيٰمَةِ عَمَّا كَانُوْا يَفْتَرُوْنَ ࣖ ( العنكبوت: ١٣ )
തങ്ങളുടെ പാപഭാരങ്ങള്‍ അവര്‍ വഹിക്കുക തന്നെ ചെയ്യും. തങ്ങളുടെ പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍ച്ചയായും അവരെ ചോദ്യംചെയ്യും.
وَلَقَدْ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖ فَلَبِثَ فِيْهِمْ اَلْفَ سَنَةٍ اِلَّا خَمْسِيْنَ عَامًا ۗفَاَخَذَهُمُ الطُّوْفَانُ وَهُمْ ظٰلِمُوْنَ ( العنكبوت: ١٤ )
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി.
فَاَنْجَيْنٰهُ وَاَصْحٰبَ السَّفِيْنَةِ وَجَعَلْنٰهَآ اٰيَةً لِّلْعٰلَمِيْنَ ( العنكبوت: ١٥ )
അപ്പോള്‍ നാം അദ്ദേഹത്തെയും കപ്പലിലെ മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അങ്ങനെയതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.
وَاِبْرٰهِيْمَ اِذْ قَالَ لِقَوْمِهِ اعْبُدُوا اللّٰهَ وَاتَّقُوْهُ ۗذٰلِكُمْ خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ( العنكبوت: ١٦ )
ഇബ്‌റാഹീമിനെയും നാം നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോട് ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: ''നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ യാഥാര്‍ഥ്യം അറിയുന്നവരെങ്കില്‍!
اِنَّمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ اَوْثَانًا وَّتَخْلُقُوْنَ اِفْكًا ۗاِنَّ الَّذِيْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ لَا يَمْلِكُوْنَ لَكُمْ رِزْقًا فَابْتَغُوْا عِنْدَ اللّٰهِ الرِّزْقَ وَاعْبُدُوْهُ وَاشْكُرُوْا لَهٗ ۗاِلَيْهِ تُرْجَعُوْنَ ( العنكبوت: ١٧ )
''അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയ്ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനു മാത്രം വഴിപ്പെടുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്.
وَاِنْ تُكَذِّبُوْا فَقَدْ كَذَّبَ اُمَمٌ مِّنْ قَبْلِكُمْ ۗوَمَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ الْمُبِيْنُ ( العنكبوت: ١٨ )
''നിങ്ങളിത് കള്ളമാക്കി തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും അങ്ങനെ കള്ളമാക്കിയിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ മറ്റു ബാധ്യതയൊന്നും ദൈവദൂതനില്ല.
اَوَلَمْ يَرَوْا كَيْفَ يُبْدِئُ اللّٰهُ الْخَلْقَ ثُمَّ يُعِيْدُهٗ ۗاِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌ ( العنكبوت: ١٩ )
അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല.
قُلْ سِيْرُوْا فِى الْاَرْضِ فَانْظُرُوْا كَيْفَ بَدَاَ الْخَلْقَ ثُمَّ اللّٰهُ يُنْشِئُ النَّشْاَةَ الْاٰخِرَةَ ۗاِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ ۚ ( العنكبوت: ٢٠ )
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച.