وَلَقَدْ ضَلَّ قَبْلَهُمْ اَكْثَرُ الْاَوَّلِيْنَۙ ( الصافات: ٧١ )
അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.
وَلَقَدْ اَرْسَلْنَا فِيْهِمْ مُّنْذِرِيْنَ ( الصافات: ٧٢ )
അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.
فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِيْنَۙ ( الصافات: ٧٣ )
നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
اِلَّا عِبَادَ اللّٰهِ الْمُخْلَصِيْنَ ࣖ ( الصافات: ٧٤ )
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.
وَلَقَدْ نَادٰىنَا نُوْحٌ فَلَنِعْمَ الْمُجِيْبُوْنَۖ ( الصافات: ٧٥ )
നൂഹ് നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.
وَنَجَّيْنٰهُ وَاَهْلَهٗ مِنَ الْكَرْبِ الْعَظِيْمِۖ ( الصافات: ٧٦ )
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു.
وَجَعَلْنَا ذُرِّيَّتَهٗ هُمُ الْبٰقِيْنَ ( الصافات: ٧٧ )
അദ്ദേഹത്തിന്റെ സന്തതികളോ, അവരെ നാം ഭൂമിയില്‍ ബാക്കിയാക്കി.
وَتَرَكْنَا عَلَيْهِ فِى الْاٰخِرِيْنَ ۖ ( الصافات: ٧٨ )
പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
سَلٰمٌ عَلٰى نُوْحٍ فِى الْعٰلَمِيْنَ ( الصافات: ٧٩ )
മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.
اِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ ( الصافات: ٨٠ )
തീര്‍ച്ചയായും അവ്വിധമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.