Skip to main content

وَفِيْ عَادٍ اِذْ اَرْسَلْنَا عَلَيْهِمُ الرِّيْحَ الْعَقِيْمَۚ   ( الذاريات: ٤١ )

wafī ʿādin
وَفِى عَادٍ
ആദിലുമുണ്ട്
idh arsalnā
إِذْ أَرْسَلْنَا
നാം അയച്ച സന്ദര്‍ഭം
ʿalayhimu
عَلَيْهِمُ
അവരില്‍
l-rīḥa
ٱلرِّيحَ
കാറ്റിനെ
l-ʿaqīma
ٱلْعَقِيمَ
വന്ധ്യയായ (ഗുണകരമല്ലാത്ത, നാശകരമായ)

ആദ് ജനതയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വന്ധ്യമായ കാറ്റിനെ നാമവര്‍ക്കുനേരെ അയച്ച സന്ദര്‍ഭം.

തഫ്സീര്‍

مَا تَذَرُ مِنْ شَيْءٍ اَتَتْ عَلَيْهِ اِلَّا جَعَلَتْهُ كَالرَّمِيْمِۗ   ( الذاريات: ٤٢ )

mā tadharu
مَا تَذَرُ
അതു വിട്ടിരുന്നില്ല
min shayin
مِن شَىْءٍ
ഒരു വസ്തുവെയും
atat
أَتَتْ
അതു ചെന്നതായ
ʿalayhi
عَلَيْهِ
അതില്‍, അതിന്മേല്‍
illā jaʿalathu
إِلَّا جَعَلَتْهُ
അതിനെ ആക്കാതെ
kal-ramīmi
كَٱلرَّمِيمِ
തുരുമ്പു (പഴകി ദ്രവിച്ച വസ്തു) പോലെ

തൊട്ടുഴിഞ്ഞ ഒന്നിനെയും അത് തുരുമ്പുപോലെ നുരുമ്പിച്ചതാക്കാതിരുന്നില്ല.

തഫ്സീര്‍

وَفِيْ ثَمُوْدَ اِذْ قِيْلَ لَهُمْ تَمَتَّعُوْا حَتّٰى حِيْنٍ   ( الذاريات: ٤٣ )

wafī thamūda
وَفِى ثَمُودَ
ഥമൂദിലുമുണ്ട്
idh qīla lahum
إِذْ قِيلَ لَهُمْ
അവരോടു പറയപ്പെട്ട സന്ദര്‍ഭം
tamattaʿū
تَمَتَّعُوا۟
നിങ്ങള്‍ സുഖഭോഗമെടുക്കുവിന്‍, സുഖിക്കുവിന്‍
ḥattā ḥīnin
حَتَّىٰ حِينٍ
ഒരു സമയംവരേക്കു

സമൂദിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. 'ഒരു നിര്‍ണിത അവധി വരെ നിങ്ങള്‍ സുഖിച്ചു കൊള്ളുക' എന്ന് അവരോട് പറഞ്ഞ സന്ദര്‍ഭം.

തഫ്സീര്‍

فَعَتَوْا عَنْ اَمْرِ رَبِّهِمْ فَاَخَذَتْهُمُ الصّٰعِقَةُ وَهُمْ يَنْظُرُوْنَ  ( الذاريات: ٤٤ )

faʿataw
فَعَتَوْا۟
എന്നിട്ടവര്‍ ധിക്കരിച്ചു, ഗര്‍വ്വ്‌ കാട്ടി
ʿan amri rabbihim
عَنْ أَمْرِ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെകല്‍പന വിട്ടു
fa-akhadhathumu
فَأَخَذَتْهُمُ
അതിനാല്‍, (അപ്പോള്‍)അവരെ പിടിച്ചു, പിടികൂടി
l-ṣāʿiqatu
ٱلصَّٰعِقَةُ
ഇടിത്തീ (ഘോരശബ്ദം)
wahum
وَهُمْ
അവര്‍
yanẓurūna
يَنظُرُونَ
നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു

എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അങ്ങനെ അവര്‍ നോക്കിനില്‍ക്കെ ഘോരമായൊരിടിനാദം അവരെ പിടികൂടി.

തഫ്സീര്‍

فَمَا اسْتَطَاعُوْا مِنْ قِيَامٍ وَّمَا كَانُوْا مُنْتَصِرِيْنَۙ   ( الذاريات: ٤٥ )

famā is'taṭāʿū
فَمَا ٱسْتَطَٰعُوا۟
അപ്പോള്‍ അവര്‍ക്കു കഴിവുണ്ടായില്ല
min qiyāmin
مِن قِيَامٍ
എഴുന്നേല്‍ക്കുന്നതിനു
wamā kānū
وَمَا كَانُوا۟
അവരായതുമില്ല
muntaṣirīna
مُنتَصِرِينَ
രക്ഷാനടപടി എടുക്കുന്നവര്‍, സ്വയം രക്ഷപ്പെടുന്നവര്‍

അപ്പോഴവര്‍ക്ക് എഴുന്നേല്‍ക്കാനോ രക്ഷാമാര്‍ഗം തേടാനോ കഴിഞ്ഞില്ല.

തഫ്സീര്‍

وَقَوْمَ نُوْحٍ مِّنْ قَبْلُ ۗ اِنَّهُمْ كَانُوْا قَوْمًا فٰسِقِيْنَ ࣖ   ( الذاريات: ٤٦ )

waqawma nūḥin
وَقَوْمَ نُوحٍ
നൂഹിന്റെ ജനതയും
min qablu
مِّن قَبْلُۖ
മുമ്പു
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qawman
قَوْمًا
ഒരു ജനത
fāsiqīna
فَٰسِقِينَ
ദുര്‍ന്നടപ്പുകാരായ, തോന്നിയവാസികളായ

അവര്‍ക്കു മുമ്പെ നൂഹിന്റെ ജനതയെയും നാം നശിപ്പിച്ചിട്ടുണ്ട്. ഉറപ്പായും അവരും അധാര്‍മികരായിരുന്നു.

തഫ്സീര്‍

وَالسَّمَاۤءَ بَنَيْنٰهَا بِاَيْىدٍ وَّاِنَّا لَمُوْسِعُوْنَ  ( الذاريات: ٤٧ )

wal-samāa
وَٱلسَّمَآءَ
ആകാശത്തെ
banaynāhā
بَنَيْنَٰهَا
നാമതിനെ സ്ഥാപിച്ചിരിക്കുന്നു
bi-aydin
بِأَيْي۟دٍ
കരങ്ങളാൽ (ശക്തിയോടെ)
wa-innā
وَإِنَّا
നിശ്ചയമായും നാം
lamūsiʿūna
لَمُوسِعُونَ
(വിപുലമായ) കഴിവുള്ളവര്‍ തന്നെ, വിശാലപ്പെടുത്തുന്ന

ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

തഫ്സീര്‍

وَالْاَرْضَ فَرَشْنٰهَا فَنِعْمَ الْمَاهِدُوْنَ  ( الذاريات: ٤٨ )

wal-arḍa
وَٱلْأَرْضَ
ഭൂമിയെ
farashnāhā
فَرَشْنَٰهَا
നാമതിനെ വിരിച്ചു, വിരിപ്പാക്കി
faniʿ'ma
فَنِعْمَ
അപ്പോൾ വളരെ നന്നായിരിക്കുന്നു
l-māhidūna
ٱلْمَٰهِدُونَ
വിതാനിച്ചവര്‍, (തൊട്ടിലാക്കി) സൗകര്യപ്പെടുത്തിയവര്‍

ഭൂമിയെ നാം വിടര്‍ത്തി വിരിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായി വിതാനിക്കുന്നവന്‍.

തഫ്സീര്‍

وَمِنْ كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُوْنَ  ( الذاريات: ٤٩ )

wamin kulli shayin
وَمِن كُلِّ شَىْءٍ
എല്ലാ വസ്തുക്കളില്‍നിന്നും
khalaqnā
خَلَقْنَا
നാം സൃഷ്ടിച്ചിരിക്കുന്നു
zawjayni
زَوْجَيْنِ
രണ്ടു ഇണകളെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tadhakkarūna
تَذَكَّرُونَ
ഉറ്റാലോചിക്കും, ഓര്‍മ്മിക്കും

നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.

തഫ്സീര്‍

فَفِرُّوْٓا اِلَى اللّٰهِ ۗاِنِّيْ لَكُمْ مِّنْهُ نَذِيْرٌ مُّبِيْنٌۚ   ( الذاريات: ٥٠ )

fafirrū
فَفِرُّوٓا۟
ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക (അഭയം തേടുക)
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിങ്കലേക്കു
innī lakum
إِنِّى لَكُم
നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു
min'hu
مِّنْهُ
അവങ്കൽ നിന്നു
nadhīrun mubīnun
نَذِيرٌ مُّبِينٌ
സ്പഷ്ടമായ താക്കീതുകാരനാണ്

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. ഉറപ്പായും അവനില്‍നിന്ന് നിങ്ങളിലേക്കുള്ള തെളിഞ്ഞ താക്കീതുകാരനാണ് ഞാന്‍.

തഫ്സീര്‍