وَلَنُذِيْقَنَّهُمْ مِّنَ الْعَذَابِ الْاَدْنٰى دُوْنَ الْعَذَابِ الْاَكْبَرِ لَعَلَّهُمْ يَرْجِعُوْنَ ( السجدة: ٢١ )
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ഇഹലോകത്ത് ചില ചെറിയ ശിക്ഷകള്‍ നാമവരെ അനുഭവിപ്പിക്കും. ഒരുവേള അവര്‍ സത്യത്തിലേക്കു തിരിച്ചുവന്നെങ്കിലോ.
وَمَنْ اَظْلَمُ مِمَّنْ ذُكِّرَ بِاٰيٰتِ رَبِّهٖ ثُمَّ اَعْرَضَ عَنْهَا ۗاِنَّا مِنَ الْمُجْرِمِيْنَ مُنْتَقِمُوْنَ ࣖ ( السجدة: ٢٢ )
തന്റെ നാഥന്റെ വചനങ്ങളിലൂടെ ഉദ്‌ബോധനം ലഭിച്ചശേഷം അവയെ അവഗണിച്ചവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അത്തരം കുറ്റവാളികളോടു നാം പ്രതികാരം ചെയ്യും; തീര്‍ച്ച.
وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ فَلَا تَكُنْ فِيْ مِرْيَةٍ مِّنْ لِّقَاۤىِٕهٖ وَجَعَلْنٰهُ هُدًى لِّبَنِيْٓ اِسْرَاۤءِيْلَۚ ( السجدة: ٢٣ )
സംശയമില്ല; മൂസാക്കു നാം വേദം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരമൊന്ന് ലഭിക്കുന്നതില്‍ നീ ഒട്ടും സംശയിക്കേണ്ടതില്ല. ഇസ്രയേല്‍ മക്കള്‍ക്ക് നാമതിനെ വഴികാട്ടിയാക്കുകയും ചെയ്തു.
وَجَعَلْنَا مِنْهُمْ اَىِٕمَّةً يَّهْدُوْنَ بِاَمْرِنَا لَمَّا صَبَرُوْاۗ وَكَانُوْا بِاٰيٰتِنَا يُوْقِنُوْنَ ( السجدة: ٢٤ )
അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.
اِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيٰمَةِ فِيْمَا كَانُوْا فِيْهِ يَخْتَلِفُوْنَ ( السجدة: ٢٥ )
അവര്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍, ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിന്റെ നാഥന്‍ തീര്‍പ്പുകല്‍പിക്കും.
اَوَلَمْ يَهْدِ لَهُمْ كَمْ اَهْلَكْنَا مِنْ قَبْلِهِمْ مِّنَ الْقُرُوْنِ يَمْشُوْنَ فِيْ مَسٰكِنِهِمْ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍۗ اَفَلَا يَسْمَعُوْنَ ( السجدة: ٢٦ )
ഇവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവരുടെ പാര്‍പ്പിടങ്ങളിലൂടെയാണ് ഇവര്‍ നടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇവര്‍ക്കത് നേര്‍വഴി കാണിക്കുന്ന ഗുണപാഠമാകുന്നില്ലേ? തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?
اَوَلَمْ يَرَوْا اَنَّا نَسُوْقُ الْمَاۤءَ اِلَى الْاَرْضِ الْجُرُزِ فَنُخْرِجُ بِهٖ زَرْعًا تَأْكُلُ مِنْهُ اَنْعَامُهُمْ وَاَنْفُسُهُمْۗ اَفَلَا يُبْصِرُوْنَ ( السجدة: ٢٧ )
ഇവര്‍ കാണുന്നില്ലേ; വരണ്ട ഭൂമിയിലേക്കു നാം വെള്ളമെത്തിക്കുന്നു; അതുവഴി വിളവുല്‍പാദിപ്പിക്കുന്നു; അതില്‍നിന്ന് ഇവരുടെ കാലികള്‍ക്ക് തീറ്റ ലഭിക്കുന്നു. ഇവരും ആഹരിക്കുന്നു. എന്നിട്ടും ഇക്കൂട്ടര്‍ കണ്ടറിയുന്നില്ലേ?
وَيَقُوْلُوْنَ مَتٰى هٰذَا الْفَتْحُ اِنْ كُنْتُمْ صٰدِقِيْنَ ( السجدة: ٢٨ )
ഇവര്‍ ചോദിക്കുന്നു: ''ആ തീരുമാനം എപ്പോഴാണുണ്ടാവുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍?''
قُلْ يَوْمَ الْفَتْحِ لَا يَنْفَعُ الَّذِيْنَ كَفَرُوْٓا اِيْمَانُهُمْ وَلَا هُمْ يُنْظَرُوْنَ ( السجدة: ٢٩ )
പറയുക: ആ തീരുമാനം നടപ്പില്‍വരുംനാള്‍, നിശ്ചയമായും സത്യനിഷേധികള്‍ക്ക് വിശ്വാസം കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. അവര്‍ക്ക് ഇനിയൊരവധി നീട്ടിക്കൊടുക്കുകയുമില്ല.
فَاَعْرِضْ عَنْهُمْ وَانْتَظِرْ اِنَّهُمْ مُّنْتَظِرُوْنَ ࣖ ( السجدة: ٣٠ )
അതിനാല്‍ അവരെ നീ അവഗണിക്കുക. അവരുടെ പര്യവസാനത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും അവരും കാത്തിരിക്കുന്നവരാണ്.