Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اذْكُرُوْا نِعْمَتَ اللّٰهِ عَلَيْكُمْ اِذْ هَمَّ قَوْمٌ اَنْ يَّبْسُطُوْٓا اِلَيْكُمْ اَيْدِيَهُمْ فَكَفَّ اَيْدِيَهُمْ عَنْكُمْۚ وَاتَّقُوا اللّٰهَ ۗوَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ ࣖ   ( المائدة: ١١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
udh'kurū
ٱذْكُرُوا۟
ഓര്‍ക്കുവിന്‍
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍
idh hamma
إِذْ هَمَّ
കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു
qawmun
قَوْمٌ
ഒരു ജനത (ചില ആളുകള്‍)
an yabsuṭū
أَن يَبْسُطُوٓا۟
അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍
ilaykum
إِلَيْكُمْ
നിങ്ങളിലേക്കു, നിങ്ങളുടെ നേരെ
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
fakaffa
فَكَفَّ
എന്നിട്ടു അവന്‍ തടുത്തു
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
ʿankum
عَنكُمْۖ
നിങ്ങളില്‍നിന്നു
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَۚ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍ (തന്നെ)
falyatawakkali
فَلْيَتَوَكَّلِ
ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍

വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വം സമര്‍പ്പിക്കട്ടെ.

തഫ്സീര്‍

۞ وَلَقَدْ اَخَذَ اللّٰهُ مِيْثَاقَ بَنِيْٓ اِسْرَاۤءِيْلَۚ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيْبًاۗ وَقَالَ اللّٰهُ اِنِّيْ مَعَكُمْ ۗ لَىِٕنْ اَقَمْتُمُ الصَّلٰوةَ وَاٰتَيْتُمُ الزَّكٰوةَ وَاٰمَنْتُمْ بِرُسُلِيْ وَعَزَّرْتُمُوْهُمْ وَاَقْرَضْتُمُ اللّٰهَ قَرْضًا حَسَنًا لَّاُكَفِّرَنَّ عَنْكُمْ سَيِّاٰتِكُمْ وَلَاُدْخِلَنَّكُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۚ فَمَنْ كَفَرَ بَعْدَ ذٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَاۤءَ السَّبِيْلِ   ( المائدة: ١٢ )

walaqad akhadha
وَلَقَدْ أَخَذَ
വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട്
l-lahu
ٱللَّهُ
അല്ലാഹു
mīthāqa
مِيثَٰقَ
ഉറപ്പു, കരാര്‍
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളുടെ
wabaʿathnā
وَبَعَثْنَا
നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു
min'humu
مِنْهُمُ
അവരില്‍നിന്നു
ith'nay ʿashara
ٱثْنَىْ عَشَرَ
പന്ത്രണ്ടു
naqīban
نَقِيبًاۖ
നായകന്‍, തലവന്‍, നേതാവു,മേലാല്‍
waqāla l-lahu
وَقَالَ ٱللَّهُ
അല്ലാഹു പറയുകയും ചെയ്തു
innī maʿakum
إِنِّى مَعَكُمْۖ
നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ്
la-in aqamtumu
لَئِنْ أَقَمْتُمُ
നിങ്ങള്‍ നിലനിറുത്തിയെങ്കില്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātaytumu
وَءَاتَيْتُمُ
നിങ്ങള്‍ കൊടുക്കുകയും ചെയ്തു
l-zakata
ٱلزَّكَوٰةَ
സകാത്തു
waāmantum
وَءَامَنتُم
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
birusulī
بِرُسُلِى
എന്റെ റസൂലുകളില്‍
waʿazzartumūhum
وَعَزَّرْتُمُوهُمْ
അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു
wa-aqraḍtumu
وَأَقْرَضْتُمُ
നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു
l-laha
ٱللَّهَ
അല്ലാഹുവിനു
qarḍan ḥasanan
قَرْضًا حَسَنًا
നല്ലതായ കടം
la-ukaffiranna
لَّأُكَفِّرَنَّ
തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും
ʿankum
عَنكُمْ
നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു
sayyiātikum
سَيِّـَٔاتِكُمْ
നിങ്ങളുടെ തിന്‍മകളെ
wala-ud'khilannakum
وَلَأُدْخِلَنَّكُمْ
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും
jannātin
جَنَّٰتٍ
സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍
tajrī
تَجْرِى
ഒഴുകുന്ന, നടക്കും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُۚ
അരുവികള്‍
faman kafara
فَمَن كَفَرَ
എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിനു (ഇതിനു) ശേഷം
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
faqad ḍalla
فَقَدْ ضَلَّ
എന്നാലവന്‍ പിഴച്ചു കഴിഞ്ഞു
sawāa l-sabīli
سَوَآءَ ٱلسَّبِيلِ
ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി

അല്ലാഹു ഇസ്രയേല്‍ മക്കളോട് കരാര്‍ വാങ്ങിയിരുന്നു. അവരില്‍ പന്ത്രണ്ടുപേരെ മുഖ്യന്മാരായി നാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: ''തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. എന്റെ ദൂതന്മാരില്‍ വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില്‍ ഞാന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും; താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും; തീര്‍ച്ച. എന്നാല്‍ അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില്‍ അവന്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയതുതന്നെ.

തഫ്സീര്‍

فَبِمَا نَقْضِهِمْ مِّيْثَاقَهُمْ لَعَنّٰهُمْ وَجَعَلْنَا قُلُوْبَهُمْ قٰسِيَةً ۚ يُحَرِّفُوْنَ الْكَلِمَ عَنْ مَّوَاضِعِهٖۙ وَنَسُوْا حَظًّا مِّمَّا ذُكِّرُوْا بِهٖۚ وَلَا تَزَالُ تَطَّلِعُ عَلٰى خَاۤىِٕنَةٍ مِّنْهُمْ اِلَّا قَلِيْلًا مِّنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۗاِنَّ اللّٰهَ يُحِبُّ الْمُحْسِنِيْنَ  ( المائدة: ١٣ )

fabimā naqḍihim
فَبِمَا نَقْضِهِم
എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം
mīthāqahum
مِّيثَٰقَهُمْ
അവരുടെ ഉറപ്പു, കരാര്‍
laʿannāhum
لَعَنَّٰهُمْ
നാമവരെ ശപിച്ചു
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
qulūbahum
قُلُوبَهُمْ
അവരുടെ ഹൃദയങ്ങളെ
qāsiyatan
قَٰسِيَةًۖ
കടുത്തതു, കടുപ്പമുള്ളവ
yuḥarrifūna
يُحَرِّفُونَ
അവര്‍ മാറ്റം വരുത്തുന്നു
l-kalima
ٱلْكَلِمَ
വാക്കു, വാക്കുകളെ
ʿan mawāḍiʿihi
عَن مَّوَاضِعِهِۦۙ
അതിന്റെ സ്ഥാനങ്ങളില്‍ നിന്നു
wanasū
وَنَسُوا۟
അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു
ḥaẓẓan
حَظًّا
ഒരു ഭാഗം, പങ്കു, ഓഹരി
mimmā dhukkirū
مِّمَّا ذُكِّرُوا۟
അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു
bihi
بِهِۦۚ
അതിനെപ്പറ്റി
walā tazālu
وَلَا تَزَالُ
നീ ആയിക്കൊണ്ടേയിരിക്കും
taṭṭaliʿu
تَطَّلِعُ
നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു
ʿalā khāinatin
عَلَىٰ خَآئِنَةٍ
ചതി പ്രയോഗത്തെപ്പറ്റി (ചതിയെ)
min'hum
مِّنْهُمْ
അവരില്‍നിന്നു
illā qalīlan
إِلَّا قَلِيلًا
അല്‍പം (ആള്‍) ഒഴികെ
min'hum
مِّنْهُمْۖ
അവരില്‍ നിന്നു
fa-uʿ'fu
فَٱعْفُ
എന്നാല്‍ നീ മാപ്പു നല്‍കുക
ʿanhum
عَنْهُمْ
അവര്‍ക്കും, അവരെപ്പറ്റി
wa-iṣ'faḥ
وَٱصْفَحْۚ
വിട്ടുകൊടുക്കുക (തിരിഞ്ഞു കളയുക)യും ചെയ്യുക
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
സ്നേഹിക്കുന്നു, ഇഷ്ടപ്പെടും
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ

പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍ വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്‍കിയ ഉദ്‌ബോധനങ്ങളില്‍ വലിയൊരു ഭാഗം മറക്കുകയും ചെയ്തു. അവരില്‍ അല്‍പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും; തീര്‍ച്ച.

തഫ്സീര്‍

وَمِنَ الَّذِيْنَ قَالُوْٓا اِنَّا نَصٰرٰٓى اَخَذْنَا مِيْثَاقَهُمْ فَنَسُوْا حَظًّا مِّمَّا ذُكِّرُوْا بِهٖۖ فَاَغْرَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاۤءَ اِلٰى يَوْمِ الْقِيٰمَةِ ۗ وَسَوْفَ يُنَبِّئُهُمُ اللّٰهُ بِمَا كَانُوْا يَصْنَعُوْنَ  ( المائدة: ١٤ )

wamina alladhīna
وَمِنَ ٱلَّذِينَ
യാതോരുവരില്‍ നിന്നും (തന്നെ)
qālū
قَالُوٓا۟
പറഞ്ഞ, അവര്‍ പറഞ്ഞു
innā naṣārā
إِنَّا نَصَٰرَىٰٓ
ഞങ്ങള്‍ നസ്രാനികളാണു എന്നു
akhadhnā
أَخَذْنَا
നാം വാങ്ങി, മേടിച്ചു
mīthāqahum
مِيثَٰقَهُمْ
അവരുടെ കരാര്‍, ഉറപ്പു
fanasū
فَنَسُوا۟
എന്നിട്ടവര്‍ മറന്നു
ḥaẓẓan
حَظًّا
ഒരു ഓഹരി, ഭാഗം
mimmā
مِّمَّا
യാതൊന്നില്‍ നിന്നു
dhukkirū bihi
ذُكِّرُوا۟ بِهِۦ
അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും
fa-aghraynā
فَأَغْرَيْنَا
അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു
baynahumu
بَيْنَهُمُ
അവര്‍ക്കിടയില്‍
l-ʿadāwata
ٱلْعَدَاوَةَ
ശത്രുത, പക
wal-baghḍāa
وَٱلْبَغْضَآءَ
വിദ്വേഷവും, ഈര്‍ഷ്യതയും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِۚ
ക്വിയാമത്തു നാള്‍വരെ
wasawfa
وَسَوْفَ
വഴിയെ, പിറകെ
yunabbi-uhumu
يُنَبِّئُهُمُ
അവരെ ബോധാപ്പെടുത്തും
l-lahu
ٱللَّهُ
അല്ലാഹു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതിനെപ്പറ്റി
yaṣnaʿūna
يَصْنَعُونَ
പ്രവര്‍ത്തിക്കും

ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്.

തഫ്സീര്‍

يٰٓاَهْلَ الْكِتٰبِ قَدْ جَاۤءَكُمْ رَسُوْلُنَا يُبَيِّنُ لَكُمْ كَثِيْرًا مِّمَّا كُنْتُمْ تُخْفُوْنَ مِنَ الْكِتٰبِ وَيَعْفُوْا عَنْ كَثِيْرٍەۗ قَدْ جَاۤءَكُمْ مِّنَ اللّٰهِ نُوْرٌ وَّكِتٰبٌ مُّبِيْنٌۙ  ( المائدة: ١٥ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരെ
qad jāakum
قَدْ جَآءَكُمْ
നിങ്ങള്‍ക്കു വന്നിട്ടുണ്ടു
rasūlunā
رَسُولُنَا
നമ്മുടെ റസൂല്‍
yubayyinu lakum
يُبَيِّنُ لَكُمْ
നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു
kathīran
كَثِيرًا
വളരെ, പലതും
mimmā kuntum
مِّمَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതില്‍ നിന്ന്
tukh'fūna
تُخْفُونَ
നിങ്ങള്‍ മറച്ചു വെക്കും
mina l-kitābi
مِنَ ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍ നിന്നു
wayaʿfū
وَيَعْفُوا۟
അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു
ʿan kathīrin
عَن كَثِيرٍۚ
പലതിനെയും, അധികത്തെക്കുറിച്ചും
qad jāakum
قَدْ جَآءَكُم
നിങ്ങള്‍ക്കു വന്നിട്ടുണ്ടു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നു
nūrun
نُورٌ
ഒരു പ്രകാശം
wakitābun
وَكِتَٰبٌ
ഒരു ഗ്രന്ഥവും
mubīnun
مُّبِينٌ
സ്പഷ്ടമായ, വ്യക്തമാക്കുന്ന

വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.

തഫ്സീര്‍

يَّهْدِيْ بِهِ اللّٰهُ مَنِ اتَّبَعَ رِضْوَانَهٗ سُبُلَ السَّلٰمِ وَيُخْرِجُهُمْ مِّنَ الظُّلُمٰتِ اِلَى النُّوْرِ بِاِذْنِهٖ وَيَهْدِيْهِمْ اِلٰى صِرَاطٍ مُّسْتَقِيْمٍ  ( المائدة: ١٦ )

yahdī bihi
يَهْدِى بِهِ
അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും
l-lahu
ٱللَّهُ
അല്ലാഹു
mani ittabaʿa
مَنِ ٱتَّبَعَ
പിന്‍പറ്റിയവരെ
riḍ'wānahu
رِضْوَٰنَهُۥ
അവന്റെ പ്രീതിയെ
subula
سُبُلَ
മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍
l-salāmi
ٱلسَّلَٰمِ
സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ
wayukh'rijuhum
وَيُخْرِجُهُم
അവരെ പുറത്തു വരുത്തുകയും ചെയ്യും
mina l-ẓulumāti
مِّنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍ നിന്നു
ilā l-nūri
إِلَى ٱلنُّورِ
പ്രകാശത്തിലേക്കു
bi-idh'nihi
بِإِذْنِهِۦ
അവന്റെ അനുമതി (ഉത്തരവു) കൊണ്ടു
wayahdīhim
وَيَهْدِيهِمْ
അവരെ ചേര്‍ക്കുക (നയിക്കുക)യും ചെയ്യും
ilā ṣirāṭin
إِلَىٰ صِرَٰطٍ
ഒരു പാതയിലേക്കു
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ

തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

لَقَدْ كَفَرَ الَّذِيْنَ قَالُوْٓا اِنَّ اللّٰهَ هُوَ الْمَسِيْحُ ابْنُ مَرْيَمَۗ قُلْ فَمَنْ يَّمْلِكُ مِنَ اللّٰهِ شَيْـًٔا اِنْ اَرَادَ اَنْ يُّهْلِكَ الْمَسِيْحَ ابْنَ مَرْيَمَ وَاُمَّهٗ وَمَنْ فِى الْاَرْضِ جَمِيْعًا ۗوَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا ۗ يَخْلُقُ مَا يَشَاۤءُ ۗوَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( المائدة: ١٧ )

laqad kafara
لَّقَدْ كَفَرَ
തീര്‍ച്ചയായും അവിശ്വസിച്ചിട്ടുണ്ടു
alladhīna qālū
ٱلَّذِينَ قَالُوٓا۟
പറഞ്ഞവര്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa l-masīḥu
هُوَ ٱلْمَسِيحُ
അവന്‍തന്നെ മസീഹു
ub'nu maryama
ٱبْنُ مَرْيَمَۚ
മര്‍യമിന്റെ മകന്‍
qul
قُلْ
പറയുക
faman
فَمَن
എന്നാല്‍ ആര്‍
yamliku
يَمْلِكُ
സ്വാധീനമാക്കും, ഉടമപ്പെടുത്തും
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്നു
shayan
شَيْـًٔا
വല്ല കാര്യത്തെയും, വല്ല വസ്തുവിനും
in arāda
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
an yuh'lika
أَن يُهْلِكَ
അവന്‍ നശിപ്പിക്കുവാന്‍
l-masīḥa
ٱلْمَسِيحَ
മസീഹിനെ
ib'na maryama
ٱبْنَ مَرْيَمَ
മര്‍യമിന്റെ മകന്‍
wa-ummahu
وَأُمَّهُۥ
അദ്ദേഹത്തിന്റെ ഉമ്മയെ (മാതാവിനെ) യും
waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരെയും
jamīʿan
جَمِيعًاۗ
മുഴുവന്‍
walillahi
وَلِلَّهِ
അല്ലാഹുവിനാണു
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജാധിപത്യം
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَاۚ
രണ്ടിനുമിടയിലുള്ളതിന്റെയും
yakhluqu
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
mā yashāu
مَا يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നതു
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണു

മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

وَقَالَتِ الْيَهُوْدُ وَالنَّصٰرٰى نَحْنُ اَبْنٰۤؤُ اللّٰهِ وَاَحِبَّاۤؤُهٗ ۗ قُلْ فَلِمَ يُعَذِّبُكُمْ بِذُنُوْبِكُمْ ۗ بَلْ اَنْتُمْ بَشَرٌ مِّمَّنْ خَلَقَۗ يَغْفِرُ لِمَنْ يَّشَاۤءُ وَيُعَذِّبُ مَنْ يَّشَاۤءُۗ وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا ۖوَاِلَيْهِ الْمَصِيْرُ  ( المائدة: ١٨ )

waqālati
وَقَالَتِ
പറഞ്ഞു, പറയുന്നു
l-yahūdu
ٱلْيَهُودُ
യഹൂദികള്‍
wal-naṣārā
وَٱلنَّصَٰرَىٰ
നസ്രാനീ (ക്രിസ്ത്യാനി)കളും
naḥnu
نَحْنُ
ഞങ്ങള്‍, നാം
abnāu l-lahi
أَبْنَٰٓؤُا۟ ٱللَّهِ
അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു)
wa-aḥibbāuhu
وَأَحِبَّٰٓؤُهُۥۚ
അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും
qul falima
قُلْ فَلِمَ
പറയുക എന്നാല്‍ എന്തിനാണു
yuʿadhibukum
يُعَذِّبُكُم
അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു
bidhunūbikum
بِذُنُوبِكُمۖ
നിങ്ങളുടെ പാപങ്ങള്‍ നിമിത്തം
bal antum
بَلْ أَنتُم
പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍
basharun
بَشَرٌ
മനുഷ്യരാണു
mimman khalaqa
مِّمَّنْ خَلَقَۚ
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
yaghfiru
يَغْفِرُ
അവന്‍ പൊറുക്കും
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayuʿadhibu
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുകയും ചെയ്യും
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
walillahi
وَلِلَّهِ
അല്ലാഹുവിനാണു
mul'ku
مُلْكُ
രാജത്വം, ആധിപത്യം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَاۖ
അവ രണ്ടിനുമിടയിലുള്ളതിന്റെയും
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തല്‍, മടക്കം, കലാശം

യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ ദൈവത്തിന്റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. വിണ്ണിന്റെയും മണ്ണിന്റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ.

തഫ്സീര്‍

يٰٓاَهْلَ الْكِتٰبِ قَدْ جَاۤءَكُمْ رَسُوْلُنَا يُبَيِّنُ لَكُمْ عَلٰى فَتْرَةٍ مِّنَ الرُّسُلِ اَنْ تَقُوْلُوْا مَا جَاۤءَنَا مِنْۢ بَشِيْرٍ وَّلَا نَذِيْرٍۗ فَقَدْ جَاۤءَكُمْ بَشِيْرٌ وَّنَذِيْرٌ ۗوَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ ࣖ  ( المائدة: ١٩ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
qad jāakum
قَدْ جَآءَكُمْ
നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു
rasūlunā
رَسُولُنَا
നമ്മുടെ റസൂല്‍
yubayyinu lakum
يُبَيِّنُ لَكُمْ
നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു
ʿalā fatratin
عَلَىٰ فَتْرَةٍ
ഒരു വിടവിലായി, അഭാവത്തില്‍
mina l-rusuli
مِّنَ ٱلرُّسُلِ
റസൂലുകളില്‍നിന്നു, റസൂലുകളുടെ
an taqūlū
أَن تَقُولُوا۟
നിങ്ങള്‍ പറയുമെന്നതിനാല്‍
mā jāanā
مَا جَآءَنَا
ഞങ്ങള്‍ക്കു വന്നിട്ടില്ല
min bashīrin
مِنۢ بَشِيرٍ
ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും
walā nadhīrin
وَلَا نَذِيرٍۖ
ഒരു താക്കീതുകാരനുമില്ല
faqad jāakum
فَقَدْ جَآءَكُم
എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട്
bashīrun
بَشِيرٌ
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
wanadhīrun
وَنَذِيرٌۗ
താക്കീതുകാരനും
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണു

വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. 'ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ' എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

وَاِذْ قَالَ مُوْسٰى لِقَوْمِهٖ يٰقَوْمِ اذْكُرُوْا نِعْمَةَ اللّٰهِ عَلَيْكُمْ اِذْ جَعَلَ فِيْكُمْ اَنْۢبِيَاۤءَ وَجَعَلَكُمْ مُّلُوْكًاۙ وَّاٰتٰىكُمْ مَّا لَمْ يُؤْتِ اَحَدًا مِّنَ الْعٰلَمِيْنَ  ( المائدة: ٢٠ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
mūsā
مُوسَىٰ
മൂസാ
liqawmihi
لِقَوْمِهِۦ
തന്റെ ജനതയോടു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളെ
udh'kurū
ٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'mata l-lahi
نِعْمَةَ ٱللَّهِ
അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു
idh jaʿala
إِذْ جَعَلَ
അവന്‍ ഏര്‍പ്പെടുത്തിയിരിക്കെ, ആക്കിയതിനാല്‍
fīkum
فِيكُمْ
നിങ്ങളില്‍
anbiyāa
أَنۢبِيَآءَ
നബിമാരെ
wajaʿalakum
وَجَعَلَكُم
നിങ്ങളെ അവന്‍ ആക്കുകയും ചെയ്തു
mulūkan
مُّلُوكًا
രാജാക്കള്‍
waātākum
وَءَاتَىٰكُم
നിങ്ങള്‍ക്കവന്‍ നല്‍കുകയും
mā lam yu'ti
مَّا لَمْ يُؤْتِ
അവന്‍ നല്‍കിയിട്ടില്ലാത്തതു
aḥadan
أَحَدًا
ഒരാള്‍ക്കും
mina l-ʿālamīna
مِّنَ ٱلْعَٰلَمِينَ
ലോകരില്‍നിന്നു

മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: ''എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന്‍ നിങ്ങള്‍ക്കു നല്‍കി.

തഫ്സീര്‍