Skip to main content

وَهُوَ الْقَاهِرُ فَوْقَ عِبَادِهٖ وَيُرْسِلُ عَلَيْكُمْ حَفَظَةً ۗحَتّٰٓى اِذَا جَاۤءَ اَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُوْنَ   ( الأنعام: ٦١ )

wahuwa
وَهُوَ
അവന്‍, അവനത്രെ
l-qāhiru
ٱلْقَاهِرُ
സര്‍വ്വാധികാരി, അടക്കി ഭരിക്കുന്നവന്‍
fawqa ʿibādihi
فَوْقَ عِبَادِهِۦۖ
തന്റെ അടിയാന്‍മാരുടെ മീതെ
wayur'silu
وَيُرْسِلُ
അവന്‍ അയക്കുകയും ചെയ്യുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍, നിങ്ങളില്‍
ḥafaẓatan
حَفَظَةً
കാവല്‍ക്കാരെ, സൂക്ഷിപ്പുകാരെ
ḥattā
حَتَّىٰٓ
അങ്ങനെ (വരെ)
idhā jāa
إِذَا جَآءَ
വന്നാല്‍
aḥadakumu
أَحَدَكُمُ
നിങ്ങളിലൊരാള്‍ക്കു
l-mawtu
ٱلْمَوْتُ
മരണം
tawaffathu
تَوَفَّتْهُ
അവനെ പിടിച്ചെടുക്കും
rusulunā
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
wahum
وَهُمْ
അവരാകട്ടെ, അവരോ
lā yufarriṭūna
لَا يُفَرِّطُونَ
വീഴ്ച (പോരായ്മ) വരുത്തുകയില്ല (താനും).

അല്ലാഹു തന്റെ ദാസന്മാരുടെമേല്‍ പൂര്‍ണാധികാരമുള്ളവനാണ്. നിങ്ങളുടെമേല്‍ അവന്‍ കാവല്‍ക്കാരെ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലാര്‍ക്കെങ്കിലും മരണസമയമായാല്‍ നമ്മുടെ ദൂതന്മാര്‍ അയാളുടെ ആയുസ്സവസാനിപ്പിക്കുന്നു. അതിലവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.

തഫ്സീര്‍

ثُمَّ رُدُّوْٓا اِلَى اللّٰهِ مَوْلٰىهُمُ الْحَقِّۗ اَلَا لَهُ الْحُكْمُ وَهُوَ اَسْرَعُ الْحَاسِبِيْنَ   ( الأنعام: ٦٢ )

thumma ruddū
ثُمَّ رُدُّوٓا۟
പിന്നെ അവര്‍ മടക്കപ്പെടും, ആക്കപെടും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു
mawlāhumu
مَوْلَىٰهُمُ
അവരുടെ യജമാനനായ
l-ḥaqi
ٱلْحَقِّۚ
യഥാര്‍ത്ഥ
alā
أَلَا
അല്ലാ (അറിയുക)
lahu
لَهُ
അവനാണു
l-ḥuk'mu
ٱلْحُكْمُ
വിധി, അധികാരം
wahuwa
وَهُوَ
അവന്‍, അവനോ
asraʿu
أَسْرَعُ
അധികം വേഗതയുള്ളവനുമാണു
l-ḥāsibīna
ٱلْحَٰسِبِينَ
കണക്കു നോക്കുന്നവരില്‍.

പിന്നെ അവരെ തങ്ങളുടെ സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടക്കിയയക്കും. അറിയുക: വിധിത്തീര്‍പ്പിനുള്ള അധികാരം അല്ലാഹുവിനാണ്. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.

തഫ്സീര്‍

قُلْ مَنْ يُّنَجِّيْكُمْ مِّنْ ظُلُمٰتِ الْبَرِّ وَالْبَحْرِ تَدْعُوْنَهٗ تَضَرُّعًا وَّخُفْيَةً ۚ لَىِٕنْ اَنْجٰىنَا مِنْ هٰذِهٖ لَنَكُوْنَنَّ مِنَ الشّٰكِرِيْنَ   ( الأنعام: ٦٣ )

qul
قُلْ
പറയുക
man yunajjīkum
مَن يُنَجِّيكُم
നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്
min ẓulumāti
مِّن ظُلُمَٰتِ
അന്ധകാരങ്ങളില്‍നിന്നു
l-bari
ٱلْبَرِّ
കരയുടെ, കരയിലെ
wal-baḥri
وَٱلْبَحْرِ
കടലിന്റെ (കടലിലെ) യും
tadʿūnahu
تَدْعُونَهُۥ
നിങ്ങള്‍ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ
taḍarruʿan
تَضَرُّعًا
വിനയപൂര്‍വ്വം, താഴ്മ കാട്ടിക്കൊണ്ടു
wakhuf'yatan
وَخُفْيَةً
രഹസ്യമായും
la-in anjānā
لَّئِنْ أَنجَىٰنَا
ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍
min hādhihi
مِنْ هَٰذِهِۦ
ഇതില്‍നിന്നു
lanakūnanna
لَنَكُونَنَّ
നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും
mina l-shākirīna
مِنَ ٱلشَّٰكِرِينَ
നന്ദി ചെയ്യുന്നവരുടെ കൂട്ടത്തില്‍.

ചോദിക്കുക: 'ഈ വിപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരാകു'മെന്ന് നിങ്ങള്‍ വിനയത്തോടും സ്വകാര്യമായും പ്രാര്‍ഥിക്കുമ്പോള്‍ ആരാണ് കരയുടെയും കടലിന്റെയും കൂരിരുളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത്?

തഫ്സീര്‍

قُلِ اللّٰهُ يُنَجِّيْكُمْ مِّنْهَا وَمِنْ كُلِّ كَرْبٍ ثُمَّ اَنْتُمْ تُشْرِكُوْنَ   ( الأنعام: ٦٤ )

quli l-lahu
قُلِ ٱللَّهُ
പറയുക അല്ലാഹു
yunajjīkum
يُنَجِّيكُم
നിങ്ങളെ രക്ഷപ്പെടുത്തുന്നു
min'hā
مِّنْهَا
അതില്‍നിന്നു
wamin kulli karbin
وَمِن كُلِّ كَرْبٍ
എല്ലാ ദുഃഖത്തില്‍നിന്നും, മനോവേദനയില്‍ നിന്നും
thumma
ثُمَّ
പിന്നെ, എന്നിട്ടും
antum
أَنتُمْ
നിങ്ങള്‍
tush'rikūna
تُشْرِكُونَ
പങ്കു ചേര്‍ക്കുന്നു.

പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ ക്ലേശങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ.

തഫ്സീര്‍

قُلْ هُوَ الْقَادِرُ عَلٰٓى اَنْ يَّبْعَثَ عَلَيْكُمْ عَذَابًا مِّنْ فَوْقِكُمْ اَوْ مِنْ تَحْتِ اَرْجُلِكُمْ اَوْ يَلْبِسَكُمْ شِيَعًا وَّيُذِيْقَ بَعْضَكُمْ بَأْسَ بَعْضٍۗ اُنْظُرْ كَيْفَ نُصَرِّفُ الْاٰيٰتِ لَعَلَّهُمْ يَفْقَهُوْنَ   ( الأنعام: ٦٥ )

qul
قُلْ
പറയുക
huwa l-qādiru
هُوَ ٱلْقَادِرُ
അവനത്രെ കഴിവുള്ളവന്‍, അവന്‍ കഴിവുള്ളവനത്രെ
ʿalā an yabʿatha
عَلَىٰٓ أَن يَبْعَثَ
അവന്‍ അയക്കുവാന്‍ നിയോഗിക്കുന്നതിനു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങളില്‍
ʿadhāban
عَذَابًا
വല്ല ശിക്ഷയും
min fawqikum
مِّن فَوْقِكُمْ
നിങ്ങളുടെ മീതെനിന്നു
aw min taḥti
أَوْ مِن تَحْتِ
അല്ലെങ്കില്‍ താഴെനിന്നു
arjulikum
أَرْجُلِكُمْ
നിങ്ങളുടെ കാലുകളുടെ
aw yalbisakum
أَوْ يَلْبِسَكُمْ
അല്ലെങ്കില്‍ നിങ്ങളെ കൂട്ടിക്കലര്‍ത്തുവാന്‍ (ആശയക്കുഴപ്പം - സംശയം ഉണ്ടാക്കുവാന്‍)
shiyaʿan
شِيَعًا
പല കക്ഷി (സംഘം) കളായി
wayudhīqa
وَيُذِيقَ
രുചി നോക്കി (ആസ്വദിപ്പി) ക്കുവാനും
baʿḍakum
بَعْضَكُم
നിങ്ങളില്‍ ചിലര്‍ക്കു
basa baʿḍin
بَأْسَ بَعْضٍۗ
ചിലരുടെ ശൗര്യം, ഊക്കു, ഉപദ്രവം, കാഠിന്യം
unẓur
ٱنظُرْ
നോക്കുക
kayfa
كَيْفَ
എങ്ങിനെയാണു
nuṣarrifu
نُصَرِّفُ
നാം തിരിമറി ചെയ്യുന്നതു (വിവിധ രൂപത്തില്‍ വിവരിക്കുന്നതു)
l-āyāti
ٱلْءَايَٰتِ
ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
laʿallahum
لَعَلَّهُمْ
അവരായിരിക്കുവാന്‍വേണ്ടി
yafqahūna
يَفْقَهُونَ
അവര്‍ ഗ്രഹിക്കും.

പറയുക: നിങ്ങളുടെ മുകള്‍ഭാഗത്തുനിന്നോ കാല്‍ച്ചുവട്ടില്‍ നിന്നോ നിങ്ങളുടെമേല്‍ ശിക്ഷ വരുത്താന്‍ കഴിവുറ്റവനാണവന്‍. അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളാക്കി ആശയക്കുഴപ്പത്തിലകപ്പെടുത്തി പരസ്പരം പീഡനമേല്‍പിക്കാനും അവനു കഴിയും. നോക്കൂ, അവര്‍ കാര്യം മനസ്സിലാക്കാനായി എവ്വിധമാണ് നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നത്.

തഫ്സീര്‍

وَكَذَّبَ بِهٖ قَوْمُكَ وَهُوَ الْحَقُّۗ قُلْ لَّسْتُ عَلَيْكُمْ بِوَكِيْلٍ ۗ  ( الأنعام: ٦٦ )

wakadhaba bihi
وَكَذَّبَ بِهِۦ
ഇതിനെ വ്യാജമാക്കിയിരിക്കുന്നു
qawmuka
قَوْمُكَ
നിന്റെ ജനത
wahuwa l-ḥaqu
وَهُوَ ٱلْحَقُّۚ
അതു യഥാര്‍ത്ഥമായിരിക്കെ, യഥാര്‍ത്ഥമാണുതാനും
qul
قُل
പറയുക
lastu
لَّسْتُ
ഞാനല്ല
ʿalaykum
عَلَيْكُم
നിങ്ങളുടെ മേല്‍
biwakīlin
بِوَكِيلٍ
ഒരു ഏല്‍പിക്കപ്പെട്ടന്‍ (ബാദ്ധ്യസ്ഥന്‍).

നിന്റെ ജനത അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. അതാകട്ടെ സത്യവുമാണ്. പറയുക: 'ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല.'

തഫ്സീര്‍

لِكُلِّ نَبَاٍ مُّسْتَقَرٌّ وَّسَوْفَ تَعْلَمُوْنَ   ( الأنعام: ٦٧ )

likulli naba-in
لِّكُلِّ نَبَإٍ
എല്ലാ വര്‍ത്തമാന (വൃത്താന്ത) ത്തിനുമുണ്ട്
mus'taqarrun
مُّسْتَقَرٌّۚ
ഒരു സ്ഥിരപ്പെടല്‍ (കലാശം - ഒതുക്കം - പുലര്‍ച്ച)
wasawfa
وَسَوْفَ
വഴിയെ, പിറകെ
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയുന്നതാണ്.

ഓരോ വാര്‍ത്തക്കും അത് പുലരുന്ന സന്ദര്‍ഭമുണ്ട്. അത് പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും.

തഫ്സീര്‍

وَاِذَا رَاَيْتَ الَّذِيْنَ يَخُوْضُوْنَ فِيْٓ اٰيٰتِنَا فَاَعْرِضْ عَنْهُمْ حَتّٰى يَخُوْضُوْا فِيْ حَدِيْثٍ غَيْرِهٖۗ وَاِمَّا يُنْسِيَنَّكَ الشَّيْطٰنُ فَلَا تَقْعُدْ بَعْدَ الذِّكْرٰى مَعَ الْقَوْمِ الظّٰلِمِيْنَ   ( الأنعام: ٦٨ )

wa-idhā ra-ayta
وَإِذَا رَأَيْتَ
നീ കണ്ടാല്‍
alladhīna yakhūḍūna
ٱلَّذِينَ يَخُوضُونَ
മുഴുകുന്നവരെ, (കുഴപ്പത്തിനായി) പ്രവേശിക്കുന്നവരെ
fī āyātinā
فِىٓ ءَايَٰتِنَا
നമ്മുടെ ആയത്തു (ലക്‌ഷ്യം - വചനം - ദൃഷ്ടാന്തം) കളില്‍
fa-aʿriḍ
فَأَعْرِضْ
അപ്പോള്‍ നീ തിരിഞ്ഞു കളയുക
ʿanhum
عَنْهُمْ
അവരില്‍ നിന്നു, അവരെ വിട്ടു
ḥattā yakhūḍū
حَتَّىٰ يَخُوضُوا۟
അവര്‍ മുഴുകുന്നതുവരെ
fī ḥadīthin
فِى حَدِيثٍ
ഒരു വിഷയത്തില്‍, വര്‍ത്തമാനത്തില്‍
ghayrihi
غَيْرِهِۦۚ
അതല്ലാത്ത
wa-immā yunsiyannaka
وَإِمَّا يُنسِيَنَّكَ
നിന്നെ (വല്ലപ്പോഴും) മറപ്പിക്കുന്നപക്ഷം
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
falā taqʿud
فَلَا تَقْعُدْ
എന്നാല്‍ ഇരിക്കരുതു
baʿda l-dhik'rā
بَعْدَ ٱلذِّكْرَىٰ
ഓര്‍മ്മക്കുശേഷം
maʿa l-qawmi
مَعَ ٱلْقَوْمِ
ജനങ്ങളോടുകൂടെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ.

നമ്മുടെ വചനങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്‍ക്കുക. വല്ലപ്പോഴും പിശാച് നിന്നെ വിസ്മൃതിയിലാക്കിയാല്‍ ഓര്‍മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്.

തഫ്സീര്‍

وَمَا عَلَى الَّذِيْنَ يَتَّقُوْنَ مِنْ حِسَابِهِمْ مِّنْ شَيْءٍ وَّلٰكِنْ ذِكْرٰى لَعَلَّهُمْ يَتَّقُوْنَ  ( الأنعام: ٦٩ )

wamā
وَمَا
ഇല്ല, ഇല്ലതാനും
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരു കൂട്ടരുടെ മേല്‍
yattaqūna
يَتَّقُونَ
സൂക്ഷിക്കുന്ന
min ḥisābihim
مِنْ حِسَابِهِم
അവരുടെ വിചാരണയില്‍നിന്നു
min shayin
مِّن شَىْءٍ
ഒരു വസ്തുവും (ഒന്നും - ഒട്ടും)
walākin
وَلَٰكِن
എങ്കിലും
dhik'rā
ذِكْرَىٰ
ഓര്‍മ്മ, ഓര്‍മ്മിപ്പിക്കല്‍, ഉപദേശം
laʿallahum
لَعَلَّهُمْ
അവരായേക്കാം
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷിക്കുക.

അവരുടെ കണക്കില്‍ വരുന്ന ഒന്നിന്റെയും ബാധ്യത സൂക്ഷ്മത പാലിച്ചുകഴിയുന്നവര്‍ക്കില്ല. എന്നാല്‍ അവരെ ഓര്‍മിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതുവഴി അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.

തഫ്സീര്‍

وَذَرِ الَّذِيْنَ اتَّخَذُوْا دِيْنَهُمْ لَعِبًا وَّلَهْوًا وَّغَرَّتْهُمُ الْحَيٰوةُ الدُّنْيَا وَذَكِّرْ بِهٖٓ اَنْ تُبْسَلَ نَفْسٌۢ بِمَا كَسَبَتْۖ لَيْسَ لَهَا مِنْ دُوْنِ اللّٰهِ وَلِيٌّ وَّلَا شَفِيْعٌ ۚوَاِنْ تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَاۗ اُولٰۤىِٕكَ الَّذِيْنَ اُبْسِلُوْا بِمَا كَسَبُوْا لَهُمْ شَرَابٌ مِّنْ حَمِيْمٍ وَّعَذَابٌ اَلِيْمٌ ۢبِمَا كَانُوْا يَكْفُرُوْنَ ࣖ  ( الأنعام: ٧٠ )

wadhari
وَذَرِ
വിട്ടേക്കുകയും ചെയ്യുക
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
ittakhadhū
ٱتَّخَذُوا۟
അവര്‍ ആക്കിത്തീര്‍ത്തു
dīnahum
دِينَهُمْ
തങ്ങളുടെ മതത്തെ
laʿiban
لَعِبًا
കളി, വിളയാട്ട്
walahwan
وَلَهْوًا
വിനോദവും
wagharrathumu
وَغَرَّتْهُمُ
അവരെ വഞ്ചിക്കുകയും ചെയ്തു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَاۚ
ഐഹിക ജീവിതം
wadhakkir
وَذَكِّرْ
ഓര്‍മ്മപ്പെടുത്തുക (ഉല്‍ബോധിപ്പിക്കുക - ഉപദേശിക്കുക) യും ചെയ്യുക
bihi
بِهِۦٓ
അതു കൊണ്ട്, ഇതു മുഖേന
an tub'sala
أَن تُبْسَلَ
ബന്ധിപ്പിക്കപ്പെടു (പണയപ്പെടു - നാശത്തിനു വിധേയമാക്കപ്പെടു) ന്നതിനാല്‍
nafsun
نَفْسٌۢ
ഏതാത്മാവും (ആളും - ദേഹവും)
bimā kasabat
بِمَا كَسَبَتْ
അതു സമ്പാദിച്ച (ചെയ്ത - പ്രവര്‍ത്തിച്ചു)തു നിമിത്തം
laysa lahā
لَيْسَ لَهَا
അതിനില്ല (ഉണ്ടാകുകയില്ല)
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ
waliyyun
وَلِىٌّ
ഒരു രക്ഷാകര്‍ത്താവും, ബന്ധു, കൈകാര്യക്കാരന്‍
walā shafīʿun
وَلَا شَفِيعٌ
ഒരു ശുപാര്‍ശകനുമില്ല
wa-in taʿdil
وَإِن تَعْدِلْ
അതു തെണ്ടം ചെയ്താലും (സമാനമായി ചെയ്താലും)
kulla ʿadlin
كُلَّ عَدْلٍ
എല്ലാ തെണ്ടവും, സമാനമായ്തും
lā yu'khadh
لَّا يُؤْخَذْ
അതു സ്വീകരിക്കപ്പെടുകയില്ല
min'hā
مِنْهَآۗ
അതില്‍ (അതിന്റെ പക്കല്‍) നിന്നു
ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
അക്കൂട്ടരത്രെ യാതൊരുവര്‍
ub'silū
أُبْسِلُوا۟
അവര്‍ ബന്ധിക്കപ്പെട്ട
bimā kasabū
بِمَا كَسَبُوا۟ۖ
തങ്ങള്‍ സമ്പാദിച്ചതു (ചെയ്തതു) നിമിത്തം
lahum
لَهُمْ
അവര്‍ക്കുണ്ടു
sharābun
شَرَابٌ
പാനീയം, കുടിനീര്‍
min ḥamīmin
مِّنْ حَمِيمٍ
അത്യുഷ്ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്നും
waʿadhābun alīmun
وَعَذَابٌ أَلِيمٌۢ
വേദനയേറിയ ശിക്ഷയും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതുകൊണ്ടു
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കും.

തങ്ങളുടെ ജീവിതരീതിയെ കളിയും തമാശയുമാക്കുകയും ലൗകികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്‌ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവൊഴികെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. നോവേറിയ ശിക്ഷയും.

തഫ്സീര്‍