مُّطَاعٍ ثَمَّ اَمِيْنٍۗ ( التكوير: ٢١ )
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
وَمَا صَاحِبُكُمْ بِمَجْنُوْنٍۚ ( التكوير: ٢٢ )
നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
وَلَقَدْ رَاٰهُ بِالْاُفُقِ الْمُبِيْنِۚ ( التكوير: ٢٣ )
ഉറപ്പായും അദ്ദേഹം ജിബ്‌രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.
وَمَا هُوَ عَلَى الْغَيْبِ بِضَنِيْنٍۚ ( التكوير: ٢٤ )
അദ്ദേഹം അദൃശ്യവാര്‍ത്തകള്‍ ജനത്തിനെത്തിക്കുന്ന കാര്യത്തില്‍ പിശുക്കനല്ല.
وَمَا هُوَ بِقَوْلِ شَيْطٰنٍ رَّجِيْمٍۚ ( التكوير: ٢٥ )
ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.
فَاَيْنَ تَذْهَبُوْنَۗ ( التكوير: ٢٦ )
എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.
اِنْ هُوَ اِلَّا ذِكْرٌ لِّلْعٰلَمِيْنَۙ ( التكوير: ٢٧ )
ഇത് ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല;
لِمَنْ شَاۤءَ مِنْكُمْ اَنْ يَّسْتَقِيْمَۗ ( التكوير: ٢٨ )
നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
وَمَا تَشَاۤءُوْنَ اِلَّآ اَنْ يَّشَاۤءَ اللّٰهُ رَبُّ الْعٰلَمِيْنَ ࣖ ( التكوير: ٢٩ )
എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇച്ഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.