فَرِحَ الْمُخَلَّفُوْنَ بِمَقْعَدِهِمْ خِلٰفَ رَسُوْلِ اللّٰهِ وَكَرِهُوْٓا اَنْ يُّجَاهِدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ وَقَالُوْا لَا تَنْفِرُوْا فِى الْحَرِّۗ قُلْ نَارُ جَهَنَّمَ اَشَدُّ حَرًّاۗ لَوْ كَانُوْا يَفْقَهُوْنَ ( التوبة: ٨١ )
ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്‍നിന്ന് പിന്മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നത് അവര്‍ക്ക് അനിഷ്ടകരമായി. അവരിങ്ങനെ പറയുകയും ചെയ്തു: ''ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട.'' പറയുക: നരകത്തീ കൂടുതല്‍ ചൂടേറിയതാണ്. അവര്‍ ബോധവാന്മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ.
فَلْيَضْحَكُوْا قَلِيْلًا وَّلْيَبْكُوْا كَثِيْرًاۚ جَزَاۤءًۢ بِمَا كَانُوْا يَكْسِبُوْنَ ( التوبة: ٨٢ )
അതിനാല്‍ അവര്‍ ഇത്തിരി ചിരിക്കുകയും പിന്നെ ഒത്തിരി കരയുകയും ചെയ്യട്ടെ. അവരുടെ പ്രവര്‍ത്തന ഫലം അവ്വിധമാണ്.
فَاِنْ رَّجَعَكَ اللّٰهُ اِلٰى طَاۤىِٕفَةٍ مِّنْهُمْ فَاسْتَأْذَنُوْكَ لِلْخُرُوْجِ فَقُلْ لَّنْ تَخْرُجُوْا مَعِيَ اَبَدًا وَّلَنْ تُقَاتِلُوْا مَعِيَ عَدُوًّاۗ اِنَّكُمْ رَضِيْتُمْ بِالْقُعُوْدِ اَوَّلَ مَرَّةٍۗ فَاقْعُدُوْا مَعَ الْخَالِفِيْنَ ( التوبة: ٨٣ )
അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ചോദിക്കുകയും ചെയ്താല്‍ നീ പറയുക: ''ഇനി നിങ്ങള്‍ക്കൊരിക്കലും എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്റെ കൂടെ ശത്രുവോട് പൊരുതുന്നതുമല്ല. തീര്‍ച്ചയായും ആദ്യ തവണ യുദ്ധത്തില്‍ നിന്നൊഴിഞ്ഞുനിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.''
وَلَا تُصَلِّ عَلٰٓى اَحَدٍ مِّنْهُمْ مَّاتَ اَبَدًا وَّلَا تَقُمْ عَلٰى قَبْرِهٖۗ اِنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖ وَمَاتُوْا وَهُمْ فٰسِقُوْنَ ( التوبة: ٨٤ )
അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ കുഴിമാടത്തിനടുത്ത് നില്‍ക്കരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. അധാര്‍മികരായി മരണമടഞ്ഞവരും.
وَلَا تُعْجِبْكَ اَمْوَالُهُمْ وَاَوْلَادُهُمْۗ اِنَّمَا يُرِيْدُ اللّٰهُ اَنْ يُّعَذِّبَهُمْ بِهَا فِى الدُّنْيَا وَتَزْهَقَ اَنْفُسُهُمْ وَهُمْ كٰفِرُوْنَ ( التوبة: ٨٥ )
അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ അവരെ ഇഹലോകത്തുവെച്ചുതന്നെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെത്തന്നെ അവര്‍ ജീവന്‍ വെടിയണമെന്നും.
وَاِذَآ اُنْزِلَتْ سُوْرَةٌ اَنْ اٰمِنُوْا بِاللّٰهِ وَجَاهِدُوْا مَعَ رَسُوْلِهِ اسْتَأْذَنَكَ اُولُوا الطَّوْلِ مِنْهُمْ وَقَالُوْا ذَرْنَا نَكُنْ مَّعَ الْقٰعِدِيْنَ ( التوبة: ٨٦ )
''നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം നടത്തുകയും ചെയ്യുക'' എന്ന ആഹ്വാനവുമായി വല്ല അധ്യായവും അവതീര്‍ണമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ നിന്നോട് സമ്മതം തേടും. അവര്‍ പറയും: ''ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം.''
رَضُوْا بِاَنْ يَّكُوْنُوْا مَعَ الْخَوَالِفِ وَطُبِعَ عَلٰى قُلُوْبِهِمْ فَهُمْ لَا يَفْقَهُوْنَ ( التوبة: ٨٧ )
യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. അവരുടെ മനസ്സുകള്‍ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും മനസ്സിലാക്കുന്നില്ല.
لٰكِنِ الرَّسُوْلُ وَالَّذِيْنَ اٰمَنُوْا مَعَهٗ جَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْۗ وَاُولٰۤىِٕكَ لَهُمُ الْخَيْرٰتُ ۖوَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ( التوبة: ٨٨ )
എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് സകല നന്മകളും. വിജയം വരിച്ചവരും അവര്‍ തന്നെ.
اَعَدَّ اللّٰهُ لَهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ ذٰلِكَ الْفَوْزُ الْعَظِيْمُ ࣖ ( التوبة: ٨٩ )
അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ.
وَجَاۤءَ الْمُعَذِّرُوْنَ مِنَ الْاَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِيْنَ كَذَبُوا اللّٰهَ وَرَسُوْلَهٗ ۗسَيُصِيْبُ الَّذِيْنَ كَفَرُوْا مِنْهُمْ عَذَابٌ اَلِيْمٌ ( التوبة: ٩٠ )
ഗ്രാമീണ അറബികളില്‍ ചിലരും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന് അനുവാദം തേടി വന്നല്ലോ. അല്ലാഹുവോടും അവന്റെ ദൂതനോടും കള്ളംപറഞ്ഞുവന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും.