مَا اتَّخَذَ اللّٰهُ مِنْ وَّلَدٍ وَّمَا كَانَ مَعَهٗ مِنْ اِلٰهٍ اِذًا لَّذَهَبَ كُلُّ اِلٰهٍۢ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلٰى بَعْضٍۗ سُبْحٰنَ اللّٰهِ عَمَّا يَصِفُوْنَ ۙ ( المؤمنون: ٩١ )
അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്‌പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.
عٰلِمِ الْغَيْبِ وَالشَّهَادَةِ فَتَعٰلٰى عَمَّا يُشْرِكُوْنَ ࣖ ( المؤمنون: ٩٢ )
ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും.
قُلْ رَّبِّ اِمَّا تُرِيَنِّيْ مَا يُوْعَدُوْنَ ۙ ( المؤمنون: ٩٣ )
പറയുക: ''നാഥാ, ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ കാണേണ്ട അവസ്ഥ എനിക്കുണ്ടാവുകയാണെങ്കില്‍,
رَبِّ فَلَا تَجْعَلْنِيْ فِى الْقَوْمِ الظّٰلِمِيْنَ ( المؤمنون: ٩٤ )
''എന്റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.''
وَاِنَّا عَلٰٓى اَنْ نُّرِيَكَ مَا نَعِدُهُمْ لَقٰدِرُوْنَ ( المؤمنون: ٩٥ )
അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ നിനക്കു കാണിച്ചുതരാന്‍ തീര്‍ച്ചയായും കഴിവുറ്റവന്‍ തന്നെ നാം.
اِدْفَعْ بِالَّتِيْ هِيَ اَحْسَنُ السَّيِّئَةَۗ نَحْنُ اَعْلَمُ بِمَا يَصِفُوْنَ ( المؤمنون: ٩٦ )
ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെ തടയുക. അവര്‍ പറഞ്ഞുപരത്തുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം.
وَقُلْ رَّبِّ اَعُوْذُ بِكَ مِنْ هَمَزٰتِ الشَّيٰطِيْنِ ۙ ( المؤمنون: ٩٧ )
പറയുക: ''എന്റെ നാഥാ, പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു.
وَاَعُوْذُ بِكَ رَبِّ اَنْ يَّحْضُرُوْنِ ( المؤمنون: ٩٨ )
''എന്റെ നാഥാ, പിശാചുക്കള്‍ എന്റെയടുത്ത് വരുന്നതില്‍ നിന്നും ഞാനിതാ നിന്നോട് രക്ഷതേടുന്നു.''
حَتّٰٓى اِذَا جَاۤءَ اَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُوْنِ ۙ ( المؤمنون: ٩٩ )
അങ്ങനെ അവരിലൊരുവന്ന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: ''എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.
لَعَلِّيْٓ اَعْمَلُ صَالِحًا فِيْمَا تَرَكْتُ كَلَّاۗ اِنَّهَا كَلِمَةٌ هُوَ قَاۤىِٕلُهَاۗ وَمِنْ وَّرَاۤىِٕهِمْ بَرْزَخٌ اِلٰى يَوْمِ يُبْعَثُوْنَ ( المؤمنون: ١٠٠ )
ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം.'' ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുംവരെ.