فَرَاغَ اِلٰٓى اٰلِهَتِهِمْ فَقَالَ اَلَا تَأْكُلُوْنَۚ ( الصافات: ٩١ )
അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തിന്നുന്നില്ലേ?
مَا لَكُمْ لَا تَنْطِقُوْنَ ( الصافات: ٩٢ )
''നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?''
فَرَاغَ عَلَيْهِمْ ضَرْبًا ۢبِالْيَمِيْنِ ( الصافات: ٩٣ )
പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി.
فَاَقْبَلُوْٓا اِلَيْهِ يَزِفُّوْنَ ( الصافات: ٩٤ )
ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു.
قَالَ اَتَعْبُدُوْنَ مَا تَنْحِتُوْنَۙ ( الصافات: ٩٥ )
അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്?
وَاللّٰهُ خَلَقَكُمْ وَمَا تَعْمَلُوْنَ ( الصافات: ٩٦ )
''അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.''
قَالُوا ابْنُوْا لَهٗ بُنْيَانًا فَاَلْقُوْهُ فِى الْجَحِيْمِ ( الصافات: ٩٧ )
അവര്‍ പരസ്പരം പറഞ്ഞു: ''ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക.''
فَاَرَادُوْا بِهٖ كَيْدًا فَجَعَلْنٰهُمُ الْاَسْفَلِيْنَ ( الصافات: ٩٨ )
അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.
وَقَالَ اِنِّيْ ذَاهِبٌ اِلٰى رَبِّيْ سَيَهْدِيْنِ ( الصافات: ٩٩ )
ഇബ്‌റാഹീം പറഞ്ഞു: ''ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.
رَبِّ هَبْ لِيْ مِنَ الصّٰلِحِيْنَ ( الصافات: ١٠٠ )
''എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ.''