اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِيْنَ ( الصافات: ٨١ )
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്.
ثُمَّ اَغْرَقْنَا الْاٰخَرِيْنَ ( الصافات: ٨٢ )
പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.
وَاِنَّ مِنْ شِيْعَتِهٖ لَاِبْرٰهِيْمَ ۘ ( الصافات: ٨٣ )
ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്‌റാഹീം.
اِذْ جَاۤءَ رَبَّهٗ بِقَلْبٍ سَلِيْمٍۙ ( الصافات: ٨٤ )
ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം:
اِذْ قَالَ لِاَبِيْهِ وَقَوْمِهٖ مَاذَا تَعْبُدُوْنَ ۚ ( الصافات: ٨٥ )
അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: ''നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?
اَىِٕفْكًا اٰلِهَةً دُوْنَ اللّٰهِ تُرِيْدُوْنَۗ ( الصافات: ٨٦ )
''അല്ലാഹുവെവെടിഞ്ഞ് വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?
فَمَا ظَنُّكُمْ بِرَبِّ الْعٰلَمِيْنَ ( الصافات: ٨٧ )
''അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?''
فَنَظَرَ نَظْرَةً فِى النُّجُوْمِۙ ( الصافات: ٨٨ )
പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.
فَقَالَ اِنِّيْ سَقِيْمٌ ( الصافات: ٨٩ )
എന്നിട്ടിങ്ങനെ പറഞ്ഞു: ''എനിക്കു സുഖമില്ല.''
فَتَوَلَّوْا عَنْهُ مُدْبِرِيْنَ ( الصافات: ٩٠ )
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി.