اِذْ عُرِضَ عَلَيْهِ بِالْعَشِيِّ الصّٰفِنٰتُ الْجِيَادُۙ ( ص: ٣١ )
idh ʿuriḍa
إِذْ عُرِضَ
പ്രദർശിപ്പിക്ക (കാണിക്ക)പ്പെട്ട സന്ദർഭം
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്
bil-ʿashiyi
بِٱلْعَشِىِّ
വൈകുന്നേരം, സന്ധ്യാസമയം
l-ṣāfinātu
ٱلصَّٰفِنَٰتُ
കാലുപൊക്കി നിൽക്കുന്ന കുതിരകൾ
l-jiyādu
ٱلْجِيَادُ
(നല്ല) മുന്തിയ
കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം.
തഫ്സീര്‍فَقَالَ اِنِّيْٓ اَحْبَبْتُ حُبَّ الْخَيْرِ عَنْ ذِكْرِ رَبِّيْۚ حَتّٰى تَوَارَتْ بِالْحِجَابِۗ ( ص: ٣٢ )
faqāla
فَقَالَ
അപ്പോൾ അദ്ദേഹം പറഞ്ഞു
innī
إِنِّىٓ
നിശ്ചയമായും ഞാൻ
aḥbabtu
أَحْبَبْتُ
ഞാൻ സ്നേഹംവെച്ചു
ḥubba l-khayri
حُبَّ ٱلْخَيْرِ
നന്മയുടെ(നന്മയോടുള്ള സ്നേഹം)
ʿan dhik'ri
عَن ذِكْرِ
സ്മരണയാൽ
rabbī
رَبِّى
എൻ്റെ രക്ഷിതാവിൻ്റെ
ḥattā tawārat
حَتَّىٰ تَوَارَتْ
അതു മറയുന്നതു വരെ, അങ്ങിനെ അത് തിരോധാനം ചെയ്തു
bil-ḥijābi
بِٱلْحِجَابِ
മറയിൽ, മറയാൽ
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഈ സമ്പത്തിനെ സ്‌നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്.'' അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു.
തഫ്സീര്‍رُدُّوْهَا عَلَيَّ ۚفَطَفِقَ مَسْحًا ۢبِالسُّوْقِ وَالْاَعْنَاقِ ( ص: ٣٣ )
ruddūhā
رُدُّوهَا
അവയെ തിരിച്ചുകൊണ്ടുവരിൻ, മടക്കുവിൻ
ʿalayya
عَلَىَّۖ
എൻ്റെ അടുക്കൽ, എനിക്ക്
faṭafiqa
فَطَفِقَ
എന്നിട്ടദ്ദേഹം തുടങ്ങി, ആയി
bil-sūqi
بِٱلسُّوقِ
തണ്ടൻ കാലിനു
wal-aʿnāqi
وَٱلْأَعْنَاقِ
പിരടികൾക്കും, കഴുത്തിനും
അദ്ദേഹം കല്‍പിച്ചു: ''നിങ്ങളവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക.'' എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.
തഫ്സീര്‍وَلَقَدْ فَتَنَّا سُلَيْمٰنَ وَاَلْقَيْنَا عَلٰى كُرْسِيِّهٖ جَسَدًا ثُمَّ اَنَابَ ( ص: ٣٤ )
walaqad fatannā
وَلَقَدْ فَتَنَّا
നാം പരീക്ഷണം നടത്തുകയുണ്ടായി
sulaymāna
سُلَيْمَٰنَ
സുലൈമാനെ
wa-alqaynā
وَأَلْقَيْنَا
നാം ഇടുകയും ചെയ്തു
ʿalā kur'siyyihi
عَلَىٰ كُرْسِيِّهِۦ
അദ്ദേഹത്തിൻ്റെ പീഠ (സിംഹാസന)ത്തിന്മേൽ
jasadan
جَسَدًا
ഒരു ശരീരം, തടി, ജഡം
anāba
أَنَابَ
അദ്ദേഹം വിനയപ്പെട്ടു (മനസ്സ്) മടങ്ങി
സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി.
തഫ്സീര്‍قَالَ رَبِّ اغْفِرْ لِيْ وَهَبْ لِيْ مُلْكًا لَّا يَنْۢبَغِيْ لِاَحَدٍ مِّنْۢ بَعْدِيْۚ اِنَّكَ اَنْتَ الْوَهَّابُ ( ص: ٣٥ )
igh'fir lī
ٱغْفِرْ لِى
എനിക്ക് പൊറുത്തുതരേണമേ
wahab lī
وَهَبْ لِى
എനിക്ക് പ്രദാനം ചെയ്യുകയും വേണമേ
mul'kan
مُلْكًا
ഒരു രാജത്വം
lā yanbaghī
لَّا يَنۢبَغِى
സൗകര്യപ്പെടാത്ത, യോജിക്കാത്ത, തരപ്പെടാത്ത, വേഗം ലഭിക്കാത്ത
li-aḥadin
لِأَحَدٍ
ഒരാൾക്കും
min baʿdī
مِّنۢ بَعْدِىٓۖ
എന്റെ ശേഷം
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീയത്രെ
l-wahābu
ٱلْوَهَّابُ
മഹാദാനശീലൻ, വളരെ പ്രദാനം ചെയ്യുന്നവൻ
അദ്ദേഹം പറഞ്ഞു: ''നാഥാ, എനിക്കു നീ പൊറുത്തുതരേണമേ! എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍; തീര്‍ച്ച.''
തഫ്സീര്‍فَسَخَّرْنَا لَهُ الرِّيْحَ تَجْرِيْ بِاَمْرِهٖ رُخَاۤءً حَيْثُ اَصَابَۙ ( ص: ٣٦ )
fasakharnā
فَسَخَّرْنَا
അപ്പോൾ നാം കീഴ്പെടുത്തി
tajrī
تَجْرِى
സഞ്ചരിക്കുന്ന,അത് സഞ്ചരിക്കും
bi-amrihi
بِأَمْرِهِۦ
അദ്ദേഹത്തിന്റെ കൽപനപ്രകാരം
rukhāan
رُخَآءً
മാർദ്ദവമായ നിലയിൽ, സൗമ്യമായി
ḥaythu aṣāba
حَيْثُ أَصَابَ
അദ്ദേഹം ഉന്നം (ലക്ഷ്യം) വെച്ചിടത്തു
അപ്പോള്‍ നാം അദ്ദേഹത്തിന് കാറ്റിനെ കീഴ്‌പ്പെടുത്തിക്കൊടുത്തു. താനിച്ഛിക്കുന്നേടത്തേക്ക് തന്റെ കല്‍പന പ്രകാരം അത് സൗമ്യമായി വീശിയിരുന്നു.
തഫ്സീര്‍وَالشَّيٰطِيْنَ كُلَّ بَنَّاۤءٍ وَّغَوَّاصٍۙ ( ص: ٣٧ )
wal-shayāṭīna
وَٱلشَّيَٰطِينَ
പിശാചുക്കളെയും
kulla bannāin
كُلَّ بَنَّآءٍ
(അതായത്) കെട്ടിട നിർമാണക്കാരായവരെയെല്ലാം
waghawwāṣin
وَغَوَّاصٍ
മുങ്ങൽക്കാരുമായ
ചെകുത്താന്മാരെയും കീഴ്‌പെടുത്തിക്കൊടുത്തു. അവരിലെ എല്ലാ കെട്ടിട നിര്‍മാതാക്കളെയും മുങ്ങല്‍ വിദഗ്ധരെയും.
തഫ്സീര്‍وَّاٰخَرِيْنَ مُقَرَّنِيْنَ فِى الْاَصْفَادِ ( ص: ٣٨ )
waākharīna
وَءَاخَرِينَ
വേറെ ചിലരെയും
muqarranīna
مُقَرَّنِينَ
ബന്ധിക്കപ്പെട്ട, കൂടിയിണക്കപ്പെട്ടവരായ
fī l-aṣfādi
فِى ٱلْأَصْفَادِ
വിലങ്ങുകളിൽ
ചങ്ങലകളിട്ടു പൂട്ടിയ മറ്റു ചിലരെയും അധീനപ്പെടുത്തിക്കൊടുത്തു.
തഫ്സീര്‍هٰذَا عَطَاۤؤُنَا فَامْنُنْ اَوْ اَمْسِكْ بِغَيْرِ حِسَابٍ ( ص: ٣٩ )
ʿaṭāunā
عَطَآؤُنَا
നമ്മുടെ ദാനം(സംഭാവന, കൊടുതി) ആകുന്നു
fa-um'nun
فَٱمْنُنْ
അതുകൊണ്ടു ഉപകാരം(നന്മ) ചെയ്യുക
aw amsik
أَوْ أَمْسِكْ
അല്ലെങ്കിൽ വെച്ചുകൊള്ളുക
bighayri ḥisābin
بِغَيْرِ حِسَابٍ
കണക്കില്ലാതെ, വിചാരണകൂടാതെ
നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.
തഫ്സീര്‍وَاِنَّ لَهٗ عِنْدَنَا لَزُلْفٰى وَحُسْنَ مَاٰبٍ ࣖ ( ص: ٤٠ )
wa-inna lahu
وَإِنَّ لَهُۥ
നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും
ʿindanā
عِندَنَا
നമ്മുടെ അടുക്കൽ
lazul'fā
لَزُلْفَىٰ
അടുപ്പം, സാമീപ്യസ്ഥാനം
waḥus'na maābin
وَحُسْنَ مَـَٔابٍ
നല്ല മടക്കസ്ഥാനവും
സംശയമില്ല; അദ്ദേഹത്തിന് നമ്മുടെയടുത്ത് ഉറ്റ സാമീപ്യമുണ്ട്. മെച്ചപ്പെട്ട പര്യവസാനവും.
തഫ്സീര്‍- القرآن الكريم - سورة ص٣٨
Sad (Surah 38)