ۨالَّذِيْنَ يَتَرَبَّصُوْنَ بِكُمْۗ فَاِنْ كَانَ لَكُمْ فَتْحٌ مِّنَ اللّٰهِ قَالُوْٓا اَلَمْ نَكُنْ مَّعَكُمْ ۖ وَاِنْ كَانَ لِلْكٰفِرِيْنَ نَصِيْبٌ قَالُوْٓا اَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُمْ مِّنَ الْمُؤْمِنِيْنَ ۗ فَاللّٰهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيٰمَةِ ۗ وَلَنْ يَّجْعَلَ اللّٰهُ لِلْكٰفِرِيْنَ عَلَى الْمُؤْمِنِيْنَ سَبِيْلًا ࣖ ( النساء: ١٤١ )
ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: ''ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?'' അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: ''നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ?'' എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.
اِنَّ الْمُنٰفِقِيْنَ يُخٰدِعُوْنَ اللّٰهَ وَهُوَ خَادِعُهُمْۚ وَاِذَا قَامُوْٓا اِلَى الصَّلٰوةِ قَامُوْا كُسَالٰىۙ يُرَاۤءُوْنَ النَّاسَ وَلَا يَذْكُرُوْنَ اللّٰهَ اِلَّا قَلِيْلًاۖ ( النساء: ١٤٢ )
തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്‌കാരത്തിനു നില്‍ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ.
مُّذَبْذَبِيْنَ بَيْنَ ذٰلِكَۖ لَآ اِلٰى هٰٓؤُلَاۤءِ وَلَآ اِلٰى هٰٓؤُلَاۤءِ ۗ وَمَنْ يُّضْلِلِ اللّٰهُ فَلَنْ تَجِدَ لَهٗ سَبِيْلًا ( النساء: ١٤٣ )
ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്‍ഗം കണ്ടെത്താന്‍ നിനക്കാവില്ല.
يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوا الْكٰفِرِيْنَ اَوْلِيَاۤءَ مِنْ دُوْنِ الْمُؤْمِنِيْنَ ۚ اَتُرِيْدُوْنَ اَنْ تَجْعَلُوْا لِلّٰهِ عَلَيْكُمْ سُلْطٰنًا مُّبِيْنًا ( النساء: ١٤٤ )
വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?
اِنَّ الْمُنٰفِقِيْنَ فِى الدَّرْكِ الْاَسْفَلِ مِنَ النَّارِۚ وَلَنْ تَجِدَ لَهُمْ نَصِيْرًاۙ ( النساء: ١٤٥ )
കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്താന്‍ നിനക്കാവില്ല.
اِلَّا الَّذِيْنَ تَابُوْا وَاَصْلَحُوْا وَاعْتَصَمُوْا بِاللّٰهِ وَاَخْلَصُوْا دِيْنَهُمْ لِلّٰهِ فَاُولٰۤىِٕكَ مَعَ الْمُؤْمِنِيْنَۗ وَسَوْفَ يُؤْتِ اللّٰهُ الْمُؤْمِنِيْنَ اَجْرًا عَظِيْمًا ( النساء: ١٤٦ )
പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്‌കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും തങ്ങളുടെ സമര്‍പ്പണം അല്ലാഹുവിന് മാത്രമാക്കുകയും ചെയ്തവരൊഴികെ. അവര്‍ സത്യവിശ്വാസികളോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും.
مَا يَفْعَلُ اللّٰهُ بِعَذَابِكُمْ اِنْ شَكَرْتُمْ وَاٰمَنْتُمْۗ وَكَانَ اللّٰهُ شَاكِرًا عَلِيْمًا ۔ ( النساء: ١٤٧ )
നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയുമാണെങ്കില്‍ പിന്നെ നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തുകിട്ടാനാണ്? അല്ലാഹു അളവറ്റ നന്ദിയുള്ളവനാണ്. എല്ലാം നന്നായറിയുന്നവനും.
۞ لَا يُحِبُّ اللّٰهُ الْجَهْرَ بِالسُّوْۤءِ مِنَ الْقَوْلِ اِلَّا مَنْ ظُلِمَ ۗ وَكَانَ اللّٰهُ سَمِيْعًا عَلِيْمًا ( النساء: ١٤٨ )
ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല. അനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
اِنْ تُبْدُوْا خَيْرًا اَوْ تُخْفُوْهُ اَوْ تَعْفُوْا عَنْ سُوْۤءٍ فَاِنَّ اللّٰهَ كَانَ عَفُوًّا قَدِيْرًا ( النساء: ١٤٩ )
നിങ്ങള്‍ പരസ്യമായും രഹസ്യമായും നന്മ ചെയ്യുകയും തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
اِنَّ الَّذِيْنَ يَكْفُرُوْنَ بِاللّٰهِ وَرُسُلِهٖ وَيُرِيْدُوْنَ اَنْ يُّفَرِّقُوْا بَيْنَ اللّٰهِ وَرُسُلِهٖ وَيَقُوْلُوْنَ نُؤْمِنُ بِبَعْضٍ وَّنَكْفُرُ بِبَعْضٍۙ وَّيُرِيْدُوْنَ اَنْ يَّتَّخِذُوْا بَيْنَ ذٰلِكَ سَبِيْلًاۙ ( النساء: ١٥٠ )
അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണ്ടല്ലോ-