Skip to main content

فَسَاهَمَ فَكَانَ مِنَ الْمُدْحَضِيْنَۚ  ( الصافات: ١٤١ )

fasāhama
فَسَاهَمَ
എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു
fakāna
فَكَانَ
അപ്പോള്‍ ആകുന്നു
mina l-mud'ḥaḍīna
مِنَ ٱلْمُدْحَضِينَ
തോല്പിക്കപ്പെട്ട (പരാജയപ്പെട്ട)വരില്‍

അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി.

തഫ്സീര്‍

فَالْتَقَمَهُ الْحُوْتُ وَهُوَ مُلِيْمٌ   ( الصافات: ١٤٢ )

fal-taqamahu
فَٱلْتَقَمَهُ
അങ്ങനെ അദ്ദേഹത്തെ വിഴുങ്ങി
l-ḥūtu
ٱلْحُوتُ
മത്സ്യം
wahuwa
وَهُوَ
അദ്ദേഹം (ആയിരിക്കെ)
mulīmun
مُلِيمٌ
ആക്ഷേപവിധേയന്‍ - സ്വയം കുറ്റപ്പെടുത്തുന്നവന്‍

അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു.

തഫ്സീര്‍

فَلَوْلَآ اَنَّهٗ كَانَ مِنَ الْمُسَبِّحِيْنَ ۙ  ( الصافات: ١٤٣ )

falawlā
فَلَوْلَآ
എന്നാല്‍ ഇല്ലായിരുന്നുവെങ്കില്‍
annahu kāna
أَنَّهُۥ كَانَ
അദ്ദേഹം ആയിരുന്നുവെന്നുള്ളതു
mina l-musabiḥīna
مِنَ ٱلْمُسَبِّحِينَ
തസ്ബീഹു നടത്തുന്നവരില്‍പെട്ട(വന്‍)

അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍;

തഫ്സീര്‍

لَلَبِثَ فِيْ بَطْنِهٖٓ اِلٰى يَوْمِ يُبْعَثُوْنَۚ   ( الصافات: ١٤٤ )

lalabitha
لَلَبِثَ
അദ്ദേഹം താമസിക്കുക (കഴിഞ്ഞുകൂടുക) തന്നെ ചെയ്തിരുന്നു
fī baṭnihi
فِى بَطْنِهِۦٓ
അതിന്റെ വയറ്റില്‍
ilā yawmi
إِلَىٰ يَوْمِ
ദിവസംവരെ
yub'ʿathūna
يُبْعَثُونَ
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന

നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു.

തഫ്സീര്‍

فَنَبَذْنٰهُ بِالْعَرَاۤءِ وَهُوَ سَقِيْمٌ ۚ   ( الصافات: ١٤٥ )

fanabadhnāhu
فَنَبَذْنَٰهُ
എന്നിട്ടു നാം അദ്ദേഹത്തെ എറിഞ്ഞു, ഇട്ടു
bil-ʿarāi
بِٱلْعَرَآءِ
നഗ്നമായ (ഒഴിഞ്ഞ) സ്ഥലത്തു
wahuwa
وَهُوَ
അദ്ദേഹം ആയിരിക്കെ
saqīmun
سَقِيمٌ
അനാരോഗ്യന്‍, രോഗി

പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു.

തഫ്സീര്‍

وَاَنْۢبَتْنَا عَلَيْهِ شَجَرَةً مِّنْ يَّقْطِيْنٍۚ   ( الصافات: ١٤٦ )

wa-anbatnā
وَأَنۢبَتْنَا
നാം ഉല്‍പാദിപ്പിക്കുക (മുളപ്പിക്കു)കയും ചെയ്തു
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേല്‍
shajaratan
شَجَرَةً
ഒരു മരം, ചെടി
min yaqṭīnin
مِّن يَقْطِينٍ
ചുരങ്ങ (ചുരക്ക) വര്‍ഗ്ഗത്തില്‍പെട്ട

അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു.

തഫ്സീര്‍

وَاَرْسَلْنٰهُ اِلٰى مِائَةِ اَلْفٍ اَوْ يَزِيْدُوْنَۚ   ( الصافات: ١٤٧ )

wa-arsalnāhu
وَأَرْسَلْنَٰهُ
നാം അദ്ദേഹത്തെ അയക്കയും ചെയ്തു
ilā mi-ati alfin
إِلَىٰ مِا۟ئَةِ أَلْفٍ
നൂറായിരം (ലക്ഷം) ആളുകളിലേക്ക്‌
aw yazīdūna
أَوْ يَزِيدُونَ
അല്ലെങ്കില്‍ അധികരിക്കുന്ന(വരിലേക്ക്)

അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു.

തഫ്സീര്‍

فَاٰمَنُوْا فَمَتَّعْنٰهُمْ اِلٰى حِيْنٍ  ( الصافات: ١٤٨ )

faāmanū
فَـَٔامَنُوا۟
എന്നിട്ടു അവര്‍ വിശ്വസിച്ചു
famattaʿnāhum
فَمَتَّعْنَٰهُمْ
അങ്ങനെ അവര്‍ക്കു നാം സുഖജീവിതം നല്‍കി
ilā ḥīnin
إِلَىٰ حِينٍ
കുറെ കാലത്തേക്ക്

അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി.

തഫ്സീര്‍

فَاسْتَفْتِهِمْ اَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُوْنَۚ   ( الصافات: ١٤٩ )

fa-is'taftihim
فَٱسْتَفْتِهِمْ
എന്നാലവരോടു വിധി (അഭിപ്രായം) അന്വേഷിക്കുക
alirabbika
أَلِرَبِّكَ
നിന്റെ റബ്ബിന്നോ
l-banātu
ٱلْبَنَاتُ
പെണ്‍മക്കള്‍
walahumu
وَلَهُمُ
അവര്‍ക്കുമാണോ
l-banūna
ٱلْبَنُونَ
ആണ്‍മക്കള്‍

നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: ''നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്.''

തഫ്സീര്‍

اَمْ خَلَقْنَا الْمَلٰۤىِٕكَةَ اِنَاثًا وَّهُمْ شَاهِدُوْنَ  ( الصافات: ١٥٠ )

am khalaqnā
أَمْ خَلَقْنَا
അഥവാ (അതല്ലെങ്കില്‍) നാം സൃഷ്ടിച്ചിരിക്കുന്നുവോ
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
ināthan
إِنَٰثًا
പെണ്ണുങ്ങളായി
wahum
وَهُمْ
അവര്‍ (ആയിരിക്കെ)
shāhidūna
شَٰهِدُونَ
സാക്ഷികള്‍, ഹാജറുള്ളവര്‍

''അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?''

തഫ്സീര്‍