الَّذِيْنَ طَغَوْا فِى الْبِلَادِۖ ( الفجر: ١١ )
അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു.
فَاَكْثَرُوْا فِيْهَا الْفَسَادَۖ ( الفجر: ١٢ )
അവരവിടെ കുഴപ്പം പെരുപ്പിച്ചു.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍۖ ( الفجر: ١٣ )
അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു.
اِنَّ رَبَّكَ لَبِالْمِرْصَادِۗ ( الفجر: ١٤ )
നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.
فَاَمَّا الْاِنْسَانُ اِذَا مَا ابْتَلٰىهُ رَبُّهٗ فَاَكْرَمَهٗ وَنَعَّمَهٗۙ فَيَقُوْلُ رَبِّيْٓ اَكْرَمَنِۗ ( الفجر: ١٥ )
എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.'
وَاَمَّآ اِذَا مَا ابْتَلٰىهُ فَقَدَرَ عَلَيْهِ رِزْقَهٗ ەۙ فَيَقُوْلُ رَبِّيْٓ اَهَانَنِۚ ( الفجر: ١٦ )
എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.'
كَلَّا بَلْ لَّا تُكْرِمُوْنَ الْيَتِيْمَۙ ( الفجر: ١٧ )
കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.
وَلَا تَحٰۤضُّوْنَ عَلٰى طَعَامِ الْمِسْكِيْنِۙ ( الفجر: ١٨ )
അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.
وَتَأْكُلُوْنَ التُّرَاثَ اَكْلًا لَّمًّاۙ ( الفجر: ١٩ )
പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.
وَّتُحِبُّوْنَ الْمَالَ حُبًّا جَمًّاۗ ( الفجر: ٢٠ )
ധനത്തെ നിങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്നു.