قَالُوْٓا اٰمَنَّا بِرَبِّ الْعٰلَمِيْنَۙ ( الأعراف: ١٢١ )
അവര്‍ പറഞ്ഞു: ''ഞങ്ങളിതാ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
رَبِّ مُوْسٰى وَهٰرُوْنَ ( الأعراف: ١٢٢ )
''മൂസായുടെയും ഹാറൂന്റെയും നാഥനില്‍.''
قَالَ فِرْعَوْنُ اٰمَنْتُمْ بِهٖ قَبْلَ اَنْ اٰذَنَ لَكُمْۚ اِنَّ هٰذَا لَمَكْرٌ مَّكَرْتُمُوْهُ فِى الْمَدِيْنَةِ لِتُخْرِجُوْا مِنْهَآ اَهْلَهَاۚ فَسَوْفَ تَعْلَمُوْنَ ( الأعراف: ١٢٣ )
ഫറവോന്‍ പറഞ്ഞു: ''ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ? സംശയമില്ല; ഇതൊരു കൊടുംവഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു.
لَاُقَطِّعَنَّ اَيْدِيَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ ثُمَّ لَاُصَلِّبَنَّكُمْ اَجْمَعِيْنَ ( الأعراف: ١٢٤ )
''ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി വെട്ടിമുറിക്കുക തന്നെ ചെയ്യും. പിന്നെ നിങ്ങളെയൊക്കെ ഞാന്‍ കുരിശിലേറ്റും; തീര്‍ച്ച.''
قَالُوْٓا اِنَّآ اِلٰى رَبِّنَا مُنْقَلِبُوْنَۙ ( الأعراف: ١٢٥ )
അവര്‍ പറഞ്ഞു: ''ഉറപ്പായും ഞങ്ങളുടെ നാഥങ്കലേക്കാണ് ഞങ്ങള്‍ക്ക് മടങ്ങിച്ചെല്ലാനുള്ളത്.
وَمَا تَنْقِمُ مِنَّآ اِلَّآ اَنْ اٰمَنَّا بِاٰيٰتِ رَبِّنَا لَمَّا جَاۤءَتْنَا ۗرَبَّنَآ اَفْرِغْ عَلَيْنَا صَبْرًا وَّتَوَفَّنَا مُسْلِمِيْنَ ࣖ ( الأعراف: ١٢٦ )
''ഞങ്ങളുടെ നാഥന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്കു നീ ക്ഷമ നല്‍കേണമേ! ഞങ്ങളെ നീ മുസ്‌ലിംകളായി മരിപ്പിക്കേണമേ!''
وَقَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اَتَذَرُ مُوْسٰى وَقَوْمَهٗ لِيُفْسِدُوْا فِى الْاَرْضِ وَيَذَرَكَ وَاٰلِهَتَكَۗ قَالَ سَنُقَتِّلُ اَبْنَاۤءَهُمْ وَنَسْتَحْيٖ نِسَاۤءَهُمْۚ وَاِنَّا فَوْقَهُمْ قَاهِرُوْنَ ( الأعراف: ١٢٧ )
ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ''നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്റെ ആള്‍ക്കാരെയും സ്വതന്ത്രമായി വിടുകയാണോ?'' ഫറവോന്‍ പറഞ്ഞു: ''നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും.''
قَالَ مُوْسٰى لِقَوْمِهِ اسْتَعِيْنُوْا بِاللّٰهِ وَاصْبِرُوْاۚ اِنَّ الْاَرْضَ لِلّٰهِ ۗيُوْرِثُهَا مَنْ يَّشَاۤءُ مِنْ عِبَادِهٖۗ وَالْعَاقِبَةُ لِلْمُتَّقِيْنَ ( الأعراف: ١٢٨ )
മൂസാ തന്റെ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്‍ക്കാണ്.''
قَالُوْٓا اُوْذِيْنَا مِنْ قَبْلِ اَنْ تَأْتِيَنَا وَمِنْۢ بَعْدِ مَا جِئْتَنَا ۗقَالَ عَسٰى رَبُّكُمْ اَنْ يُّهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى الْاَرْضِ فَيَنْظُرَ كَيْفَ تَعْمَلُوْنَ ࣖ ( الأعراف: ١٢٩ )
അവര്‍ പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്നശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണല്ലോ.'' മൂസാ പറഞ്ഞു: ''നിങ്ങളുടെ നാഥന്‍ നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്‌തേക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കും.''
وَلَقَدْ اَخَذْنَآ اٰلَ فِرْعَوْنَ بِالسِّنِيْنَ وَنَقْصٍ مِّنَ الثَّمَرٰتِ لَعَلَّهُمْ يَذَّكَّرُوْنَ ( الأعراف: ١٣٠ )
ഫറവോന്റെ ആള്‍ക്കാരെ കൊല്ലങ്ങളോളം നാം ക്ഷാമത്തിലും വിളക്കമ്മിയിലുമകപ്പെടുത്തി. അവര്‍ ബോധവാന്മാരാകുമോയെന്ന് നോക്കാന്‍.