Skip to main content
bismillah

هَلْ اَتٰى عَلَى الْاِنْسَانِ حِيْنٌ مِّنَ الدَّهْرِ لَمْ يَكُنْ شَيْـًٔا مَّذْكُوْرًا   ( الانسان: ١ )

hal atā
هَلْ أَتَىٰ
വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ
ʿalā l-insāni
عَلَى ٱلْإِنسَٰنِ
മനുഷ്യന്റെമേല്‍
ḥīnun
حِينٌ
ഒരു അവസരം, ഘട്ടം, സമയം
mina l-dahri
مِّنَ ٱلدَّهْرِ
കാലത്തില്‍ നിന്നുള്ള
lam yakun
لَمْ يَكُن
അവന്‍ ആയിരുന്നില്ലാത്ത
shayan
شَيْـًٔا
ഒരു വസ്തുവും
madhkūran
مَّذْكُورًا
പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന

താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ?

തഫ്സീര്‍

اِنَّا خَلَقْنَا الْاِنْسَانَ مِنْ نُّطْفَةٍ اَمْشَاجٍۖ نَّبْتَلِيْهِ فَجَعَلْنٰهُ سَمِيْعًاۢ بَصِيْرًا   ( الانسان: ٢ )

innā khalaqnā
إِنَّا خَلَقْنَا
നാം സൃഷ്ടിച്ചിരിക്കുന്നു
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
min nuṭ'fatin
مِن نُّطْفَةٍ
ഒരു (ഇന്ദ്രിയ) തുള്ളിയാല്‍, ബിന്ദുവില്‍നിന്നു
amshājin
أَمْشَاجٍ
മിശ്രമായ, കലര്‍പ്പുകളായ
nabtalīhi
نَّبْتَلِيهِ
നാം അവനെ പരീക്ഷണം ചെയ്തു കൊണ്ടു (ചെയ്‌വാന്‍)
fajaʿalnāhu
فَجَعَلْنَٰهُ
അങ്ങനെ (അതിനാല്‍) നാമവനെ ആക്കി
samīʿan
سَمِيعًۢا
കേള്‍ക്കുന്നവന്‍
baṣīran
بَصِيرًا
കാണുന്നവന്‍

മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.

തഫ്സീര്‍

اِنَّا هَدَيْنٰهُ السَّبِيْلَ اِمَّا شَاكِرًا وَّاِمَّا كَفُوْرًا   ( الانسان: ٣ )

innā hadaynāhu
إِنَّا هَدَيْنَٰهُ
നാം അവനു കാട്ടിക്കൊടുത്തു
l-sabīla
ٱلسَّبِيلَ
മാര്‍ഗ്ഗം
immā shākiran
إِمَّا شَاكِرًا
ഒന്നുകില്‍ നന്ദിയുള്ളവനായിക്കൊണ്ട്
wa-immā kafūran
وَإِمَّا كَفُورًا
ഒന്നുകില്‍ (അതല്ലെങ്കില്‍) നന്ദികെട്ടവനായിക്കൊണ്ട്

ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം.

തഫ്സീര്‍

اِنَّآ اَعْتَدْنَا لِلْكٰفِرِيْنَ سَلٰسِلَا۟ وَاَغْلٰلًا وَّسَعِيْرًا   ( الانسان: ٤ )

innā aʿtadnā
إِنَّآ أَعْتَدْنَا
നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക്
salāsilā
سَلَٰسِلَا۟
ചങ്ങലകള്‍
wa-aghlālan
وَأَغْلَٰلًا
വിലങ്ങു (ആമം) കളും
wasaʿīran
وَسَعِيرًا
ജ്വലിക്കുന്ന അഗ്നിയും

ഉറപ്പായും സത്യനിഷേധികള്‍ക്കു നാം ചങ്ങലകളും വിലങ്ങുകളും കത്തിക്കാളുന്ന നരകത്തീയും ഒരുക്കിവെച്ചിരിക്കുന്നു.

തഫ്സീര്‍

اِنَّ الْاَبْرَارَ يَشْرَبُوْنَ مِنْ كَأْسٍ كَانَ مِزَاجُهَا كَافُوْرًاۚ  ( الانسان: ٥ )

inna l-abrāra
إِنَّ ٱلْأَبْرَارَ
നിശ്ചയമായും പുണ്യവാന്‍മാര്‍, സജ്ജനങ്ങള്‍
yashrabūna
يَشْرَبُونَ
അവര്‍ കുടിക്കും
min kasin
مِن كَأْسٍ
(മദ്യം നിറച്ച) കോപ്പയില്‍ (പാനപാത്രത്തില്‍) നിന്നു
kāna mizājuhā
كَانَ مِزَاجُهَا
അതിന്റെ ചേരുവ (കലര്‍പ്പു - കൂട്ട്) ആകുന്നു
kāfūran
كَافُورًا
കര്‍പ്പൂരം

സുകര്‍മികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ്.

തഫ്സീര്‍

عَيْنًا يَّشْرَبُ بِهَا عِبَادُ اللّٰهِ يُفَجِّرُوْنَهَا تَفْجِيْرًا   ( الانسان: ٦ )

ʿaynan
عَيْنًا
ഒരു ഉറവുജലം
yashrabu bihā
يَشْرَبُ بِهَا
അതിനെ കുടിക്കും
ʿibādu l-lahi
عِبَادُ ٱللَّهِ
അല്ലാഹുവിന്റെ അടിയാന്‍മാര്‍
yufajjirūnahā
يُفَجِّرُونَهَا
അവര്‍ അതിനെ ഒഴുക്കും, പൊട്ടി ഒലിപ്പിക്കും (നടത്തിക്കൊണ്ടു പോകും)
tafjīran
تَفْجِيرًا
ഒരു ഒഴുക്കല്‍...

അത് ഒരുറവയായിരിക്കും. ദൈവദാസന്മാര്‍ അതില്‍നിന്നാണ് കുടിക്കുക. അവരതിനെ ഇഷ്ടാനുസൃതം കൈവഴികളായി ഒഴുക്കിക്കൊണ്ടിരിക്കും.

തഫ്സീര്‍

يُوْفُوْنَ بِالنَّذْرِ وَيَخَافُوْنَ يَوْمًا كَانَ شَرُّهٗ مُسْتَطِيْرًا   ( الانسان: ٧ )

yūfūna
يُوفُونَ
അവര്‍ നിറവേറ്റും, വീട്ടും
bil-nadhri
بِٱلنَّذْرِ
നേര്‍ച്ചയെ, പ്രതിജ്ഞയെ
wayakhāfūna
وَيَخَافُونَ
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
yawman
يَوْمًا
ഒരു ദിവസത്തെ
kāna sharruhu
كَانَ شَرُّهُۥ
അതിന്റെ തിന്‍മ (കെടുതി, ദോഷം) ആകുന്നു
mus'taṭīran
مُسْتَطِيرًا
പാറിപ്പരക്കുന്ന (പടര്‍ന്നു പിടിക്കുന്ന)

അവര്‍ നേര്‍ച്ചകള്‍ നിറവേറ്റുന്നവരാണ്; ഒരു ഭീകരനാളിനെ പേടിക്കുന്നവരും- വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ.

തഫ്സീര്‍

وَيُطْعِمُوْنَ الطَّعَامَ عَلٰى حُبِّهٖ مِسْكِيْنًا وَّيَتِيْمًا وَّاَسِيْرًا   ( الانسان: ٨ )

wayuṭ'ʿimūna
وَيُطْعِمُونَ
അവര്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യും
l-ṭaʿāma
ٱلطَّعَامَ
ഭക്ഷണസാധനം
ʿalā ḥubbihi
عَلَىٰ حُبِّهِۦ
അതിനോട് സ്നേഹമുള്ളതോടെ, പ്രേമത്തോടെ
mis'kīnan
مِسْكِينًا
സാധുവിനു, പാവപ്പെട്ടവനു
wayatīman
وَيَتِيمًا
അനാഥക്കുട്ടിക്കും
wa-asīran
وَأَسِيرًا
ബന്ധനസ്ഥനും, ചിറയില്‍പെട്ടവന്നും

ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു.

തഫ്സീര്‍

اِنَّمَا نُطْعِمُكُمْ لِوَجْهِ اللّٰهِ لَا نُرِيْدُ مِنْكُمْ جَزَاۤءً وَّلَا شُكُوْرًا   ( الانسان: ٩ )

innamā nuṭ'ʿimukum
إِنَّمَا نُطْعِمُكُمْ
നിശ്ചയമായും ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു
liwajhi l-lahi
لِوَجْهِ ٱللَّهِ
അല്ലാഹുവിന്റെ തിരുമുഖത്തിനു (പ്രീതിക്കു) വേണ്ടി (മാത്രം)
lā nurīdu
لَا نُرِيدُ
ഞങ്ങള്‍ (നാം) ഉദ്ദേശിക്കുന്നില്ല
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
jazāan
جَزَآءً
ഒരു പ്രതിഫലവും
walā shukūran
وَلَا شُكُورًا
ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല

അവര്‍ പറയും: ''അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

തഫ്സീര്‍

اِنَّا نَخَافُ مِنْ رَّبِّنَا يَوْمًا عَبُوْسًا قَمْطَرِيْرًا   ( الانسان: ١٠ )

innā nakhāfu
إِنَّا نَخَافُ
നാം (ഞങ്ങള്‍) ഭയപ്പെടുന്നു
min rabbinā
مِن رَّبِّنَا
ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു
yawman
يَوْمًا
ഒരു ദിവസത്തെ
ʿabūsan
عَبُوسًا
മുഖം ചുളിക്കുന്ന (കഠിനമായ)
qamṭarīran
قَمْطَرِيرًا
അതിദുസ്സഹമായ (കഠോരമായ - കഠിനമായി ചുളിക്കുന്ന)

''ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഇന്‍സാന്‍
القرآن الكريم:الانسان
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Insan
സൂറത്തുല്‍:76
ആയത്ത് എണ്ണം:31
ആകെ വാക്കുകൾ:240
ആകെ പ്രതീകങ്ങൾ:1054
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:98
ആരംഭിക്കുന്നത്:5591