وَاِذَا قِيْلَ لَهُمْ تَعَالَوْا اِلٰى مَآ اَنْزَلَ اللّٰهُ وَاِلَى الرَّسُوْلِ رَاَيْتَ الْمُنٰفِقِيْنَ يَصُدُّوْنَ عَنْكَ صُدُوْدًاۚ ( النساء: ٦١ )
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍നിന്നും പിന്തിരിഞ്ഞുപോകുന്നത് നിനക്കുകാണാം.
فَكَيْفَ اِذَآ اَصَابَتْهُمْ مُّصِيْبَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ ثُمَّ جَاۤءُوْكَ يَحْلِفُوْنَ بِاللّٰهِ ۖاِنْ اَرَدْنَآ اِلَّآ اِحْسَانًا وَّتَوْفِيْقًا ( النساء: ٦٢ )
അപ്പോള്‍ സ്വന്തം കരങ്ങള്‍ വരുത്തിവെച്ച വിനകള്‍ അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര്‍ നിന്റെ അടുത്തുവന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയും: ''ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല.''
اُولٰۤىِٕكَ الَّذِيْنَ يَعْلَمُ اللّٰهُ مَا فِيْ قُلُوْبِهِمْ فَاَعْرِضْ عَنْهُمْ وَعِظْهُمْ وَقُلْ لَّهُمْ فِيْٓ اَنْفُسِهِمْ قَوْلًا ۢ بَلِيْغًا ( النساء: ٦٣ )
എന്നാല്‍, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍ത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.
وَمَآ اَرْسَلْنَا مِنْ رَّسُوْلٍ اِلَّا لِيُطَاعَ بِاِذْنِ اللّٰهِ ۗوَلَوْ اَنَّهُمْ اِذْ ظَّلَمُوْٓا اَنْفُسَهُمْ جَاۤءُوْكَ فَاسْتَغْفَرُوا اللّٰهَ وَاسْتَغْفَرَ لَهُمُ الرَّسُوْلُ لَوَجَدُوا اللّٰهَ تَوَّابًا رَّحِيْمًا ( النساء: ٦٤ )
അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുസരിക്കപ്പെടാന്‍വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് നിന്റെ അടുത്തുവന്നു. എന്നിട്ടവര്‍ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന്‍ അവര്‍ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്‍, അല്ലാഹുവെ അവര്‍ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു.
فَلَا وَرَبِّكَ لَا يُؤْمِنُوْنَ حَتّٰى يُحَكِّمُوْكَ فِيْمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوْا فِيْٓ اَنْفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوْا تَسْلِيْمًا ( النساء: ٦٥ )
എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച.
وَلَوْ اَنَّا كَتَبْنَا عَلَيْهِمْ اَنِ اقْتُلُوْٓا اَنْفُسَكُمْ اَوِ اخْرُجُوْا مِنْ دِيَارِكُمْ مَّا فَعَلُوْهُ اِلَّا قَلِيْلٌ مِّنْهُمْ ۗوَلَوْ اَنَّهُمْ فَعَلُوْا مَا يُوْعَظُوْنَ بِهٖ لَكَانَ خَيْرًا لَّهُمْ وَاَشَدَّ تَثْبِيْتًاۙ ( النساء: ٦٦ )
ദൈവമാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു.
وَّاِذًا لَّاٰ تَيْنٰهُمْ مِّنْ لَّدُنَّآ اَجْرًا عَظِيْمًاۙ ( النساء: ٦٧ )
അതോടൊപ്പം നാമവര്‍ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്‍കുമായിരുന്നു.
وَّلَهَدَيْنٰهُمْ صِرَاطًا مُّسْتَقِيْمًا ( النساء: ٦٨ )
നാം അവരെ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുമായിരുന്നു.
وَمَنْ يُّطِعِ اللّٰهَ وَالرَّسُوْلَ فَاُولٰۤىِٕكَ مَعَ الَّذِيْنَ اَنْعَمَ اللّٰهُ عَلَيْهِمْ مِّنَ النَّبِيّٖنَ وَالصِّدِّيْقِيْنَ وَالشُّهَدَاۤءِ وَالصّٰلِحِيْنَ ۚ وَحَسُنَ اُولٰۤىِٕكَ رَفِيْقًا ( النساء: ٦٩ )
അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.
ذٰلِكَ الْفَضْلُ مِنَ اللّٰهِ ۗوَكَفٰى بِاللّٰهِ عَلِيْمًا ࣖ ( النساء: ٧٠ )
അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹം തന്നെയാണത്. എല്ലാം അറിയുന്നവനായി അല്ലാഹു തന്നെ മതി.